ടാറ്റാ കമ്മ്യൂണിക്കേഷൻസിലെ 26.12 ശതമാനം ഓഹരി വിൽക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
ടാറ്റാ കമ്മ്യൂണിക്കേഷനിലെ 26.12 ശതമാനം ഓഹരി വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഓഫർ ഫോർ സെയിലിലൂടെ 4.59 കോടി (16.12%) ഇക്യൂറ്റി ഓഹരികൾ വിൽക്കും. ബാക്കി 10 ശതമാനം ഓഹരികൾ ടാറ്റാ സൺസ് ഇൻവസ്റ്റ്മെന്റിന് നൽകും.
66 പുതിയ ആഭ്യന്തര വിമാനങ്ങള്‍ അവതരിപ്പിച്ച് സ്പെെസ്ജെറ്റ്
വിമാന യാത്രകളുടെ ആവശ്യകത വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ
66 പുതിയ ആഭ്യന്തര വിമാനങ്ങള്‍ അവതരിപ്പിച്ച് സ്പെെസ്ജെറ്റ്. പൂനെയിൽ നിന്ന് ദർഭംഗ, ദുർഗാപൂർ, ഗ്വാളിയോർ, ജബൽപൂർ, വാരണാസി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഇതിൽ ഉൾപ്പെടും.
ദിലീപ് ബിൽഡ്കോണിന് മഹാരാഷ്ട്ര റോഡ് പദ്ധതിയുടെ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചു
മഹാരാഷ്ട്രയിലെ റോഡ് പദ്ധതിക്കായി ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് താത്ക്കാലിക പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചു. പദ്ധതി പൂർത്തീകരിക്കുന്നതിന് മുമ്പായി 5.08 കോടി രൂപ ബോണസായി കമ്പനിക്ക് ലഭിക്കും.
പ്രോംപ്റ്റ് തിരുത്തൽ നടപടിയുടെ ഭാഗമായി ധനകാര്യമന്ത്രാലയം 14500 കോടി രൂപ ബാങ്കുകളിലേക്ക് നൽകിയേക്കുമെന്ന് റിപ്പോർട്ട്
ആർബിഐയുടെ പ്രോംപ്റ്റ് തിരുത്തൽ നടപടിയുടെ ഭാഗമായി ധനകാര്യമന്ത്രാലയം ബാങ്കുകളിലേക്ക് 14500 കോടി രൂപ നൽകുമെന്ന റിപ്പോർട്ടുകൾ പുറത്ത്. പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായകരമായേക്കും.
ഇന്ത്യൻ റെയിൽവേയുടെ പ്രതിവർഷ ചരക്ക് ലോഡിംഗ് കണക്കിൽ വർദ്ധനവ്
ഇന്ത്യൻ റെയിൽവേയുടെ പ്രതിവർഷ ചരക്ക് ലോഡിംഗ് കണക്കിൽ വർദ്ധനവ്. കൊവിഡ് പ്രതിസന്ധിയിൽ പോലും പോയവർഷത്തേക്കാൾ മികച്ച കണക്കുകളാണ് ചരക്ക് ലോഡിംഗിൽ കാണാനാകുന്നത്. 1145.68 മില്ല്യൺ ടണ്ണിന്റെ ലോഡിംഗ് നടന്നതായാണ് 2021 മാർച്ചിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. പോയവർഷം ഇതേകാലയളവിൽ 1145.61
മില്ല്യൺ ടണ്ണിന്റെ ലോഡിംഗ് മാത്രമാണ് നടന്നത്.
ബിറ്റുകോയിൻ 59000 ഡോളർ കടന്ന് ഉയർന്ന നില കെെവരിച്ചു
ബിറ്റുകോയിൻ 59000 ഡോളർ കടന്ന് ഉയർന്ന നില കെെവരിച്ചു. യുഎസ് പ്രസിഡന്റ് ജോ ബെെഡൻ 1.9 ട്രില്ല്യൺ ഡോളറിന്റെ ഉത്തേജക പാക്കേജ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ക്രിപ്റ്റോ കറൻസിയുടെ മുല്യം വർദ്ധിച്ചത്.
മാർച്ച് 18ന് കടപത്രവിതരണം അവസാനിപ്പിക്കുമെന്ന് ഐഐഎഫ്എൽ ഫിനാൻസ് അറിയിച്ചു
നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് ബോണ്ട് ഇഷ്യു മാർച്ച് 18 ന് അവസാനിപ്പിക്കുമെന്ന് ഐഐഎഫ്എൽ ഫിനാൻസ് ലിമിറ്റഡ് അറിയിച്ചു. 10.03 ശതമാനം വരെ വരുമാനം നൽകുന്ന എൻ.സി.ഡികൾക്ക് ഇതിനകം 468 കോടി രൂപയുടെ വരിക്കാരെ ലഭിച്ചു.
ഇന്ത്യയുടെ ഫിൻടെക് വ്യവസായം 2025 ഓടെ 150-160 ബില്യൺ ഡോളർ മൂല്യത്തിലെത്തുമെന്ന് റിപ്പോർട്ട്
ഇന്ത്യയുടെ ഫിൻടെക് കമ്പനികൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൂന്നിരട്ടി വിലയേറിയതായി മാറുമെന്ന് റിപ്പോർട്ടുകൾ. 2025 ഓടെ ഫിൻടെക് മേഖല 150-160 ബില്യൺ ഡോളർ മൂല്യത്തിലെത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ്, എഫ്ഐസിഐ എന്നിവരാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.
ചൈനീസ് ആൻറി ബാക്ടീരിയൽ മരുന്നായ സിപ്രോഫ്ലോക്സാസിന് ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തി ഇന്ത്യ
ചൈനീസ് ആൻറി ബാക്ടീരിയൽ മരുന്നായ സിപ്രോഫ്ലോക്സാസിന് ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തി കേന്ദ്ര സർക്കാർ. കിലോഗ്രാമിന് 0.91 ഡോളർ മുതൽ 3.27 ഡോളർ വരെയാണ് ഡംപിംഗ് ഡ്യൂട്ടി ചുമത്തിയിട്ടുള്ളത്. കുറഞ്ഞ നിരക്കിൽ മരുന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് ഡ്യൂട്ടി ചുമത്താൻ ശുപാർശ ചെയ്തത്.

