ഇന്നത്തെ വിപണി വിശകലനം 

ആഗോള വിപണികളുടെ നേട്ടത്തെ തുടർന്ന് 100 പോയിന്റുകൾക്ക് മുകളിലായി 15327 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി പിന്നീട് ശക്തമായ പതനത്തിന് സാക്ഷ്യം വഹിച്ചു. 15300 നിലനിർത്താൻ ശ്രമിച്ച സൂചിക അത് തകർക്കപെട്ട് താഴേക്ക് വീഴുകയായിരുന്നു. ഉച്ചയോടെ ബുധനാഴ്ചത്തെ ഏറ്റവും ഉയർന്ന നില തകർക്കപെട്ട സൂചിക അതിശക്തമായി താഴേക്ക്  വീണു. ഇന്ന് മാത്രം 383 പോയിന്റുകളുടെ നഷ്ടത്തിനാണ് സൂചിക സാക്ഷ്യം വഹിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 143 പോയിന്റുകൾ/ 0.95% താഴെയായി 15,030 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36295 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റിക്ക് അത് നിലനിർത്താനായില്ല. ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്നും താഴേക്ക് വീണ സൂചിക ഏകദേശം 1300 പോയിന്റുകളുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. എന്നാൽ നിഫ്റ്റിയുടെ ടോപ്പ് 10 ലൂസർ ഓഹരികളിൽ ഒന്ന് മാത്രമാണ് ബാങ്ക് നിഫ്റ്റിയുടെ ഭാഗായി വന്നിട്ടുള്ളതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 441 പോയിന്റ്/ 1.23 ശതമാനം താഴെയായി 35,496 എന്ന നിലയിൽ സൂചിക  വ്യാപാരം അവസാനിപ്പിച്ചു.  

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഓട്ടോ ഇന്ന് 1.66 ശതമാനം നഷ്ടം രേഖപ്പെടുത്തി. 

യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ലാഭമെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഏഷ്യൻ വിപണികൾ എല്ലാം ലാഭത്തിൽ അടച്ചു.

നിർണായക വാർത്തകൾ 

BPCL, IOC എന്നീ കമ്പനികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ക്രൂഡ് സ്റ്റീൽ ഉത്പാദനം 2021 ഫെബ്രുവരിയിൽ ഒരു ശതമാനം കുറഞ്ഞ് 13.06 ലക്ഷം ടണ്ണായതിന് പിന്നാലെ JSW Steel ഓഹരി ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.  ജെ.എസ്.ഡബ്ല്യു സ്റ്റീൽ കഴിഞ്ഞ ദിവസവും  ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം പിടിച്ചിരുന്നു.

ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുന്നതിനായി ടെസ്‌ലയുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Tata Power ഓഹരികൾ ഇന്ന് 5.5 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.

13 ശതമാനത്തിന്റെ മുന്നേറ്റം കാഴ്ചവച്ചതിന് പിന്നാലെ IEX ഇന്ന് 6.59
ശതമാനം നേട്ടം കെെവരിച്ചു.  ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ചിലെ ഓഹരി വിൽക്കുന്നതിന് എൻ‌എസ്‌ഇയുമായി കരാറിൽ ഏർപ്പെട്ടതിന് പിന്നാലെ ഐ.ഇ.എക്സ് ഓഹരി ശക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. 

IDBI Bank ഓഹരികൾ ഇന്ന് 9.8 ശതമാനം നേട്ടംകെെവരിച്ച്
കത്തിക്കയറി. ബാങ്ക് ഓഹരികൾ എൽ.ഐ.സി സ്വകാര്യ സ്ഥാപനങ്ങൾക്ക് വിൽക്കാൻ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

Apollo Hospitals ഓഹരി ഇന്ന് കുതിച്ചുയർന്ന്  2.5 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്. അപ്പോളോയുടെ ഫാർമസി ബിസിനസിൽ ആമസോൺ നിക്ഷേപിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വിപണി മുന്നിലേക്ക് 

കഴിഞ്ഞ ദിവസത്തെ  ലേഖനത്തിൽ ഞങ്ങൾ വ്യക്തമായി പറഞ്ഞിരുന്നു.“ ഇന്നത്തെ അസ്ഥിരതയ്ക്ക് ശേഷം വിപണിയിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടായേക്കാം, പ്രത്യേകിച്ചും ബാങ്ക് നിഫ്റ്റിയിൽ. അതിശയകരമെന്ന് പറയട്ടെ ബാങ്കിംഗ് സൂചിക ഇന്ന് 400 പോയിന്റുകളുടെ നീക്കമാണ് കാഴ്ചവച്ചത്. ബാങ്ക് നിഫ്റ്റിയിൽ  800-900 പോയിന്റുകളുടെ നീക്കവും, നിഫ്റ്റിയിൽ 200-250 പോയിന്റുകളുടെ നീക്കവും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിനും അപ്പുറമായിരുന്നു ഇന്നത്തെ വിപണിയുടെ പേരുമാറ്റം.

ഇന്ത്യൻ വിപണി സമയം യു എസ് ട്രഷറി ബോണ്ട് വരുമാനം കഴിഞ്ഞ 10 വർഷത്തെ ഉയർന്ന നില കെെവരിച്ചതാണ് വിപണി ഇടിയാൻ കാരണമായത്. ബോണ്ടു വരുമാനം ഇന്ത്യൻ വിപണിയെ ഏങ്ങനെ ബാധിക്കുമെന്ന് വളരെ വിശദമായ ഒരു ലേഖനം മാർക്കറ്റ്ഫീഡ് തയ്യാറാക്കുന്നുണ്ട്. ഇന്നലത്തെ വിലയിൽ നിന്നും ബോണ്ട് വരുമാനം 10 ശതമാനം ഉയർച്ചയാണ് ഇന്ന് കെെവരിച്ചത്. ഇതോടെ യുഎസ് ഫ്യുച്ചേഴ്സിനൊപ്പം  യൂറോപ്യൻ വിപണിയും കൂപ്പുകുത്തി. 



ഇന്ത്യൻ വിപണി ഗ്യാപ്പ് അപ്പിൽ തുറന്നതിനാലാണ് ഇത്തരം ഒരു വീഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ  0.95 ശതമാനം മാത്രമാണ്  നിഫ്റ്റി താഴേക്ക് വന്നത്. അതിനാൽ തന്നെ നമ്മളെ അത്രവലിയ ഒരു വീഴ്ച ബാധിച്ചില്ലെന്ന് തന്നെ പറയാം. തിങ്കളാഴ്ച ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഗ്യാപ്പ് ഡൗണിൽ തുറക്കാനാണ് സാധ്യത. തിങ്കളാഴ്ചത്തെ  നിഫ്റ്റിയുടെ സ്ഥിതി എന്തെന്ന് അറിയാൻ SGX Nifty ശ്രദ്ധിക്കുക.

രസകരമായ ഒരു ആഴ്ചകൂടി കടന്നു പോയിരിക്കുന്നു. ഏവർക്കൂം ഈ ആഴ്ച ലാഭം നേടാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement