ആരതി ഡ്രഗ്സ് ക്യു 4 ഫലം, അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 51.6 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ആരതി ഡ്രഗ്സിന്റെ പ്രതിവർഷ അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 51.6 കോടി രൂപയായി. മൂന്നാം പാദത്തെ അപേക്ഷിച്ച് അറ്റാദായം 24 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വിൽപ്പന 11.6 ശതമാനം വർദ്ധിച്ച് 501.75 കോടി രൂപയായി.

കെസോറം ഇൻഡസ്ട്രീസ് ക്യു 4 ഫലം, അറ്റാദായം 96.4 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ കെസോറം ഇൻഡസ്ട്രീസിന്റെ അറ്റാദായം 96.4 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 82.17 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 861.56 കോടി രൂപയായി. അതേസമയം 600 കോടി രൂപയുടെ ധനസമാഹരണം നടത്താൻ കമ്പനി ബോർഡ് അംഗീകാരം നൽകി. ഇത് നിലവിലെ കടം വീട്ടാൻ ഉപയോഗിക്കും.

യുഎസ് ആസ്ഥാനമായ എം 3 ബിഐ ഏറ്റെടുത്ത്  സെൻസാർ ടെക്നോളജീസ്

യുഎസ് ആസ്ഥാനമായ ഡിജിറ്റൽ എഞ്ചിനീയറിംഗ് സ്ഥാപനമായ എം 3 ബിഐ  30.6 മില്യൺ ഡോളറിന് ഏറ്റെടുത്ത്  സെൻസാർ ടെക്നോളജീസ്. എം 3 ബി പ്രൈവറ്റ് ലിമിറ്റഡിന്റെ മുഴുവൻ ഓഹരി മൂലധനവും കമ്പനി ഏറ്റെടുക്കും. 

ഇന്ത്യയ്ക്ക് 50 ദശലക്ഷം ഡോസുകൾ നൽകാൻ ഒരുങ്ങി ഫെെസർ

ഫൈസർ തങ്ങളുടെ  50 ദശലക്ഷം  കൊവിഡ് വാക്സിൻ ഡോസുകൾ ഇന്ത്യയ്ക്ക് കെെമാറിയേക്കുമെന്ന് സൂചന. ഈ വർഷം മൂന്നാം പാദത്തോടെയാകും ഇത് നൽകുക. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതിനായി ചർച്ച നടത്തി വരുന്നതായും ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ട്രിഡന്റ് ക്യു 4 ഫലം, അറ്റാദായം 90.5 ശതമാനം വർദ്ധിച്ച് 76.45 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ട്രിഡന്റിന്റെ ഏകീകൃത അറ്റാദായം 90.5 ശതമാനം വർദ്ധിച്ച് 76.45 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31.8 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 35.69 ശതമാനം വർദ്ധിച്ച് 1344.95 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.36  രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 

56.02 ലക്ഷം ഭാഗിക പെയ്ഡ്-അപ്പ് ഓഹരികൾ മാറ്റുന്നതിനായി ടാറ്റാ സ്റ്റീൽ അംഗീകാരം നൽകി

56.02 ലക്ഷം ഭാഗിക പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയറുകളെ മുഴുവൻ പെയ്ഡ്-അപ്പ് ഇക്വറ്റി ഷെയറുകളാക്കി  മാറ്റുന്നതിന് ടാറ്റാ സ്റ്റീലിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. പത്ത് രൂപ വീതം മുഖ വിലയാണ് ഇതിനുള്ളത്.

കിർലോസ്‌കർ ഇൻഡസ്ട്രീസ് ക്യു 4 ഫലം, അറ്റാദായം 73 ശതമാനം വർദ്ധിച്ച് 67.49 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ  കിർലോസ്‌കർ ഇൻഡസ്ട്രീസിന്റെ പ്രതിവർഷ അറ്റാദായം 73.72 ശതമാനം വർദ്ധിച്ച് 67.49 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 63.5 ശതമാനം വർദ്ധിച്ച് 750.82 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 10 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 

ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ക്യു 4 ഫലം, അറ്റാദായം 94 ശതമാനം വർദ്ധിച്ച് 36.39 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ  ജിയോജിത് ഫിനാൻഷ്യൽ സർവീസിന്റെ പ്രതിവർഷ ഏകീകൃത  അറ്റാദായം 94.08 ശതമാനം വർദ്ധിച്ച് 36.39 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 18.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 47 ശതമാനം വർദ്ധിച്ച് 121.38 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 

ക്യുക്ക് ഹീൽ ടെക് ക്യു 4 ഫലം, അറ്റാദായം 195 ശതമാനം വർദ്ധിച്ച് 39.7 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ക്യുക്ക് ഹീൽ ടെക്നോളജീസിന്റെ അറ്റാദായം മുൻപാദത്തെ അപേക്ഷിച്ച് 195 ശതമാനം വർദ്ധിച്ച് 39.7 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 50 ശതമാനം വർദ്ധിച്ച് 105 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 4 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement