ടാറ്റ എൽക്സി ക്യു 4 ഫലങ്ങൾ: അറ്റാദായം 39% വർധിച്ച് 160 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ ടാറ്റ എൽക്‌സി ലിമിറ്റഡിന്റെ അറ്റാദായം 39.95% വർധിച്ച് 160 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 31.51% വർഷം ഉയർന്ന് 681.7 കോടി രൂപയാകുകയും ചെയ്തു. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 35% വർധിച്ച് 2,470.8 കോടി രൂപയായി. അതേസമയം അറ്റാദായം 49.3% ഉയർന്ന് 549.7 കോടി രൂപയായിട്ടുണ്ട്. കൂടാതെ ഓഹരി ഒന്നിന് 42.5 രൂപ വീതം കമ്പനിയുടെ ബോർഡ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

കടത്തിന്റെ 45% റിലയൻസിന് കൈമാറാൻ നിർദ്ദേശിച്ച് ഫ്യൂച്ചർ ഗ്രൂപ്പ്

ആസ്തികൾ വിൽക്കുന്നതു വഴി കടത്തിന്റെ 45% റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കൈമാറാൻ നിർദ്ദേശിച്ച് ഫ്യൂച്ചർ ഗ്രൂപ്പ്. എന്നാൽ റിലയൻസ് ഈ ഓഫർ അംഗീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വായ്പ നൽകിയവർക്ക് ഒരു ഉറപ്പും ലഭിച്ചിട്ടില്ല.

Ivabradine ഗുളികകൾക്കായി അലംബിക് ഫാർമയ്ക്ക് താൽക്കാലിക അംഗീകാരം

Ivabradine ഗുളികകൾക്കായി അലംബിക് ഫാർമസ്യൂട്ടിക്കൽ ലിമിറ്റ‍ഡിന് യുഎസ് ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) യിൽ നിന്നും താൽക്കാലിക അനുമതി ലഭിച്ചു. ഇടത് വെൻട്രിക്കുലാർ എജക്ഷൻ ഫ്രാക്ഷനോടുകൂടിയ വിട്ടുമാറാത്ത ഹൃദ്രോഗമുള്ള മുതിർന്ന രോഗികളിൽ ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനാണ് മരുന്ന് ഉപയോ​ഗിക്കുന്നത്. ഐക്യുവിഐ ഡാറ്റ അനുസരിച്ച് 2021 ഡിസംബറിൽ അവസാനിച്ച 12 മാസത്തേക്ക് Ivabradine ടാബ്‌ലെറ്റുകൾക്ക് ഏകദേശം 102 മില്യൺ ഡോളർ വിപണി മൂല്യം ഉണ്ടായിരുന്നു.

940 കോടി രൂപയുടെ ഓർഡറുകൾ പിഎസ്പി പ്രോജക്ടസ്

നടപ്പ് സാമ്പത്തിക വർഷം 938.76 കോടി രൂപയുടെ (അഹമ്മദാബാദിൽ സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ നിർമ്മാണത്തിനുള്ള 503.56 കോടി രൂപയുടെ ഓർഡറുകൾ ഉൾപ്പെടെ) ഓർഡറുകൾ നേടി പിഎസ്പി പ്രൊജക്‌ട്‌സ് ലിമിറ്റഡ്. 2021-22 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ മൊത്തം വർക്ക് ഓർഡറുകൾ 1,802.23 കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വർഷം 27.4 കോടി രൂപയുടെ ഓർഡറുകളും കമ്പനി നേടിയിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ 20-ാമത് നിർമ്മാണ കേന്ദ്രം ആരംഭിക്കാൻ ഐടിസി

പശ്ചിമ ബംഗാളിലെ ഹൗറയിൽ പുതിയ അത്യാധുനിക പേഴ്‌സണൽ കെയർ മാനുഫാക്‌ചറിംഗ് യൂണിറ്റ് സ്ഥാപിക്കാൻ ഐടിസി ലിമിറ്റഡ്. ഐടിസിയുടെ സംസ്ഥാനത്തെ 20-ാമത്തെ നിർമാണ കേന്ദ്രം ആയിരിക്കും ഇത്. രാജർഹട്ട് മേഖലയിൽ ഒരു ഗ്രീൻ ബിൽഡിംഗും കമ്മീഷൻ ചെയ്യാനുള്ള ‌ഒരുക്കത്തിലാണ് കമ്പനി. എഫ്എംസിജി സ്ഥാപനത്തിന്റെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗമായ ഐടിസി ഇൻഫോടെക്ക് ഇവിടെയായിരിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പശ്ചിമ ബംഗാളിൽ മാത്രം ഐടിസി ഏകദേശം 4,500 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

2023 സാമ്പത്തിക വർഷത്തിൽ സിമന്റ് ഡിമാൻഡ് 7-8% ഉയർന്നേക്കാം

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ സിമന്റ് ഡിമാൻഡ് 7-8% വർധിച്ച് ഏകദേശം 382 ദശലക്ഷം മെട്രിക് ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഐസിആർഎ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗ്രാമീണ ഭവന, അടിസ്ഥാന സൗകര്യ മേഖലകളിൽ നിന്നുള്ള ശക്തമായ ആവശ്യം ഇതിന് സഹായിച്ചേക്കാം. കൃഷി, വീടുകൾ, മൂലധനച്ചെലവ് എന്നിവയ്ക്കായി അടുത്തിടെ ബജറ്റിൽ 9.2 ലക്ഷം കോടി രൂപ അനുവദിച്ചതും സിമന്റിനുള്ള ആവശ്യകത വർദ്ധിപ്പിക്കും എന്നാണഅ പ്രതീക്ഷിക്കുന്നത്.

മാസ്ടെക് ക്യു 4 ഫലങ്ങൾ: അറ്റാദായം 16.5% വർധിച്ച് 88.2 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ മാസ്റ്റെക് ലിമിറ്റഡിന്റെ അറ്റാദായം 16.5% വർധിച്ച് 88.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 5.7% വർദ്ധിച്ചിട്ടുണ്ട്. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 20.3% വർഷം ഉയർന്ന് 581.5 കോടി രൂപയായി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 65 മില്യൺ ഡോളറിലധികം മൂല്യമുള്ള കരാറുകൾ മാസ്‌ടെക്ക് നേടിയിട്ടുണ്ട്. കൂടാതെ ഓഹരി ഒന്നിന് 12 രൂപ വീതം ഐടി കമ്പനിയുടെ ബോർഡ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

5:1 ഓഹരി വിഭജനം അംഗീകരിച്ച് അജന്ത സോയയുടെ ബോർഡ്

5:1 എന്ന അനുപാതത്തിൽ ഓഹരി വിഭജനത്തിന് അംഗീകാരം നൽകി ഭക്ഷ്യ എണ്ണ നിർമ്മാതാക്കളായ അജന്ത സോയ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ്. ഇതോടെ കൈവശം വച്ചിരിക്കുന്ന ഓരോ ഓഹരിക്കും അഞ്ച് ഓഹരികൾ നിക്ഷേപകർക്ക് ലഭിക്കും. സ്റ്റോക്ക് വിഭജനത്തിന്റെ ഉദ്ദേശ്യത്തിനായുള്ള റെക്കോർഡ് തീയതി കമ്പനി അറിയിക്കും.

പ്രീമിയം സലൂൺ ശൃംഖല ആരംഭിക്കാൻ അവേദയുമായി സഹകരിക്കാൻ നൈക

ഇന്ത്യയിൽ ഉടനീളം പ്രീമിയം സലൂൺ ശൃംഖല ആരംഭിക്കുന്നതിനായി ഹെയർകെയർ ബ്രാൻഡായ അവേദയുമായി സഹകരിക്കാൻ നൈക. ആദ്യ Aveda X Nykaa സലൂൺ വ്യാഴാഴ്ച ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കും. തുടർന്ന് ഡൽഹിയിലും മുംബൈയിലും സലൂണുകൾ ആരംഭിക്കും. സ്പാ റൂമുകൾ, മാനിക്യൂർ/പെഡിക്യൂർ സ്റ്റേഷനുകൾ, ഹെയർ & മേക്കപ്പ് സ്റ്റേഷനുകൾ എന്നിവയും സലൂണുകളിൽ ഉണ്ടായിരിക്കും.

ക്യു 4 ൽ 6.1% വർഷം വർധിച്ച് ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം

ജനുവരി-മാർച്ച് കാലയളവിൽ (Q4 FY22) ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 6.1% വർധിച്ച് 248 ലക്ഷമായി. മാർച്ചിൽ മാത്രം ആഭ്യന്തര വിമാനക്കമ്പനികൾ 106.96 ലക്ഷം യാത്രക്കാരെയാണ് വഹിച്ചത്. ഫെബ്രുവരിയെ അപേക്ഷിച്ച് 36.7% വാർഷിക വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 54.8% വിപണി വിഹിതവുമായി ഇൻഡിഗോയാണ് മുന്നിൽ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് കണക്കുകൾ പുറത്തുവിട്ടത്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement