ബജാജ് ഓട്ടോ ക്യു 3 ഫലങ്ങൾ: അറ്റാദായം 17% കുറഞ്ഞ് 1,430 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 17% ഇടിഞ്ഞ് 1,429.68 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 30% കുറഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 1% വർഷം വർധിച്ച് 9,021.65 കോടി രൂപയായി. ഇബിഐടിഡിഎ 25% കുറഞ്ഞ് 1,154 കോടി രൂപയായി. കൂടാതെ മൂന്നാം പാദത്തിൽ കമ്പനിയുടെ ആകെ നിർമാണം 10 ശതമാനം ഇടിഞ്ഞ് 11.81 ലക്ഷം യൂണിറ്റായിട്ടുണ്ട്.

സീലിനോട് കുടിശ്ശിക ഇനത്തിൽ 146 കോടി രൂപ ആവശ്യപ്പെട്ട് ആക്‌സിസ് ഫിനാൻസ്

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിനും (സീൽ) അതിന്റെ പ്രൊമോട്ടർമാർക്കും വക്കീൽ നോട്ടീസ് അയച്ച് ആക്‌സിസ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ആക്‌സിസ് ഫിനാൻസ് ലിമിറ്റഡ് (എഎഫ്‌എൽ). സോണി പിക്‌ചേഴ്‌സുമായുള്ള കമ്പനിയുടെ ലയനം പൂർത്തിയാക്കുന്നതിന് മുമ്പ് കുടിശ്ശികയായ 146 കോടി രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ്. എന്നാൽ എല്ലാ ക്ലെയിമുകളും സീൽ നിരസിച്ചു. കമ്പനിയോ അതിന്റെ എംഡിയും സിഇഒയുമായ പുനിത് ഗോയങ്കയോ വായ്പാ രേഖകളിൽ കക്ഷികളല്ലെന്നാണ് കമ്പനി പറയുന്നത്.

ചൈനയിൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ഷെൻഷെൻ ഫോൺകൂയുമായി കരാർ ഒപ്പിട്ട് ലുപിൻ

ചൈനയിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ ഷെൻഷെൻ ഫോൺകോ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി കരാർ ഒപ്പിട്ട് ലുപിൻ ലിമിറ്റഡ്. കമ്പനിയുടെ ചൈനയിലെ ആദ്യ പങ്കാളിത്തമാണിത്. ഇത് ലോകമെമ്പാടും ഉയർന്ന നിലവാരമുള്ള ജനറിക്, സങ്കീർണ്ണമായ ജനറിക് മരുന്നുകൾ എന്നിവ എത്തിക്കാനുള്ള നിർമ്മാതാക്കളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു. ആഗോള പോർട്ട്‌ഫോളിയോ പ്രയോജനപ്പെടുത്തുന്നതിനായി ചൈനയിലെ പങ്കാളിത്ത അവസരങ്ങൾ ലുപിൻ പര്യവേക്ഷണം ചെയ്യുന്നത് തുടരും.

റാലിസ് ഇന്ത്യ ക്യു 3 ഫലങ്ങൾ: അറ്റാദായം 13% കുറഞ്ഞ് 40 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ റാലിസ് ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 13.3 ശതമാനം ഇടിഞ്ഞ് 39.56 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 30% കുറഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 10.1% വർഷം വർധിച്ച് 628.08 കോടി രൂപയായി. ഇബിഐടിഡിഎ 13% വർധിച്ച് 67 കോടി രൂപയായിട്ടുണ്ട്.

മാൾ-കം മൾട്ടിപ്ലക്‌സിന്റെ നിർമ്മാണത്തിനായി 112 കോടി രൂപയുടെ പദ്ധതി ഉറപ്പാക്കി അശോക ബിൽഡ്‌കോൺ

പട്‌നയിൽ മൾ കം മൾട്ടിപ്ലക്‌സ് നിർമ്മിക്കുന്നതിനായുള്ള കത്ത് അശോക ബിൽഡ്‌കോൺ ലിമിറ്റഡിന് ലഭിച്ചു. ജിഎസ്ടി ഒഴികെ 111.51 കോടി രൂപ ചെലവിലാണ് പദ്ധതി കമ്പനിക്ക് ലഭിച്ചത്. അടിസ്ഥാന സൗകര്യ വികസന കമ്പനിയാണ് നാസിക് ആസ്ഥാനമായുള്ള അശോക ബിൽഡ്‌കോൺ.

എൽ ആൻഡ് ടി ഇൻഫോടെക് ക്യു 3 ഫലങ്ങൾ: അറ്റാദായം 43 ശതമാനം ഉയർന്ന് 151 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ എൽ ആൻഡ് ടി ഇൻഫോടെക് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 18 ശതമാനം വർധിച്ച് 612 കോടി രൂപയായി രേഖപ്പെടുത്തി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 11% ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 31% വർഷം ഉയർന്ന് 4,137 കോടി രൂപയായി. ഇബിഐടിഡിഎ 14 ശതമാനം വർധിച്ച് 742 കോടി രൂപയായിട്ടുണ്ട്. ഡോളറിന്റെ അടിസ്ഥാനത്തിൽ 553 മില്യൺ ഡോളറാണ് കമ്പനിയുടെ വരുമാനം.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നിർമ്മിക്കാൻ ഹീറോ ഇലക്ട്രിക്കുമായി സഹകരിച്ച് മഹീന്ദ്ര

ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ (ഇവി) വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഹീറോ ഇലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര ഗ്രൂപ്പ്. പങ്കാളിത്തത്തിലൂടെ മഹീന്ദ്ര ഗ്രൂപ്പ് അവരുടെ പിതാംപൂർ പ്ലാന്റിൽ ഹീറോ ഇലക്ട്രിക്കിന്റെ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് ബൈക്കുകളുടെ (ഒപ്റ്റിമ & NYX) നിർമാണം ആരംഭിക്കും. ഇതിലൂടെ പ്രതിവർഷം ഒരു ദശലക്ഷത്തിലധികം ഇവികൾ നിർമ്മിക്കാൻ ഹീറോ ഇലക്ട്രിക്കിന് കഴിയും.

ജെ എസ് ഡബ്ല്യു എനർജി കു 3 ഫലങ്ങൾ: അറ്റാദായം രണ്ട് മടങ്ങ് വർധിച്ച് 324 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 324 കോടി രൂപയായി വർധിച്ചു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 18 ശതമാനം ഉയർന്ന് 1,893 കോടി രൂപയായി. ഇബിഐടിഡിഎ 35% ഉയർന്ന് 882 കോടി രൂപയായി.

അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിന്റെ കയറ്റുമതിക്കായി മൗറീഷ്യസുമായി കരാർ ഒപ്പിട്ട് എച്ച്എഎൽ

മൗറീഷ്യസ് പൊലീസ് സേനയ്ക്കായി അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്)- എംകെഐഐഐയുടെ കയറ്റുമതിക്കായി മൗറീഷ്യസ് സർക്കാരുമായി (ജിഒഎം) കരാർ ഒപ്പിട്ട് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ). മൗറീഷ്യസ് ഇതിനകം എച്ച്എഎൽ നിർമ്മിച്ച എഎൽഎച്ച്, ഡോർണിയർ ഡോ-228 വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 5.5 ടൺ വിഭാഗത്തിൽപ്പെട്ട മൾട്ടി-റോൾ, മൾട്ടി മിഷൻ ഹെലികോപ്റ്ററാണ് ALH Mk III. ഇന്ത്യൻ സായുധ സേന ഇത് വ്യാപകമായി ഉപയോഗിച്ചു വരുന്നു

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement