പ്രധാനതലക്കെട്ടുകൾ

Ircon: 1,107 കോടി രൂപയ്ക്ക് പഞ്ചാബിലെ ഒരു ഹൈവേ നിർമ്മാണ പദ്ധതി കമ്പനിക്ക് ലഭിച്ചു.  രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കപ്പെടും.

TVS Motor: ഇലക്ട്രിക് മൊബിലിറ്റി ബിസിനസ്സ് ഏറ്റെടുക്കുന്നതിനായി ടിവിഎസ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് പൂർണ്ണമായും ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനമായി സംയോജിപ്പിച്ചു.

Wipro: സ്‌പോർട്‌സ്, റീട്ടെയിൽ, ഗതാഗതം, വിനോദ ഓഫറുകൾ എന്നിവ വിപുലീകരിക്കുന്നതിനായി കമ്പനി ഓമ്‌നി-ചാനൽ പരസ്യ പരിഹാരമായ Wipro VisionEDGE കൊണ്ടുവന്നു.

Vedanta: ആദായനികുതി നിയമത്തിലെ ഭേദഗതികളെ തുടർന്ന് കമ്പനിയും അതിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങളും ഇന്ത്യൻ സർക്കാരുമായി നിലനിന്നിരുന്ന മുൻകാല നികുതി തർക്കം പരിഹരിച്ചു.

ITC:  രാവിലെ 10.30 ഓടെ കമ്പനിയുടെ ആദ്യത്തെ സ്ഥാപന നിക്ഷേപകരുടെയും സാമ്പത്തിക വിശകലന വിദഗ്ധരുടെയും ദിനം സംഘടിപ്പിക്കും.

Crisil: ക്രിസിൽ റിസ്ക് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസ്, പ്രാഗ്മാറ്റിക്സ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറികളുടെ ലയനത്തിനുള്ള സംയോജന പദ്ധതി കമ്പനി അംഗീകരിച്ചു.

Exxaro Tiles: എക്‌സാറോ സെറാമിക് ലിമിറ്റഡിന്റെ പേരിൽ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനം ആരംഭിച്ച് കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വലിയ ഗ്യാപ്പ് അപ്പിൽ 17622 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രണ്ട് മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം 17500ന് താഴേക്ക് വീണ സൂചിക കുത്തനെ വീണ് 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി. തുടർന്ന് 143 പോയിന്റുകൾക്ക് താഴെയായി 17368 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 37383 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറാൻ ശ്രമം നടത്തി. ശേഷം 37580ൽ പ്രതിബന്ധം അനുഭവപ്പെട്ടതിന് പിന്നാലെ 200 പോയിന്റുകൾക്ക് ഉള്ളിൽ സൂചിക നീക്കം നടത്തി. പിന്നാലെ താഴേക്ക് വീണ ബാങ്ക് നിഫ്റ്റി 37000ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇവിടെ നിന്ന് തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സൂചിക വീണ്ടും താഴേക്ക് വീണു. തുടർന്ന് 180 പോയിന്റുകൾ/ 0.49 ശതമാനം താഴെയായി 36925 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ഒഴികെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു.

യുഎസ്, യൂറോപ്യൻ വിപണികൾ ഇന്നലെ താഴേക്ക് വീണു. ജർമ്മൻ സൂചിക ഡാക്സ് മുകളിലേക്ക് നീങ്ങിയെങ്കിലും ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ പാശ്ചാത്യ വിപണികളെ പിന്തുടർന്ന് നഷ്ടത്തിലാണുള്ളത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നേരിയ ലാഭത്തിലാണുള്ളത്.



SGX NIFTY 17,303-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,325, 17,250, 17,200, 17,100, 17,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,400, 17,500, 17,550, 17,600, 17,690 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,800, 36,500, 36,350, 36,200, 36,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,000, 37,200, 37,500, 37,750, 38,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17600, 17500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000, 17400 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38000, 37500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിക്സ് 16.6 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,743  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,351 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി

ആദ്യ ഒമെെക്രോൺ മരണം യുകെയിൽ സ്ഥിരീകരിക്കുകയും രോഗബാധിതർക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ട് വരികയും ചെയ്ത സാഹചര്യത്തിൽ ഏഷ്യൻ വിപണിയിൽ ആശങ്ക നിലനിൽക്കുന്നത് കാണാം.

നവംബറിലെ സിപിഐ പണപ്പെരുപ്പം 4.91 ശതമാനമായി രേഖപ്പെടുത്തി. ഇത് മാസത്തെ ഉയർന്ന നിലയാണ്. എങ്കിലും പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണ്.

വിപണിയിൽ ഇന്നും ചാഞ്ചാട്ടം രൂക്ഷമായേക്കും. ഇന്നലെ എഫ്.ഐഐ രൂക്ഷമായ വിൽപ്പന നടത്തുന്നത് നമ്മൾ കണ്ടിരുന്നു. ഇത്തരം നീക്കങ്ങൾ വ്യാപാരികൾക്ക് പ്രതിസന്ധി ഉണ്ടാക്കിയേക്കും. സുരക്ഷിതമായി മാത്രം വ്യാപാരം നടത്താൻ ശ്രദ്ധിക്കുക.

വിപണി ഇന്നും നഷ്ടത്തിൽ തുറക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. 17250 എന്നത് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടാണ്. ഇത് തകർന്നാൽ 17200ൽ പ്രതീക്ഷ നൽകാം. യൂറോപ്യൻ വിപണി ഇന്ന് എങ്ങനെ പ്രതികരിക്കുമെന്ന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിഫ്റ്റിയുടെ നീക്കത്തെ സ്വധീനിച്ചേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement