ആഗസ്റ്റിൽ ഇന്ത്യയുടെ നിർമാണ പി.എം.ഐ 52.3 ആയി ഇടിഞ്ഞു
കൊവിഡ് നിയന്ത്രണങ്ങളെയും വർദ്ധിച്ച ഇൻപുട്ട് ചെലവുകളെയും തുടർന്ന് ആഗസ്റ്റിൽ ഇന്ത്യയുടെ നിർമാണ പി.എം.ഐ 52.3 ആയി ഇടിഞ്ഞു. ജൂലെെയിൽ ഇത് 55.3 ആയിരുന്നു.
ആഗസ്റ്റിലെ ഓട്ടോ വിൽപ്പന കണക്കുകൾ
ആഗസ്റ്റിൽ മാരുതി സുസുകിയുടെ വിൽപ്പന മുൻ മാസത്തെ അപേക്ഷിച്ച് 19.2 ശതമാനം ഇടിഞ്ഞ 1.30 ലക്ഷം യൂണിറ്റായി. വാഹനങ്ങളുടെ കയറ്റുമതി 2.8 ശതമാനമായി ഇടിഞ്ഞു.
ആഗസ്റ്റിൽ ടാറ്റാ മോട്ടോർസിന്റെ വിൽപ്പന മുൻ മാസത്തെ അപേക്ഷിച്ച് 7.1 ശതമാനം ഇടിഞ്ഞ് 28018 യൂണിറ്റായി. കമ്പനിയുടെ വാണിജ്യ വാഹന വിൽപ്പന മുൻ മാസത്തേക്കാൾ 25 ശതമാനം വർദ്ധിച്ച് 29791 യൂണിറ്റായി. മൊത്തം ആഭ്യന്തര വിൽപ്പന 4.2 ശതമാനം വർദ്ധിച്ച് 54190 യൂണിറ്റായി.
ആഗസ്റ്റിൽ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന മുൻ മാസത്തെ അപേക്ഷിച്ച് 24 ശതമാനം ഇടിഞ്ഞ് 15973 യൂണിറ്റായി. കമ്പനിയുടെ കാർഷിക വിഭാഗം വാഹനങ്ങളുടെ വിൽപ്പന 21.5 ശതമാനം ഇടിഞ്ഞ് 21360 യൂണിറ്റായി.
ആഗസ്റ്റിൽ ബജാജ് ഓട്ടോയുടെ വിൽപ്പന മുൻ മാസത്തെ അപേക്ഷിച്ച് 1.1 ശതമാനം വർദ്ധിച്ച് 3.73 ലക്ഷം യൂണിറ്റായി. ടിവിഎസ് മോട്ടോർ കമ്പനിയുടെ വിൽപ്പന മുൻ മാസത്തെ അപേക്ഷിച്ച് 4.2 ശതമാനം വർദ്ധിച്ച് 2.90 ലക്ഷം യൂണിറ്റായി.
ഗൂഗിൾ പേയിൽ സ്ഥിര നിക്ഷേപം ആരംഭിച്ച് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ഗൂഗിൾ പേയിൽ സ്ഥിര നിക്ഷേപം ആരംഭിച്ച് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്. ഇക്വിറ്റാസ് എസ്‌എഫ്‌ബിയിലെ നിക്ഷേപങ്ങൾക്ക് ഓരോ ഡെപ്പോസിറ്റർക്കും 5 ലക്ഷം രൂപ വരെ ഡെപ്പോസിറ്റ് ഗ്യാരണ്ടി പരിരക്ഷ ലഭിക്കും. ഉപഭോക്താക്കൾക്ക് പ്രതിവർഷം 6.35 ശതമാനം റിട്ടേണാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്.
ആഗസ്റ്റിൽ ഐഇഎക്സ് ഊർജ്ജ വിപണിയിൽ ഏറ്റവും ഉയർന്ന വോള്യം രേഖപ്പെടുത്തി
ആഗസ്റ്റിൽ ഐഇഎക്സ് ഊർജ്ജ വിപണിയിൽ ഏറ്റവും ഉയർന്ന വോള്യം രേഖപ്പെടുത്തി. മാസത്തെ എക്കാലത്തെയും ഉയർന്ന നിരക്കായ 9538 മില്യൺ യൂണിറ്റാണ് ഊർജ്ജ വിപണിയിൽ രേഖപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 74 ശതമാനത്തിന്റെ വർദ്ധനവാണ് വോള്യത്തിൽ ഉണ്ടായിരിക്കുന്നത്.
ഇവിക്യുപോയിന്റിൽ 26 ശതമാനത്തിന്റെ നിക്ഷേപം നടത്തി മിൻഡ കോർപ്പ്
ചാർജിംഗ് സോലുഷ്യൻ സ്റ്റർട്ടപ്പായ ഇവിക്യുപോയിന്റിൽ 26 ശതമാനത്തിന്റെ നിക്ഷേപം നടത്തി മിൻഡ കോർപ്പ് ലിമിറ്റഡ്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ സ്പാർക്ക് മിൻഡ ഗ്രീൻ മൊബിലിറ്റി സൊല്യൂഷൻസ് വഴിയാണ് കമ്പനി നിക്ഷേപം നടത്തിയത്. ബാറ്ററി ചാർജിംഗ്, ഇവി ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന കമ്പനിയാണിത്.
പുനരുപയോഗിക്കാവുന്ന ടൂത്ത് പേസ്റ്റിന്റെ നിർമാണത്തിനായി കോൾഗേറ്റുമായി കെെകോർത്ത് ഇപിഎൽ
പുനരുപയോഗിക്കാവുന്ന ടൂത്ത് പേസ്റ്റിന്റെ നിർമാണത്തിനായി കോൾഗേറ്റുമായി കെെകോർത്ത് ഇപിഎൽ ലിമിറ്റഡ്. ഇപിഎൽ ഓറൽ കെയർ ബ്രാൻഡിനായി ആദ്യമായി റീസൈക്കിൾ ചെയ്യാവുന്ന പ്ലാറ്റിന ട്യൂബുകൾ കണ്ടുപിടിച്ചു.
10800 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ബിഎച്ച്ഇഎൽ
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും 10800 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ബിഎച്ചഇഎൽ. 700 മെഗാവാട്ട് വൈദ്യുതിയുടെ ആറ് യൂണിറ്റുകളടങ്ങുന്ന ടർബൈൻ ദ്വീപിന്റെ എഞ്ചിനീയറിംഗ്, സംഭരണം, നിർമാണം എന്നിവ ഓർഡറിൽ ഉൾപ്പെടുന്നു.
ഹൈദരാബാദ് വിമാനത്താവളത്തിലേക്കുള്ള മെട്രോ റെയിൽ ലിങ്ക് പദ്ധതിക്കായി 519 കോടി നിക്ഷേപിക്കാൻ ഒരുങ്ങി ജിഎംആർ ഗ്രൂപ്പ്
ഹൈദരാബാദ് വിമാനത്താവളത്തിലേക്കുള്ള മെട്രോ റെയിൽ ലിങ്ക് പദ്ധതിക്കായി 519 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ജിഎംആർ ഗ്രൂപ്പ്. 2024 ഓടെ നിക്ഷേപം പൂർത്തിയാക്കും. തെലങ്കാന സർക്കാർ നിർദ്ദേശിച്ച 5,000 കോടി രൂപയുടെ പദ്ധതി 31 കിലോമീറ്റോളം വ്യാപിച്ചു കിടക്കുന്നു.
18.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് വേദാന്ത
ഓഹരി ഒന്നിന് 18.5 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് വേദാന്തലിമിറ്റഡ്. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇതിനായി അനുമതി നൽകി. സെപ്റ്റംബർ 9 ആണ് ഡിവിഡന്റ് നൽകുന്നതിനുള്ള റെക്കോർഡ് ദിവസമായി പ്രഖ്യാപിച്ചിരിക്കുന്നത്.

