ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്, ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 91.17 രൂപയായി
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വില വീണ്ടും ഉയർന്നു. 15 – 24 പെെസ എന്നിങ്ങനെയാണ് കൂടിയത്. ഇതോടെ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 91.17 രൂപയും മുംബെെയിൽ 97.17 രൂപയുമായി. ഡീസൽ വില ഡൽഹിയിൽ 81.47 രൂപയും മുംബെെയിൽ 88.60 രൂപയുമായി. ഫെബ്രുവരി 9 മുതൽ രാജ്യത്ത് ഇന്ധന വില തുടർച്ചയായി വർദ്ധിച്ചുവരികയാണ്.
ആർബിഐയുടെ എൻ.യു.ഇ ലെെസൻസ് നേടാനൊരുങ്ങി റിലയൻസ്
ന്യൂ അംബർലാ എന്റിറ്റി (എൻ.യു.ഇ) നടപ്പിലാക്കുന്നതിനായി റിസർവ് ബാങ്കിന്റെ അനുമതി നേടാനൊരുങ്ങി റിലയൻസ്. ഗൂഗിൽ, ഫേസ്ബുക്ക് എന്നിവരുമായുള്ള പാങ്കാളിത്തത്തിന്റെ ഭാഗമായി
യുപിഐയിലൂടെയുള്ള പണമിടപാട് വേഗത്തിൽ നടപ്പിലാക്കാൻ
എൻ.യു.ഇ സഹായിക്കും. എക്കണോമിക് ടെെംസ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ഫ്യൂച്ചർ-റിലയൻസ് കരാർ റദ്ദാക്കിയാൽ ഏകദേശം 11 ലക്ഷം പേരുടെ തൊഴിൽ നഷ്ടമായേക്കും: എഫ്.എം.സി.ജി വിതരണക്കാർ
ഫ്യൂച്ചർ-റിലയൻസ് കരാർ റദ്ദാക്കിയാൽ 11 ലക്ഷം പേരുടെ തൊഴിൽ നഷ്ടമായേക്കുമെന്ന് എഫ്.എം.സി.ജി വിതരണക്കാർ. ഡൽഹി കേന്ദ്രമാക്കിയുള്ള എൻ.ജി.ഒ ജീവനക്കാരാണ് പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഫ്യൂച്ചർ റീട്ടെയിലിന്റെ കീഴിലുള്ള ബിസിനസുകൾ ഏറ്റെടുത്ത് നടത്തുമെന്ന് റിലയൻസ് ഉറപ്പു നൽകിയതിനാൽ ജീവനക്കാർക്ക് ഉപജീവന മാർഗം നഷ്ടപെടില്ലെന്നും അവർ പറഞ്ഞു.
കടപത്ര വിതരണത്തിലൂടെ 1080 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി അഫ്ലെ (ഇന്ത്യ)
കടപത്ര വിതരണത്തിലൂടെ 1080 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി അഫ്ലെ (ഇന്ത്യ). ഓഹരി ഉടമകളുടെ അംഗീകാരത്തോടെയാണ് ധനസമാഹരണം.
കടപത്രങ്ങളിലൂടെ വിദേശ നിക്ഷേപകരിൽ നിന്ന് 1.2 ബില്ല്യൺ ഡോളർ സമാഹരിച്ച് വേദാന്ത റിസോഴ്‌സസ്
അന്താരാഷ്ട്ര നിക്ഷേപകർക്ക് വിറ്റ ബോണ്ടുകളിലൂടെ 1.2 ബില്യൺ ഡോളർ (8,831 കോടി രൂപ) സമാഹരിച്ചതായി വേദാന്ത റിസോഴ്‌സസ് അറിയിച്ചു. കമ്പനിയുടെ ഇന്ത്യൻ യൂണിന്റെ 33.17 കോടി ഓഹരികൾ 160 രൂപയ്ക്ക് ഏറ്റെടുക്കാൻ ഇത് ഉപയോഗപ്പെടുത്തും.
എൻ.എസ്.ഇയിലെ സാങ്കേതിക തകരാർ,
സ്‌ക്വയർ ഓഫ് ചെയ്തത് ഉചിതമായ തീരുമാനമെന്ന് സീറോദ്ധ സി.ഇ.ഒ
സാങ്കേതിക തകരാർ മൂലം എൻ,എസ്.ഇയിൽ വ്യാപാര തടസം നേരിട്ടതിനെ തുടർന്ന് സ്ക്വയർ ഓഫ് ചെയ്ത തീരുമാനം ഉചിതമെന്ന്
സീറോദ്ധ മേധാവി. 3 മണിക്ക് വിപണി സമയം നീട്ടുമെന്ന് അറിഞ്ഞിരുന്നില്ല. അതിനാൽ സ്ക്വയർ ഓഫ് ചെയ്തത് ശരിയായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പണം നഷ്ടപെട്ടതിനെ തുടർന്ന് നിരവധി പേർ സീറോദ്ധയെ വിമർശിച്ചതിന് പിന്നാലെയാണ് സി.ഇ.ഒ ഇക്കാര്യം പറഞ്ഞത്.
റെെറ്റ് ഇഷ്യു വഴി 45 കോടി രൂപ സമാഹരിക്കാനൊരുങ്ങി എച്ച്.കെ ജി ലിമിറ്റഡ്
യോഗ്യരായ ഇക്വിറ്റി നിക്ഷേപകർക്ക് റെെറ്റ് ഇഷ്യു വഴി 45 കോടി
രൂപയുടെ ഇക്യൂറ്റി ഓഹരികൾ വിതരണം ചെയ്യുന്നതിന്
എച്ച്.കെ ജി ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.

