ഇന്ത്യയുടെ  റീടെയിൽ പണപ്പെരുപ്പം   5.03 ശതമാനമായി ഉയർന്നു

ഇന്ത്യയുടെ  റീടെയിൽ പണപ്പെരുപ്പ നിരക്ക്​ ഫെബ്രുവരിയിൽ   5.03 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്​തുക്കളുടേയും  ഇന്ധനത്തിന്റേയും വില ഉയർന്നതാണ്​ പണപ്പെരുപ്പ നിരക്കിനേ സ്വാധീനിക്കുന്നത്​. 

അതസമയം  വ്യവസായ ഉത്പാദന സൂചിക (ഐഐപി) ജനുവരിയിൽ 1.6 ശതമാനമായി കുറഞ്ഞു. 2020 ജനുവരിയിൽ ഇത്  2.2 ശതമാനം വളർച്ച കെെവരിച്ചിരുന്നു. 

പി.എൽ.ഐ പദ്ധതിക്ക് കീഴിലുള്ള 33 അപേക്ഷകൾക്ക് സർക്കാർ അംഗീകാരം

ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയൻസിനായുള്ള  പി‌എൽ‌ഐ  പദ്ധതിയുടെ ഭാഗമായി  5,082.65 കോടി രൂപയുടെ നിക്ഷേപത്തിനായുള്ള  33 അപേക്ഷകൾക്ക് സർക്കാർ അംഗീകാരം നൽകി. ആറ് വർഷത്തിനുള്ളിൽ 5440 കോടി രൂപയാകും  പി.എൽ.ഐ വിതരണത്തിലൂടെ സർക്കാർ നൽകുക.  

Anupam Rasayan IPO, ആദ്യ ദിനം, 1.29 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു

Anupam Rasayan  ഐ‌.പി‌.ഒ ആദ്യ ദിനം 1.29 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു. വിതരണത്തിനായി നൽകിയ  97.01   ലക്ഷം ഷെയറുകൾക്ക് വേണ്ടി 1.25 കോടി  ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 2.58 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

ഐ‌.പി‌.ഒയെ  പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

കടപത്രവിതരണത്തിലൂടെ 2000 കോടി സമാഹരിക്കാനൊരുങ്ങി എസ്.ബി.ഐ കാർഡ്സ്

കടപത്രവിതരണത്തിലൂടെ 2000 കോടി രൂപ സമാഹരിക്കാൻ ഡയറക്ടർ ബോർഡ് അംഗീകരിച്ചതായി എസ്.ബി.ഐ കാർഡ് വ്യക്തമാക്കി.
പ്രതിവർഷം 5.9% എന്ന കൂപ്പൺ റേറ്റിൽ ഇത് ലഭിക്കും.

ആന്ധ്രാ പ്രദേശിൽ  ഡയറി പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി അഗ്രോ പ്രൊഡക്ട്സ്

ആന്ധ്രാ പ്രദേശിൽ  ഡയറി പ്ലാന്റ് സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് ഹട്സൺ അഗ്രോ പ്രൊഡക്ട് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഒഡീഷയിൽ ഡയറി പ്ലാന്റ് സ്ഥാപിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

ജിൻഡാൽ സ്റ്റീലിന്റെ ഉത്പാദനം ഫെബ്രുവരിയിൽ 18 ശതമാനം ഉയർന്നു

ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്  2021 ഫെബ്രുവരിയിൽ ക്രൂഡ് സ്റ്റീൽ ഉത്പാദനത്തിൽ 18 ശതമാനം വർധനവ്  രേഖപ്പെടുത്തി. ഇതോടെ ഉത്പാദനം 6.53 ലക്ഷം ടണ്ണായി ഉയർന്നു. പോയ വർഷം ഇതേകാലയളവിൽ കമ്പനി 5.54 ലക്ഷം ടൺ സ്റ്റീലാണ് ഉത്പാദിപ്പിച്ചിരുന്നത്.

റാംകോ സിമൻറ്സ്, ഭാരത് ഡൈനാമിക്സ്, പിഎഫ്സി എന്നീ കമ്പനികൾ  ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

2020-21 സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതായി റാംകോ സിമന്റ് അറിയിച്ചു. ഓഹരി ഒന്നിന് 3 രൂപ വീതമാണ് കമ്പനി അനുവദിച്ചത്. മാർച്ച് 23ന് ഇത് നൽകും.

2020-21 സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതായി ഭാരത് ഡൈനാമിക്സ് ബോർഡ് അറിയിച്ചു. ഓഹരി ഒന്നിന് 6.7 രൂപ വീതമാണ് കമ്പനി അനുവദിച്ചത്. മാർച്ച് 20ന് ഇത് നൽകും.

പവർ ഫിനാൻസ് കോർപ്പറേഷൻ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഓഹരി ഒന്നിന് 8 രൂപ വീതമാണ് കമ്പനി അനുവദിച്ചത്. മാർച്ച് 22ന് ഇത് നൽകും.

ദേശീയ  ഹെെവേ അതോറിറ്റിയിൽ നിന്നും  1412 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി പി‌എൻ‌സി ഇൻ‌ഫ്രാടെക്

പി‌എൻ‌സി ഇൻ‌ഫ്രാടെക്കിന്റെ അനുബന്ധ സ്ഥാപനമായ  പി‌എൻ‌സി മീററ്റ് ഹരിദ്വാർ ഹൈവേസിന് ദേശീയ  ഹെെവേ അതോറിറ്റിയിൽ നിന്നും  1412 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി കമ്പനി പറഞ്ഞു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement