ഇന്നത്തെ വിപണി വിശകലനം 

ഗ്യാപ്പ് അപ്പിൽ 15059 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി  മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ പ്രതിരോധത്തിൽ തട്ടിതാഴേക്ക് വീണു. കഴിഞ്ഞ 3 ദിവസമായി
15100 എന്നത് ശക്തമായ പ്രതിരോധമായി നിലകൊള്ളുകയാണ്.  താഴേക്ക് പോയ സൂചിക 15050ൽ സപ്പോർട്ടെടുത്തെങ്കിലും ഉച്ചയോടെ കൂപ്പുകുത്തി ദിവസത്തെ ഏറ്റവും കുറഞ്ഞ നിലയായ 14925ൽ എത്തിപ്പെട്ടു.

രസകരമെന്ന് പറയട്ടെ ഉച്ചയ്ക്ക് 1:30 ഓടെ ദിവസത്തെ ഏറ്റവും ഉയർന്ന നില തകർത്ത സൂചിക 200 പോയിന്റുകളുടെ മുന്നേറ്റമാണ്  കാഴ്ചവച്ചത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142.20 പോയിന്റുകൾ/ 0.95% മുകളിലായി 15,098 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ  35,718 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി അസ്ഥിരമായി നിന്നു. 35,500- 36,080 എന്നീ റേഞ്ചിൽ വ്യാപാരം നടത്തിയ സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ  589.90  പോയിന്റ്/ 1.67 ശതമാനം മുകളിലായി 35275 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഫിനാൻഷ്യൽ സേവനങ്ങൾ ഇന്ന് 2.4 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. ബാങ്ക് നിഫ്റ്റി 1.67 ശതമാനം ഉയർച്ച  നേടിയപ്പോൾ നിഫ്റ്റി മെറ്റൽസ് ഇന്ന് 2.51 ശതമാനം നഷ്ടം രേഖപ്പെടുത്തി. അതേസമയം നിഫ്റ്റി മീഡിയ, നിഫ്റ്റി റിയൽറ്റി എന്നിവ ഒരു ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.

നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച യൂറോപ്യൻ   വിപണികൾ എല്ലാം തന്നെ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്.  ഏഷ്യൻ വിപണികൾ എല്ലാം തന്നെ കയറിയിറങ്ങിയാണ് കിടക്കുന്നത്. 

നിർണായക വാർത്തകൾ 

IRDAI ഡേറ്റ ശക്തമായ വളർച്ച റിപ്പോർട്ട് ചെയ്തതിന്  പിന്നാലെ SBILife,HDFC Life ഓഹരികൾ ഇന്ന്  ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

ഗ്യാപ്പ് അപ്പിൽ തുറന്ന സ്വകാര്യ ബാങ്കുകൾ എല്ലാം തന്നെ ഇന്ന് ലാഭത്തിലാണ് കാണപ്പെട്ടത്. ബാങ്കിംഗ് സൂചികയ്ക്ക് ഇവ കെെത്താങ്ങായി. ടോപ്പ് 5 ഗെയിനേഴ്സിൽ 3 എണ്ണവും സ്വകാര്യ ബാങ്കുകളാണ്.

NASDAQ futures 2.3 ശതമാനം ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ഐടി ഓഹരികൾ വിപണി അവസാനിക്കാൻ നേരം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Tech Mahindra ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 

ഗ്യാപ്പ് ഡൗണിൽ തുറന്ന BPCL ഓഹരികൾ ഇന്ന് 4.46 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ഇരുമ്പ് വിലയിൽ മാറ്റമില്ലാത്തതിനെ തുടർന്ന് NMDC  ഓഹരികൾ ഇന്ന് 4.85 ശതമാനത്തിലേറെ താഴേക്ക് കൂപ്പുകുത്തി.

മാർച്ച് 9ന് ഓഹരി  വിഭജനം നടത്തുമെന്ന് കമ്പനി  അറിയിച്ചതിന് പിന്നാലെ Dixon ഇന്ന് 2 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.

Network TV-18യും അനുബന്ധസ്ഥാപനമായ  ഹാത്ത് വേയും ഇന്ന് 6.94 ശതമാനം നേട്ടം കെെവരിച്ചു. ഇരു കമ്പനികളും റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ളതാണ്. 

വിപണി മുന്നിലേക്ക് 

ബെയറിഷ് ആയിരിക്കുമെന്ന് കരുതിയിരുന്ന വിപണി ഇന്ന് ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. അവസാന രണ്ട് മണിക്കൂറിൽ 200 പോയിന്റുകൾ നേടി അവശ്വസനീയമായ മുന്നേറ്റമാണ് നിഫ്റ്റി കാഴ്ചവച്ചത്.

ഫാർമ ഓഹരികളിൽ ഒരു കത്തിക്കയറ്റം പ്രതീക്ഷിച്ചിരുന്നുവെങ്കിലും രാവിലെ മുതൽ തന്നെ മേഖല താഴേക്ക് കൂപ്പുകുത്തുകയാണ്. NASDAQ futures  ഉയർന്നതിന് പിന്നാലെ ഐടി ഓഹരികൾ കത്തിക്കയറി. 2 ശതമാനത്തിലേറെ നേട്ടമാണ് ഐടി ഓഹരികൾ ഇന്ന് നേടിയത്.

15,100 ഇന്നും ശക്തമായ പ്രതിരോധമായി കാണപ്പെട്ടു. നിഫ്റ്റി ഇതിന് താഴെയാണ് അടയ്ക്കപെട്ടതെങ്കിലും അവസാന നിമിഷത്തെ കുതിച്ചുകറ്റം ഏറെ നിർണായകമാണ്. ഇതിനാൽ തന്നെ നാളെ വിപണി തുറക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ഞാൻ.
എസ്.ജി.എക്സ് നിഫ്റ്റി ഇപ്പോൾ 15150 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. 



സാമ്പത്തിക ഓഹരികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റിയിലെ 10 ടോപ്പ് ഗെയിനേഴ്സ് കമ്പനികളിൽ 7 എണ്ണവും ഫിനാൻഷ്യൽ കമ്പനികളാണ്. Tech M മാത്രമാണ് ഇതിൽ നിന്നും വിപരീതമായി നിന്നത്. മികച്ച വാർത്തകൾ വന്നതിന് പിന്നാലെ ലെെഫ് ഇൻഷ്യുറൻസ് ഓഹരികൾ എല്ലാം തന്നെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

ചെെനയുടെ ചരക്ക് കെെമാറ്റ വിപണിയിൽ ഇരുമ്പ് ഫ്യൂച്ചറുകളിൽ 10 ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ  Tata Steel ഓഹരികൾ ഇന്ന് 4 ശതമാനം നഷ്ടം രേഖപ്പെടുത്തി. മഹാശിവരാത്രിയെ തുടർന്ന് വ്യാഴാഴ്ച  വിപണി അവധിയായതിനാൽ നാളെയാകും എക്സ്പയറി എന്ന് മറക്കാതിരിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement