പ്രധാനതലക്കെട്ടുകൾ
Vodafone Idea: ചൈനീസ് ടെലികോം ഗിയർ നിർമ്മാതാക്കൾ വഴി ആറ് പ്രധാന സർക്കിളുകളിലായി നെറ്റ്‌വർക്ക് ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ടെലികോം കമ്പനി ആരംഭിച്ചതായി റിപ്പോർട്ടുകൾ.
Magma Fincorp: നോൺ ബോങ്കിംഗ് സ്ഥാപനമായ മാഗ്മ ഫിൻകോർപ്പിന്റെ ഇക്യൂറ്റി ഓഹരികൾ അദർ പൂനവാലയ്ക്ക് വിറ്റുകൊണ്ട് 3456 കോടി രൂപ സമാഹരിക്കാൻ നിക്ഷേപകരുടെ അനുമതി ലഭിച്ചതായി കമ്പനി പറഞ്ഞു.
Godrej Properties: ക്യൂ.ഐ.പി വഴി ഓഹരികൾ വിറ്റുകൊണ്ട് 3,750 കോടി രൂപ സമാഹരിക്കാനൊരുങ്ങി കമ്പനി.
പാരഡിപ്പിൽ പ്ലാസ്റ്റിക് പാർക്ക് വികസിപ്പിക്കുന്നതിനായി
ഒഡീഷ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനും Indian Oil Corpration Limited എന്നിവർ തമ്മിൽ
ധാരണാപത്രത്തിൽ ഒപ്പുവച്ചു.
Larsen & Toubro: ഗോരഖ്പൂർ ഹരിയാന അനു വിദ്യുത് പരിയോജനക്കായി ആദ്യത്തെ 700 മെഗാവാട്ട് ഇലക്ട്രിക്കൽ സ്റ്റീം ജനറേറ്ററുകൾ ലാർസൻ ആന്റ് ട്യൂബ്രോ വിതരണം ചെയ്തു.
Power Grid Corporation രാമഗ്രഹ ന്യൂ ട്രാൻസ്മിഷൻ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തു.
ഓഹരി വിൽപ്പനയിലൂടെ 4000 കോടി രൂപ സമാഹരിക്കാൻ Indian Bank അനുമതി.
AU Small Finance Bank: ക്യൂ.ഐ.പി വിതരണത്തിനായി കമ്പനിക്ക് അനുമതി ലഭിച്ചു. ഓഹരി ഒന്നിന് 1181 രൂപ വീതമാണ് നൽകുക. ഇത് കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയേക്കാൾ 4.4% കിഴിവിലാണുള്ളത്.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി അസ്ഥിരമായി തുടരുകയും ഉയർന്ന ചാഞ്ചാട്ടം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നുവെങ്കിലും വിപണി അവസാനിച്ചപ്പോൾ പോസിറ്റീവായി കാണപ്പെട്ടു. പ്രതീക്ഷിച്ച പോലെ 14,900 -15,100 എന്ന റേഞ്ചിനുള്ളിൽ തന്നെ വ്യാപാരം നടത്തിയ സൂചിക 15100ന് താഴെയായി അടയ്ക്കപെട്ടു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റി അസ്ഥിരമായിരുന്നില്ല. എന്നിരുന്നാലും 36000 മറികടക്കാൻ സൂചികയ്ക്ക് ആയില്ല. 35600 ശക്തമായ സപ്പോർട്ടായും കാണപെട്ടു.
ബാങ്കിംഗ് ഫിനാൻഷ്യൽ ഓഹരികൾ ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. മെറ്റൽ ഓഹരികൾ ഏറെയും കൂപ്പുകുത്തി.
യുഎസ് ബോണ്ടു വരുമാനം വർദ്ധിച്ചുവരുന്നതിലെ ആശങ്ക ഒഴിയുന്ന സാഹചര്യത്തിൽ ആഗോളവിപണികൾ എല്ലാം തന്നെ സുസ്ഥിരമായ നിലയിലേക്ക് മടങ്ങി വരുന്നതായി കാണാം. യൂറോപ്യൻ വിപണികൾ ദിവസം മുഴുവൻ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടങ്ങൾ മുഴുവൻ നികത്തിയ NASDAQ 3 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. ടെസ്ല ഓഹരി 20 ശതമാനം ഉയർന്നു.
യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ കുറവാണെങ്കിലും ഏഷ്യൻ വിപണികൾ ഏറെയും ഉയർന്ന നിലയിലാണ് കാണപ്പെടുന്നത്. SGX NIFTY 15,225-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
നിഫ്റ്റി ഇന്ന് 15100 ചാടി കടക്കാനുള്ള സാധ്യതകളാണ് ഏറെയും കാണുന്നത്. കഴിഞ്ഞ 3 ദിവസമായി 15100 ശക്തമായ പ്രതിരോധം തീർത്തിരുന്നുവെന്നതും ശ്രദ്ധേയമാണ്. അതിനാൽ തന്നെ മുന്നിലേക്ക് പോയാൽ ഇത് സപ്പോർട്ടായി മാറുന്നതാണ്.
നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 15,170, 15,260 എന്നിവ ശക്തമായ പ്രതിരോധം സൃഷ്ടിക്കും. താഴേക്ക് പോയാൽ 15,100, 15,000, 14,900 എന്നിവ സപ്പോർട്ടായി പരിഗണിക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2801 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1250 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
15000ൽ നല്ല ഒരു പുട്ട് ഒ.ഐ കാണുന്നുണ്ട്. ഏറ്റവും കൂടുതൽ കോൾ ഓപ്ഷൻ കാണുന്നത് 15,100, 15,200, 15,300 15,500 എന്നിവിടൊയാണ്.
മാർക്കറ്റ് തുറന്ന് 15,200ന് അടുത്തേക്ക് നീങ്ങിയാൽ 15,100, 15,200 എന്നീ കോൾ വിൽപ്പനക്കാർ എല്ലാം തന്നെ കവറിനായി പ്രവർത്തിക്കും, അത് വിപണിയെ കൂടുതൽ ഉയരത്തിലേക്ക് കൊണ്ട് പോയേക്കും.
യുഎസിൽ Infosys, Wipro ADRs എല്ലാം 3-4% ഉയർന്നു. ഐടി ഓഹരികൾ ശ്രദ്ധിക്കാവുന്നതാണ്. ഒപ്പം ബാങ്കിംഗ് ഓഹരികളും ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

