അദാനി പോർട്ട്സ് ക്യു 4 ഫലം, അറ്റാദായം 285 ശതമാനം വർദ്ധിച്ച് 1288 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ അദാനി പോർട്ട്സിന്റെ പ്രതിവർഷ അറ്റാദായം 285 ശതമാനം വർദ്ധിച്ച് 1288 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 24 ശതമാനം വർദ്ധിച്ച് 3608 കോടി രൂപയായി. മൊത്തം കാർഗോ വോള്യം 27 ശതമാനം വർദ്ധിച്ച് 73 മില്യൺ മെട്രിക് ടണ്ണായി. അതേസമയം ഓഹരി ഒന്നിന് കമ്പനി 5 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 

റോൾസ് റോയിസുമായി ധാരണാപത്രം ഒപ്പുവച്ച് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്

ഇന്ത്യയിൽ റോൾസ് റോയ്‌സ് എംടി 30 മറൈൻ എഞ്ചിനുകളുടെ ഇൻസ്റ്റാളേഷൻ, മാർക്കറ്റിംഗ്, സേവനങ്ങൾ എന്നിവയ്ക്കായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി റോൾസ് റോയിസ് ധാരണാപത്രം  ഒപ്പുവച്ചു. ലോകത്തിലെ ഏറ്റവും ഊർജ സാന്ദ്രമായ, മികച്ച ക്ലാസ് നേവൽ ഗ്യാസ് ടർബൈണാണ്  എംടി 30.

ആർ.ബി.എൽ ബാങ്ക് ക്യു 4 ഫലം, അറ്റാദായം 34 ശതമാനം ഇടിഞ്ഞ്  75 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ആർ.ബി.എൽ ബാങ്കിന്റെ  പ്രതിവർഷ അറ്റാദായം 84 ശതമാനം ഇടിഞ്ഞ് 75 കോടി രൂപയായി. ഇതേകാലയളവിൽ പലിശയിനത്തിലുള്ള ബാങ്കിന്റെ വരുമാനം 11 ശതമാനം ഇടിഞ്ഞ് 906 കോടി രൂപയായി.

ലണ്ടനിൽ  ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കാൻ ഒരുങ്ങി വിപ്രോ 

ലണ്ടനിലെ ഹോൾബോർണിൽ ഒരു ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കുമെന്ന് വിപ്രോ ലിമിറ്റഡ്  പ്രഖ്യാപിച്ചു. ഇതിനായി നാല് വർഷത്തിനുള്ളിൽ 16 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു.

അലെംബിക് ഫാർമ ക്യു 4 ഫലം, അറ്റാദായം 12 ശതമാനം ഉയർന്ന് 251 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ അലെംബിക് ഫാർമയുടെ  പ്രതിവർഷ അറ്റാദായം 12 ശതമാനം വർദ്ധിച്ച് 251 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 6 ശതമാനം വർദ്ധിച്ച് 1280 കോടി രൂപയായി.  അതേസമയം ഓഹരി ഒന്നിന് 14 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

എച്ച്സിഎൽ ടെക്  ഹിറ്റാച്ചി എബിബി പവർ ഗ്രിഡുമായി മൾട്ടി-കരാറിൽ ഏർപ്പെട്ടു

ഗ്രീൻഫീൽഡ് ഡിജിറ്റൽ അടിത്തറ നിർമിക്കുന്നതിന് എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡ് ഹിറ്റാച്ചി എബിബി പവർ ഗ്രിഡുമായി ഒരു മൾട്ടി-കരാറിൽ ഏർപ്പെട്ടു.

കൊവിഡ് ചികിത്സയ്ക്കുള്ള ഫാവിപിരാവിർ ടാബ്‌ലെറ്റുകൾ അവതരിപ്പിച്ച് ബജാജ് ഹെൽത്ത് കെയർ

കൊവിഡ് ചികിത്സയ്ക്കായുള്ള ആൻറിവൈറൽ മരുന്ന് ഫാവിപിരാവിർ അവതരിപ്പിച്ച് ബജാജ് ഹെൽത്ത് കെയർ. ടാബ്‌ലെറ്റുകൾ ‘ഫവിജാജ്’ ബ്രാൻഡിന് കീഴിൽ വിൽക്കുമെന്നും കമ്പനി അറിയിച്ചു.

സുവൻ ലൈഫ് സയൻസസ് ക്യു 4 ഫലം, അറ്റാ നഷ്ടം 21.6 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ സുവൻ ലെെഫ് സയൻസസ്  21.6 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 25.74 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. മൊത്തം വരുമാനം 75.3 ശതമാനം ഇടിഞ്ഞ് 2.88 കോടി രൂപയായി.

അദാനി ടോട്ടൽ ഗ്യാസ് ക്യു 4 ഫലം, അറ്റാദായം 143 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ അദാനി ടോട്ടൽ ഗ്യാസിന്റെ പ്രതിവർഷ അറ്റാദായം 18.38 ശതമാനം വർദ്ധിച്ച് 143 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 26 ശതമാനം വർദ്ധിച്ച് 584.48 കോടി രൂപയായി.  

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement