ഇനോബാറ്റ് ഓട്ടോയിൽ നിക്ഷേപം നടത്താൻ അമരരാജ ബാറ്ററീസ്

യൂറോപ്യൻ ടെക്‌നോളജി ഡെവലപ്പറും ഇ-മൊബിലിറ്റി ബാറ്ററികളുടെ നിർമ്മാതാവുമായ ഇനോബാറ്റ് ഓട്ടോയിൽ നിക്ഷേപം നടത്താൻ അമര രാജ ബാറ്ററി ലിമിറ്റഡ് (എആർബിഎൽ). 10 മില്യൺ യൂറോ (84.35 കോടി രൂപ) നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. 0.04% ഓഹരിയുടെ സബ്‌സ്‌ക്രിപ്‌ഷനും നോർവേയിലെ ഇനോബാറ്റ് ഓട്ടോ എഎസിലെ കൺവേർട്ടിബിൾ ലോണും ഇതിൽ ഉൾപ്പെടുന്നു. യൂറോപ്യൻ ഇ-മൊബിലിറ്റി ബാറ്ററി രംഗത്തേക്കുള്ള എആർബിഎൽന്റെ പ്രധാന ചുവടുവെപ്പായിരിക്കും ഇത്.

എൻടിപിസിക്ക് 135 കോടി രൂപ ഇടക്കാല ലാഭവിഹിതം നൽകി എൻടിഇസിഎൽ

ജോയിന്റ് വെഞ്ച്വർ കമ്പനിയിൽ നിന്നും ഇടക്കാല ലാഭവിഹിതമായി എൻടിപിസി ലിമിറ്റഡിന് ഏകദേശം 135 കോടി രൂപ ലഭിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ എൻടിപിസി തമിഴ്‌നാട് എനർജി കമ്പനി ലിമിറ്റഡ് (എൻടിഇസിഎൽ) നൽകുന്ന രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമാണിത്. എൻടിഇസിഎൽ അതിന്റെ പ്രൊമോട്ടർമാർക്ക് നൽകിയ മൊത്തം ഇടക്കാല ലാഭവിഹിതം 488 കോടി രൂപയാണ്. എൻടിപിസിയുടെയും തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് എൻടിഇസിഎൽ.

പൂനെയിൽ 300 കോടിയുടെ ഇവി നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ബജാജ് ഓട്ടോ

300 കോടി രൂപ മുതൽമുടക്കിൽ പൂനെയിലെ അകുർദിയിൽ ഇലക്ട്രിക് വാഹന (ഇവി) നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ബജാജ് ഓട്ടോ ലിമിറ്റഡ്. പ്രതിവർഷം 5 ലക്ഷം വൈദ്യുത വാഹനങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി നിർമാണ കേന്ദ്രത്തിനുണ്ടാകും. പുതിയ യൂണിറ്റിൽ നിന്നുള്ള ആദ്യ വാഹനം 2022 ജൂണിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 800 തൊഴിൽ സാധ്യതകളും ഇത് സൃഷ്ടിക്കും.

ബിപിസിഎൽ പമ്പുകളിൽ ഹൈപ്പർചാർജുകൾ സ്ഥാപിക്കാൻ ഓല

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) പമ്പുകളിലും പാർപ്പിട സമുച്ചയങ്ങളിലും ഹൈപ്പർചാർജറുകൾ പുറത്തിറക്കാൻ ഓല. ഇന്ത്യയിലുടനീളമുള്ള റൈഡ്-ഹെയ്‌ലിംഗ് സ്ഥാപനമാണിത്. അടുത്ത 6-8 ആഴ്ചയ്ക്കുള്ളിൽ ഹൈപ്പർചാർജറുകൾ പ്രവർത്തനക്ഷമമാകും. 2022 ജൂൺ അവസാനം വരെ എല്ലാ ഉപഭോക്താക്കൾക്കും ഇത് സൗജന്യമായിരിക്കും.

ഫ്ലോറിഡയിലെ പ്രൊഡക്ഷൻ സൈറ്റിനെ ക്ലാരിയന്റിലേക്ക് മാറ്റാൻ ബിഎഎസ്എഫ് ഇന്ത്യ

ഫ്ലോറിഡയിലെ ക്വിൻസിയിലുള്ള നിർമ്മാണ സൈറ്റ് ക്ലാരിയന്റിന് വിറ്റഴിക്കാൻ ധാരണയിലെത്തി ബിഎഎസ്എഫ് എസ്ഇ ജർമ്മനി. 60 മില്യൺ ഡോളറിനാണത് (447 കോടി രൂപ). ബിഎഎസ്എഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഹോൾഡിംഗ് കമ്പനിയാണ് ബിഎഎസ്എഫ് എസ്ഇ ജർമ്മനി. കോമ്പറ്റീഷൻ കമ്മീഷൻ അല്ലെങ്കിൽ ആന്റി ട്രസ്റ്റ് അതോറിറ്റികളുടെ അംഗീകാരത്തിന് വിധേയമായാണ് ഇടപാട്. 2022-ൽ ഇടപാട് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബിഎഎസ്എഫ് അതിന്റെ അട്ടപുൾഗൈറ്റ് ബിസിനസ്സിനായി ക്ലാരിയന്റുമായി ദീർഘകാല വിതരണ കരാറിൽ ഏർപ്പെടും.

സ്പെഷ്യാലിറ്റി സ്റ്റീലിനായി സർക്കാർ നിക്ഷേപകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

സ്പെഷ്യാലിറ്റി സ്റ്റീലിനായി നിക്ഷേപകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച് സ്റ്റീൽ മന്ത്രാലയം. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമിന് കീഴിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരിൽ നിന്നാണ് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയത്. 2022 മാർച്ച് 29 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ത്യയിൽ സ്‌പെഷ്യാലിറ്റി സ്റ്റീൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി 6,322 കോടി രൂപയുടെ പിഎൽഐ പദ്ധതിക്ക് ജൂലൈ 22ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇത് 40,000 കോടി രൂപയുടെ അധിക നിക്ഷേപം കൊണ്ടു വരികയും 5.25 ലക്ഷം പേർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ഐപിഒയ്ക്കായി ഫയൽ ചെയ്ത് സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ ഈതർ ഇൻഡസ്ട്രീസ്

സെബിക്ക് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) സമർപ്പിച്ച് സ്പെഷ്യാലിറ്റി കെമിക്കൽസ് നിർമ്മാതാക്കളായ ഈതർ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) 1,000 കോടി രൂപ സമാഹരിക്കാനാണിത്. പബ്ലിക് ഇഷ്യൂവിൽ 757 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യൂവും 27.51 ലക്ഷം വരെ ഓഹരികൾ വിൽക്കാനുള്ള ഓഫറും ഉൾപ്പെടുന്നു.

മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് ജമ്മു കശ്മീർ സർക്കാരുമായി കരാർ ഒപ്പിട്ട് അപ്പോളോ ഹോസ്പിറ്റൽസ്

ജമ്മുവിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനായി അപ്പോളോ ഹോസ്പിറ്റലുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് ജമ്മു കശ്മീർ സർക്കാർ. ജമ്മു കാശ്മീരിലെ എല്ലാ പൗരന്മാർക്കും ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ കൂടുതൽ ആരോഗ്യ പരിരക്ഷാ പദ്ധതികളും ധാരണാപത്രങ്ങളും പരിഗണനയിലാണെന്ന് ലഫ്.ഗവർണർ മനോജ് സിൻഹ അറിയിച്ചു.

കല്ലം ട്രാൻസ്മിഷൻ എസ്പിവി ഇൻഡിഗ്രിഡ് സ്ഥാപനത്തിന്റെ കൺസോർഷ്യത്തിന് കൈമാറി ആർഇസി

സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) കല്ലം ട്രാൻസ്മിഷൻ ലിമിറ്റഡ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഇൻഡിഗ്രിഡ് സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിന് കൈമാറി ആർഇസി പവർ ഡെവലപ്‌മെന്റ് & കൺസൾട്ടൻസി ലിമിറ്റഡ്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement