അദാനി ഗ്രീനിന്റെ 20 ശതമാനം ഓഹരി ഏറ്റെടുത്ത് ടോട്ടൽ എസ്.ഇ
ഫ്രഞ്ച് കമ്പനി Total SE അദാനി ഗ്രീനിന്റെ 20 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന് അറിയിച്ചു. AEGL നടത്തുന്ന സോളാർ ആസ്തികളുടെ പോർട്ട്‌ഫോളിയോയിൽ 50% ഓഹരി കമ്പനി വാങ്ങുമെന്നും കമ്പനി അറിയിച്ചു. ഇതിനായി 22118 കോടി രൂപ നൽകുമെന്നും ടോട്ടൽ എസ്.ഇ വ്യക്തമാക്കി. 2025 ഓടെ 25 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.
മെെന്റ് ട്രീ 66 ശതമാനത്തിലധികം നേട്ടം കെെവരിച്ചു
ഡിസംബറിലെ (ക്യു 3) റിസൾട്ട് പ്രകാരം Mindtreeയുടെ ഏകീകൃത അറ്റാദായം 66 ശതമാനം വർധിച്ച് 326.5 കോടി രൂപയായി.ഇതേ കാലയളവിൽ ഐടി സ്ഥാപനത്തിന്റെ വരുമാനം 3 ശതമാനം വർധിച്ച് 2,023.7 കോടി രൂപയായി.ക്ലൗഡ്, ഡാറ്റ, അനലിറ്റിക്‌സ് എന്നിവയ്‌ക്ക് ഗണ്യമായ ഡിമാൻഡാണ് നിലവിലുള്ളതെന്നും മൈൻഡ്‌ട്രീ പ്രസ്താവിച്ചു.
5 ജി നെറ്റുവർക്ക് വിതരണത്തിനായി Three UKയും TCSസും കെെക്കോർക്കും
ത്രീ യുകെ അതിന്റെ 5 ജി സേവനങ്ങൾ വിതരണം ചെയ്യാനും
മൊബൈൽ നെറ്റ്‌വർക്ക് ക്രമീകരിക്കാൻ സഹായിക്കുന്നതിനുമായി ടാറ്റാ കൺസൾട്ടൻസി സർവീസസിനെ (TCS) തിരഞ്ഞെടുത്തു.
RVNLൽ നിന്നും 5,000 കോടി രൂപയുടെ കരാർ ലഭിച്ചതായി Larsen & Toubro അറിയിച്ചു
ഉത്തരാഖണ്ഡിലെ റെയിൽ വികാസ് നിഗം ലിമിറ്റഡിൽ (ആർവിഎൻഎൽ) നിന്ന് 5,000 കോടി രൂപയുടെ കരാർ കരസ്ഥമാക്കിയതായി ലാർസൻ ആൻഡ് ട്യൂബ്രോ (എൽ ആൻഡ് ടി) അറിയിച്ചു.
IndiaMART InterMESH 29.35 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി
ഇന്ത്യാമാർട്ട് ഇന്റർമെഷ് ലിമിറ്റഡ് 29.35 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഡിസംബർ അവസാനിച്ച പാദത്തിൽ (ക്യു 3) ഏകീകൃത അറ്റാദായം 80.20 കോടി രൂപയായി. ഇതേ കാലയളവിൽ വരുമാനം 5.28 ശതമാനം ഉയർന്ന് 173.60 കോടി രൂപയായി.
Gravita India സോറിൻ കോർപ്പറേഷനുമായി 125 കോടി രൂപയുടെ കരാർ ഒപ്പിട്ടു
കൊറിയ സിങ്ക് കോ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സോറിൻ കോർപ്പറേഷനുമായി 8,000 മെട്രിക് ടൺ ശുദ്ധീകരിച്ച ലീഡ് വിതരണം ചെയ്യുന്നതിനായി ഗ്രാവിറ്റ ഇന്ത്യ കരാർ ഒപ്പിട്ടു. നിലവിലെ ലീഡ് വിലയിൽ, കരാർ 125 കോടി രൂപയാണ്.
മെട്രോപോളിസ് ഹെൽത്ത്കെയർ ഹൈടെക് ഡയഗ്നോസ്റ്റിക് സെന്റർ ഏറ്റെടുക്കും
മെട്രോപോളിസ് ഹെൽത്ത്കെയർ ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള ഡയഗ്നോസ്റ്റിക്സ് ലബോറട്ടറി ശൃംഖലയായ ഹൈടെക് ഡയഗ്നോസ്റ്റിക് സെന്റർ പണമം നൽകിയും സ്റ്റോക്ക് ഇടപാടിലുടെയും ഏറ്റെടുത്തു. 511 കോടി രൂപ പണമായി നൽകുമെന്നും ഹൈടെക്കിന്റെ പ്രൊമോട്ടർ ഗ്രൂപ്പിന് മുൻഗണനാടിസ്ഥാനത്തിൽ മുഖവില 2 രൂപ വീതമുള്ള 4.95 ലക്ഷം ഇക്വിറ്റി ഷെയറുകൾ നൽകുമെന്നും കമ്പനി അറിയിച്ചു.
പ്ലാസ്റ്റ് മെറ്റ് ഗ്രൂപ്പിന്റെ രണ്ട് കമ്പനികളിലായി 75 ശതമാനം ഓഹരി Motherson Sumi ഏറ്റെടുക്കും
പ്ലാസ്റ്റ് മെറ്റ് ഗ്രൂപ്പിന്റെ രണ്ട് കമ്പനികളിൽ 75 ശതമാനം ഓഹരി പങ്കാളിത്തം ഏറ്റെടുക്കുമെന്ന് മദർസൺ സുമി പ്രഖ്യാപിച്ചു. ഇടപാടിന്റെ എന്റർപ്രൈസ് മൂല്യം 21.78 ദശലക്ഷം ഡോളറാണ് (193 കോടി രൂപ).
ഉത്തർപ്രദേശിലെ ജലവിതരണ പദ്ധതിക്കായി Hume Pipe Companyക്ക് അനുമതി ലഭിച്ചു
കാൺപൂർ ഡിവിഷനിലെ വിവിധ ഗ്രാമങ്ങളിലെ ജലവിതരണ പദ്ധതികൾക്കായി ഉത്തർപ്രദേശ് ഗവൺമെന്റിന്റെ സ്റ്റേറ്റ് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷനിൽ (SWSM) നിന്ന് Hume Pipe Companyക്ക് അനുമതി ലഭിച്ചു. വർക്ക് ഓർഡറിന്റെ മൂല്യം ഏകദേശം 400 കോടി രൂപ വരും.
സ്നോമാൻ ലോജിസ്റ്റിക്സ് 1.42 കോടി രൂപ നേട്ടം കെെവരിച്ചു
സ്നോമാൻ ലോജിസ്റ്റിക്സ് ലിമിറ്റഡ് ഡിസംബർ അവസാനിച്ച പാദത്തിൽ 1.42 കോടി രൂപ അറ്റാദായം നേടി. ഇതേ കാലയളവിൽ കമ്പനി 3.4 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മൂന്നാം പാദത്തിൽ വരുമാനം 3 ശതമാനം വർധിച്ച് 60.18 കോടി രൂപയായി.
മജെസ്കോ ലിമിറ്റഡ് 3,127 ശതമാനം ഉയർച്ച രേഖപ്പെടുത്തി
മജെസ്കോ ലിമിറ്റഡിന്റെ അറ്റാദായം 23 മടങ്ങ് (അല്ലെങ്കിൽ 3,127%) വർധിച്ച് 27.76 കോടി രൂപയായി. ഇതേ കാലയളവിൽ മൊത്തം വരുമാനം 715 ശതമാനം ഉയർന്ന് 38.41 കോടി രൂപയായി. 15.74 ലക്ഷം ഇക്വിറ്റി ഓഹരികൾ തിരിച്ചുവാങ്ങൽ പൂർത്തിയാക്കിയ മജെസ്കോ 133 കോടി രൂപ ക്യു 3 ൽ ഓഹരി ഉടമകൾക്ക് നൽകി.

