ബോഷ് ക്യു 4 ഫലം, അറ്റാദായം 5 ഇരട്ടി വർദ്ധിച്ച് 482 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ബോഷിന്റെ പ്രതിവർഷ അറ്റാദായം 495 ശതമാനം വർദ്ധിച്ച് 482 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 161 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 44 ശതമാനം വർദ്ധിച്ച് 3217 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 115 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
വിരാജെൻ എന്ന പുതിയ കൊവിഡ് ടെസ്റ്റിംഗ് കിറ്റ് അവതരിപ്പിച്ച് സിപ്ല
വിരാജെൻ എന്ന പുതിയ കൊവിഡ് ആർടി-പിസിആർ ടെസ്റ്റിംഗ് കിറ്റ് അവതരിപ്പിച്ച് സിപ്ല. യൂബിയോ ബയോടെക്നോളജി സിസ്റ്റംസുമായി കെെകോർത്തു കൊണ്ടാണ് കമ്പനി പുതിയ പരിശോധന കിറ്റ് അവതരിപ്പിച്ചത്. മെയ് 25 മുതൽ കിറ്റ് വിതരണം ചെയ്യുമെന്നും ഫാർമ കമ്പനി അറിയിച്ചു.
എച്ച്.പി.സി.എൽ ക്യു 4 ഫലം, അറ്റാദായം 28 ശതമാനം വർദ്ധിച്ച് 3018 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ അറ്റാദായം മുൻപാദത്തെ അപേക്ഷിച്ച് 28 ശതമാനം വർദ്ധിച്ച് 3018 കോടി രൂപയായി. കമ്പനിയുടെ മൊത്തം ആദായം 85748 കോടി രൂപയായി. പോയവർഷം ഇത് 71978.62 കോടി രൂപയായിരുന്നു. അതേസമയം ഓഹരി ഒന്നിന് 22.75 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഹാവെൽസ് ഇന്ത്യ ക്യു 4 ഫലം, അറ്റാദായം 71 ശതമാനം വർദ്ധിച്ച് 304 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഹാവെൽസ് ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 70.95 ശതമാനം വർദ്ധിച്ച് 303.83 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 13.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 50.59 ശതമാനം വർദ്ധിച്ച് 3339.21 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6.50 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
വിപണിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചു, ബയോകോണിന് 14 ലക്ഷം രൂപ പിഴ ചുമത്തി സെബി
വിപണിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബയോകോണിനും കമ്പനിയുടെ സീനിയർ എക്സിക്യൂട്ടീവുകളിൽ ഒരാൾക്കുമെതിരെ സെബി പിഴ ചുമത്തി. 14 ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയിരിക്കുന്നത്. ട്രേഡിംഗ് വിൻഡോ അടച്ച സമയത്ത് റിസർച്ച് ആന്റ് ഡവലപ്മെന്റിന്റെ സീനിയർ വൈസ് പ്രസിഡന്റ് നരേന്ദ്ര ചിർമുലെ കമ്പനിയുടെ ഓഹരികളിൽ വ്യാപാരം നടത്തിയതിനെ തുടർന്നാണ് നടപടി.
റിലാക്സോ ക്യു 4 ഫലം, അറ്റാദായം 97 ശതമാനം വർദ്ധിച്ച് 102 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ റിലാക്സോയുടെ പ്രതിവർഷ അറ്റാദായം 97.23 ശതമാനം വർദ്ധിച്ച് 102.17 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 13.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 38.3 ശതമാനം വർദ്ധിച്ച് 747.68 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
സ്റ്റീൽ സ്ട്രിപ്സ് വീൽസ് ലിമിറ്റഡിന് 97000 വീലുകൾക്കുള്ള ഓർഡർ ലഭിച്ചു
യുഎസിലെയും യൂറോപ്യൻ യൂണിയനിലെയും ട്രെയിലർ, കാരവൻ വിപണികളിൽ നിന്ന് 97,000 വീലുകൾക്കുള്ള ഓർഡർ ലഭിച്ചതായി സ്റ്റീൽ സ്ട്രിപ്സ് വീൽസ് അറിയിച്ചു.
സീ എന്റർടെെൻമെന്റ് ക്യു 4 ഫലം, അറ്റാദായം 276 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ സീ എന്റർടെെൻമെന്റിന്റെ ഏകീകൃത അറ്റാദായം 276 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 766.70 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 0.8 ശതമാനം വർദ്ധിച്ച് 1965.8 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ടോറന്റ് പവർ ക്യു 4 ഫലം, അറ്റാദായം 398 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ടോറന്റ് പവറിന്റെ ഏകീകൃത അറ്റാദായം 398 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 273.94 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മൊത്തം ആദായം 3.17 ശതമാനം വർദ്ധിച്ച് 3116.54 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 5.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

