ഇന്നത്തെ വിപണി വിശകലനം
ആഴ്ചയിലെ ആദ്യ ദിനം ഗ്യാപ്പ് അപ്പിൽ ഉയർന്ന വിപണി പിന്നീട് താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചു.
ഗ്യാപ്പ് അപ്പിൽ 17621 എന്ന നിലയിൽ 100 പോയിന്റുകൾക്ക് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ഒരു മണിക്കൂറോളം 40 പോയിന്റുകൾക്കുള്ളിൽ അസ്ഥിരമായി നിന്നു. ശേഷം ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 300 പോയിന്റുകൾ സൂചിക താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 143 പോയിന്റുകൾ/ 0.82 ശതമാനം താഴെയായി 17368 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 37382 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറാൻ ശ്രമം നടത്തി. രാവിലെ അസ്ഥിരമായി നിന്ന സൂചിക 37000 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തി താഴേക്ക് നീങ്ങി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 180 പോയിന്റുകൾ/ 0.49 ശതമാനം താഴെയായി 36925 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി(0.31%) ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ(-1.8%), നിഫ്റ്റി പി.എസ്.യു ബാങ്ക് (-1.3%), നിഫ്റ്റി റിയൽറ്റി എന്നിവ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Axis Bank ഓഹരി ഗ്യാപ്പ് അപ്പിൽ തുറന്നതിന് ശേഷം ദിവസം മുഴുവൻ മുന്നേറ്റം തുടർന്നു. ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഗോൾഡ്മാൻ സാച്ച്സ് ഓഹരിയുടെ ബെെ റേറ്റിംഗ് വർദ്ധിപ്പിച്ചു കൊണ്ട് ടാർഗറ്റ് 920 ആയി ഉയർത്തി.
TechM(+2.2%) ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലകെെവരിച്ചു കൊണ്ട് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Wipro(+1.1%), Coforge(+3%), LTI(+2.3%), LTTS(+2%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.
Bajaj Finance(-3.1%), Bajaj Finserv(-2.1%) എന്നീ ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
Tata Consumer(-2%), Nestle India(-1.5%) എന്നിവ ഇന്ന് താഴേക്ക് വീണു. എഫ്.എം.സി.ജി സൂചികയിൽ നിന്നും Hindustan Unilever(-1.2%) ഓഹരി 9 മാസത്തെ താഴ്ന്ന നിലയിലാണുള്ളത്.
ചൈനയുടെ ഇരുമ്പയിര് ഫ്യൂച്ചർ വില 7 ശതമാനം ഉയർന്നു. മെറ്റൽ ഓഹരികൾ ഇന്ന് ഗ്യാപ്പ് അപ്പിൽ ഉയർന്നതിന് ശേഷം താഴേക്ക് വീണു.
കഴിഞ്ഞ ആഴ്ചത്തെ റാലിക്ക് ശേഷം Idea(-5.4%), ZEEL(-3.4%), CAMS(-5.2%), IEX(-3.4%) എന്നീ ഓഹരികൾ താഴേക്ക് വീണു.
Credit Access Grameen ഓഹരി 20 ശതമാനം നേട്ടത്തിൽ അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. Minda Industries(+10.2%) ബ്രേക്ക് ഔട്ട് നടത്തി പുതിയ ഉയരങ്ങൾ കീഴടക്കി.
Tega Industries ഓഹരി ഇന്ന് 68 ശതമാനം ലിസ്റ്റിംഗ് ഗെയിനോടെ വിപണിയിൽ വ്യാപാരത്തിന് തുടക്കം കുറിച്ചു. ഓഹരി ഒന്നിന് 760 രൂപ വീതമാണ് എൻ.എസ്.ഇയിൽ ലിസ്റ്റ് ചെയ്തത്. ഐപിഒ വില ഓഹരി ഒന്നിന് 453 രൂപയായിരുന്നു. ഓഹരി 60 ശതമാനം നേട്ടത്തിൽ 726 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
BSE(+0.47%), CDSL(+3.7%), Siemens(+2.5%) എന്നീ ഓഹരികളും പുതിയ ഉയരങ്ങൾ കീഴടക്കി.
ഗുജറാത്തിലെ മുന്ദ്രയിൽ ഒരു പുതിയ റീസൈക്ലിംഗ് പ്ലാന്റ് ആരംഭിച്ചതിന് പിന്നാലെ Gravita(+4.3%) നേട്ടത്തിൽ അടച്ചു.
ശ്രീറാം ഗ്രൂപ്പ് ശ്രീറാം ക്യാപിറ്റൽ ലിമിറ്റഡും (എസ്‌സിഎൽ) ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് ലിമിറ്റഡും(+5.9%) ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് ലിമിറ്റഡുമായി(-1.9%) സംയോജിപ്പിക്കും. ഓഹരികൾ വ്യത്യസ്ഥമായ നീക്കം കാഴ്ചവച്ചു.
125 കോടി രൂപയായി കുടിശ്ശിക ഉപകരണങ്ങൾക്ക് അംഗീകരിച്ച ലഭിച്ചതിന് പിന്നാലെ JK Paper(+1.9%) നേട്ടത്തിൽ അടച്ചു.
സബ്‌സിഡിയറി വിഭാഗമായ നോഡ്‌വിൻ ഗെയിമിംഗ് ഡിജിറ്റൽ ഉള്ളടക്ക ഐപി കമ്പനിയായ റസ്ക് മീഡിയയിൽ 10 ശതമാനം ഓഹരി സ്വന്തമാക്കിയതിന് പിന്നാലെ Nazara(+4.5%) നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
വിൽപ്പന സമ്മർദ്ദത്തെ തുടർന്ന ഓപ്പണിംഗ് നില മറികടക്കാൻ സാധിക്കാത്തെ താഴേക്ക് വീണ് ബെയറിഷായി വിപണി. ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചിട്ടും ബാങ്കുകളുടെ പിന്തുണ ഉണ്ടായിരുന്നിട്ടും ഉയർന്ന നിലയിൽ സൂചികയിൽ വിൽപ്പന അരങ്ങേറി. കുറഞ്ഞ വിലയ്ക്ക് ഓഹരികൾ വാങ്ങി ഉയർന്ന വിലയ്ക്ക് വിൽക്കുന്ന നിക്ഷേപ സ്ഥാപനങ്ങളുടെ രീതി ഒരിക്കൽ കൂടി വിപണി കാട്ടി തന്നിരിക്കുകയാണ്.
റിലയൻസ്, ബാങ്കിംഗ് ഓഹരികൾ എന്നിവ നിഫ്റ്റിയെ താഴേക്ക് വലിച്ചു. നിലവിലെ ചാനലിൽ നിഫ്റ്റി ഐടി ഒരു ബ്രേക്ക് ഔട്ടിലാണുള്ളതെന്ന് കാണാം. ശ്രദ്ധിക്കുക. മാരുതി ഓഹരി ബ്രേക്ക് ഔട്ടിന് തയ്യാറെടുക്കുന്നതായി കാണാം. ഓഹരി ഡിസംബറിലെ ഉയർന്ന നിലയിലാണുള്ളത്.
ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലായി നിന്നു കൊണ്ട് ഗ്യാപ്പ് അപ്പിൽ തുറക്കാൻ നിഫ്റ്റിയെ സാഹായിച്ചിരുന്നു. രാജ്യത്ത് ഉയർന്ന പണപ്പെരുപ്പ ഡാറ്റ ഉണ്ടായതിന് ശേഷവും യുഎസ് സൂചിക വെള്ളിയാഴ്ച ഇതിനോട് പ്രതികരിച്ചതായി കണ്ടില്ല. ഇന്നത്തെ യുഎസ് വിപണിയുടെ നീക്കം എങ്ങനെയെന്ന് നോക്കികാണേണ്ടതുണ്ട്.
വിപണിയുടെ നീക്കത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

