ജെഎസ്പിഎൽ ബോട്സ്വാന കൽക്കരി ഖനിയുടെ നിർമ്മാണം 2022 ൽ ആരംഭിക്കും
ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് (ജെഎസ്പിഎൽ) 2022-ൽ ബോട്സ്വാനയുടെ തെക്കുകിഴക്കൻ മാമാബുല കൽക്കരിപ്പാടങ്ങളിൽ പുതിയ കൽക്കരി ഖനി നിർമ്മിക്കാൻ ആരംഭിക്കും. ഇതിലൂടെ കൽക്കരി കയറ്റുമതി ചെയ്യുവാനും നിർമ്മിക്കാൻ പോകുന്ന കൽക്കരി വൈദ്യുത നിലയത്തിലേക്ക് കൽക്കരി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഖനിയിൽ നിന്ന് പ്രതിവർഷം 4.5 ദശലക്ഷം ടൺ കൽക്കരി ഉൽപ്പാദിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
ഹിറ്റാച്ചി എനർജി ഇന്ത്യ എന്ന് സ്വയം പുനർനാമകരണം ചെയ്ത് എബിബി പവർ പ്രോഡക്‌ട്‌സ്
ഹിറ്റാച്ചി എനർജി ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ റീബ്രാൻഡിംഗ് പ്രഖ്യാപിച്ച് എബിബി പവർ പ്രൊഡക്‌ട്‌സ് ആൻഡ് സിസ്റ്റംസ് ഇന്ത്യ. കമ്പനി അതിന്റെ വിപുലീകരണം ലക്ഷ്യമിടുന്ന ഏറ്റവും മികച്ച അഞ്ച് വിപണികളിൽ ഒന്നായാണ് ഇന്ത്യയെ കണക്കാക്കുന്നത്. ഇന്ത്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിപണിയിൽ വേഗത്തിൽ വളരുന്നതിനും അതിന്റെ പോർട്ട്ഫോളിയോ വിപുലീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
യുഎസിലെ വാൾഗ്രീൻസ് വഴി ഇൻസുലിൻ ഗ്ലാർജിൻ വിതരണം ചെയ്യാൻ ഒരുങ്ങി ബയോകോണും വിയാട്രിസും
യുഎസിലെ വാൾഗ്രീൻസ് പ്രിസ്‌ക്രിപ്‌ഷൻ സേവിംഗ്‌സ് ക്ലബ് വഴി ഇൻസുലിൻ ഗ്ലാർജിൻ കുത്തിവയ്‌പ്പ് വിതരണം ചെയ്യാൻ ഒരുങ്ങി ബയോകോൺ ബയോളജിക്‌സും വിയാട്രിസ് ഇൻകു. വാൾഗ്രീൻസിൽ നിന്ന് വാങ്ങുന്ന ലോംഗ് ആക്ടിംഗ് ഇൻസുലിനുകളുടെ ക്യാഷ് പ്രൈസിൽ അംഗങ്ങൾക്ക് 80 ശതമാനം വരെ സേവിംഗ്സ് ലഭിക്കും. ബയോകോൺ ബയോളജിക്സും യുഎസ് ആസ്ഥാനമായുള്ള വിയാട്രിസും ചേർന്നാണ് ബയോസിമിലർ ഉൽപ്പന്നം വികസിപ്പിച്ചെടുത്തത്.
സൈഡസ് കാഡിലയ്ക്ക് നെലറാബൈൻ കുത്തിവയ്പ്പിന് യുഎസ്‌എഫ്‌ഡിഎ അംഗീകാരം
180 ദിവസത്തെ മാർക്കറ്റിംഗ് എക്‌സ്‌ക്ലൂസിവിറ്റിയോടെ യുഎസിൽ നെലരാബൈൻ കുത്തിവയ്‌പ്പ് വിപണനം ചെയ്യുന്നതിന് സൈഡസ് കാഡിലയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ്‌എഫ്‌ഡിഎ) അന്തിമ അനുമതി. കാൻസർ കോശങ്ങളുടെ വളർച്ച ഇല്ലാതാക്കുകയോ കുറക്കുകയോ ചെയ്യുന്ന മരുന്ന് ലുക്കീമിയ, ലിംഫോമ എന്നിവയുടെ ചികിത്സക്കാണ് ഉപയോഗിക്കുന്നത്. ഐക്യുവിഐയുടെ കണക്കനുസരിച്ച് 2021 സെപ്റ്റംബറിൽ അവസാനിച്ച വർഷത്തിൽ നെലരാബൈൻ ഇൻജക്ഷൻ യുഎസിൽ 34.5 ദശലക്ഷം ഡോളറിന്റെ (~256 കോടി രൂപ) വാർഷിക വിൽപ്പന നടത്തിയിട്ടുണ്ട്.
ഫാസ്ടാഗുകൾ ഉപയോഗിച്ചുള്ള ഇന്ധന പേയ്‌മെന്റുകൾക്കായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കുമായി സഹകരിച്ച് എച്ച്പിസിഎൽ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (എച്ച്‌പിസിഎൽ) ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും ബാങ്കിന്റെ ഫാസ്‌ടാഗുകൾ ഉപയോഗിച്ച് എച്ച്‌പിസിഎല്ലിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വാഹനമോടിക്കുന്നവർക്ക് ഇന്ധന പേയ്‌മെന്റുകൾ സുഗമമാക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. പാസഞ്ചർ വാഹന ഉപയോക്താക്കൾക്ക് തിരഞ്ഞെടുത്ത എച്ച്‌പിസിഎൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഫാസ്ടാഗുകൾ വാങ്ങാനും റീചാർജ് ചെയ്യാനും സാധിക്കും
ക്വിക്ക് കൊമേഴ്‌സ് പ്ലേ വർദ്ധിപ്പിക്കാൻ ഗ്രോഫേഴ്‌സിൽ സൊമാറ്റോ 500 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് റിപ്പോർട്ടുകൾ
ഗ്രോസറി ഡെലിവറി സേവനമായ ഗ്രോഫേഴ്സിൽ 500 മില്യൺ ഡോളർ (3,715 കോടി രൂപ) നിക്ഷേപിക്കാൻ സൊമാറ്റോ ലിമിറ്റഡ് ചർച്ചകൾ നടത്തുന്നെന്ന് റിപ്പോർട്ടുകൾ. ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സ്വിഗ്ഗിയുമായുള്ള സൊമാറ്റോയുടെ പോരാട്ടമാണ് വിപുലീകരണ കരാർ വെളിവാക്കുന്നത്.
ട്രെയിനുകളിൽ യാത്രക്കാർക്ക് പാകം ചെയ്ത ഭക്ഷണം നൽകുന്നത് പുനരാരംഭിക്കാൻ റെയിൽവേ
ട്രെയിനുകളിൽ യാത്രക്കാർക്ക് പാകം ചെയ്ത ഭക്ഷണം നൽകുന്നത് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് -19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സേവനങ്ങൾ നിർത്തി വച്ചത്. സർവീസ് പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനോട് (ഐആർസിടിസി) ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. റെഡി ടു ഈറ്റ് ഭക്ഷണവും പുനരാരംഭിക്കും.
പെട്രോകെമിക്കൽ വിഭാഗത്തിൽ 6,000 കോടി രൂപ വരെ നിക്ഷേപിക്കാൻ ഒരുങ്ങി ഒഎൻജിസി
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒഎൻജിസി) അതിന്റെ പെട്രോകെമിക്കൽസ് യൂണിറ്റായ ഒഎൻജിസി പെട്രോ അഡീഷൻസ് ലിമിറ്റഡിൽ (ഒപിഎഎൽ) 6,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. ലൈവ്മിന്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഒപിഎഎൽന്റെ കൺവെർട്ടിബിൾ ഡിബഞ്ചറുകൾ കമ്പനിയുടെ കൈവശമാണ്. അത് 6,000 കോടി രൂപയുടെ ഓഹരിയായി മാറ്റും. നിലവിൽ ഒഎൻജിസിക്ക് ഒപിഎഎല്ലിൽ 49.4 ശതമാനം ഓഹരിയും ഗെയിലിന് 49.2 ശതമാനം ഓഹരിയും ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് 1.4 ശതമാനം ഓഹരിയുമുണ്ട്.

