2022-23 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി
2022-23 ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. വരും സാമ്പത്തിക വർഷത്തിൽ ഇന്ത്യ 9.27% വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്സ്പ്രസ് വേകൾക്കായുള്ള പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ 23 സാമ്പത്തിക വർഷത്തിൽ രൂപീകരിക്കും. രാജ്യത്ത് ഉടനീളം രാസ രഹിത പ്രകൃതിദത്ത കൃഷി സർക്കാർ പ്രോത്സാഹിപ്പിക്കും. 5 ജി മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ടെലികോം സ്പെക്‌ട്രം ലേലം 2022ൽ നടക്കും. ഡിജിറ്റൽ ആസ്തികൾ (ക്രിപ്‌റ്റോ) കൈമാറ്റം ചെയ്യുന്നതിൽ നിന്നുള്ള വരുമാനത്തിന് 30% നികുതി ചുമത്തുന്നതും ഡിജിറ്റൽ രൂപയുടെ ലോഞ്ചിങ്ങും മറ്റു പ്രഖ്യാപനങ്ങളാണ്.
ജനുവരിയിൽ 4 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ
ജനുവരിയിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി ഇന്ത്യയുടെ ഉൽപ്പാദന നിരക്ക്. ഐഎച്ച്എസ് മാർകിറ്റ് ഇന്ത്യ മാനുഫാക്‌ച്വറിംഗ് പർച്ചേസിംഗ് മാനേജേർസ് ഇൻഡക്സ് (പിഎംഐ) ജനുവരിയിൽ 54 ആയിരുന്നു. ഒക്ടോബറിൽ ഇത് 55.5 ആയിരുന്നു. ഉൽപ്പാദന രംഗത്തെ പ്രവർത്തന സാഹചര്യങ്ങൾ ജനുവരിയിൽ മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും കോവിഡ് മൂന്നാം തരംഗം വളർച്ചയെ ബാധിച്ചിരുന്നു. മുൻ മാസത്തെ അപേക്ഷിച്ച് 50 ന് മുകളിലുള്ള മൂല്യം വിപുലീകരണത്തെയാണ് പ്രതിനിധീകരിക്കുന്നത്.
2021 ജനുവരി വാഹന വിൽപ്പന ഡാറ്റ: ഹൈലൈറ്റുകൾ
2021 ജനുവരിയിൽ മാരുതി സുസുക്കി ഇന്ത്യയുടെ മൊത്തം വിൽപ്പന പ്രതിമാസം 3.96% ഇടിഞ്ഞ്
1,54,379 യൂണിറ്റായി. കോംപാക്റ്റ് വിഭാഗത്തിന്റെ വിൽപ്പന 7.1% ഇടിഞ്ഞ് 71,472 യൂണിറ്റിലെത്തി.
ജനുവരിയിൽ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ യാത്രാ വാഹന വിൽപ്പന പ്രതിമാസം 15.5% വർധിച്ച്
40,777 യൂണിറ്റായി. ആഭ്യന്തര വിൽപ്പന 9.31 ശതമാനം ഉയർന്ന് 72,485 യൂണിറ്റിലെത്തി.
ജനുവരിയിൽ 46,804 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോ സെഗ്‌മന്റ്. ഡിസംബറിനെ അപേക്ഷിച്ച് 19.5% വർധനയാണ് രേഖപ്പെടുത്തിയത്. എം ആൻഡ് എമ്മിന്റെ കാർഷിക ഉപകരണ വിഭാഗം വിൽപ്പന 35 ശതമാനം ഇടിഞ്ഞ് രേഖപ്പെടുത്തി 22,682 യൂണിറ്റായി.
ബജാജ് ഓട്ടോ ലിമിറ്റഡ് മൊത്തം വിൽപ്പന പ്രതിമാസം 0.3% വർധിച്ച് 3,63,443 യൂണിറ്റുകളായി. അതേസമയം എസ്‌കോർട്ട്‌സ് ട്രാക്ടർ വിൽപ്പന 21.5% വർധിച്ച് 5,707 യൂണിറ്റായി.
അദാനി പോർട്ട്സ് ക്യു 3 ഫലങ്ങൾ: അറ്റാദായം 6% കുറഞ്ഞ് 1,472 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ (APSEZ) ഏകീകൃത അറ്റാദായം 5.7 ശതമാനം ഇടിഞ്ഞ് 1,472 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 54% വർദ്ധിച്ചു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1% വർധിച്ച് 3,797 കോടി രൂപയായി. ഇബിഐടിഡിഎ മൂന്നാം പാദത്തിൽ 10.2 ശതമാനം കുറഞ്ഞ് 2,417 കോടി രൂപയായി.
ടെക് മഹീന്ദ്ര ക്യു 3 ഫലങ്ങൾ: അറ്റാദായം 4.5% വർധിച്ച് 1,369 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടെക് മഹീന്ദ്ര ലിമിറ്റഡിന്റെ അറ്റാദായം 4.5% വർധിച്ച് 1,369 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 18.7% ഉയർന്ന് 11,451 കോടി രൂപയായി. ഇബിഐടിടിഎ മൂന്നാം പാദത്തിൽ 8.7% വർധിച്ച് 2,060 കോടി രൂപയായി. 704 മില്യൺ ഡോളറിന്റെ പുതിയ ഡീലുകൾ ഐടി കമ്പനി ഉറപ്പിച്ചിട്ടുണ്ട്.
അലെംബിക് ഫാർമയുടെ ക്ലാരിത്രോമൈസിൻ ഗുളികകൾക്കായി യുഎസ്എഫ്ഡിഎയുടെ അന്തിമ അനുമതി
ക്ലാരിത്രോമൈസിൻ ഗുളികകൾക്കായി അലെംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് യുഎസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അന്തിമ അനുമതി. മിതമായ അണുബാധകൾക്കായുള്ള ആന്റിമൈക്രോബയൽ മരുന്നാണിത്. ഐക്യുവിഐ ഡാറ്റ അനുസരിച്ച് 2021 സെപ്റ്റംബറിൽ അവസാനിച്ച പന്ത്രണ്ട് മാസത്തേക്ക് ക്ലാരിത്രോമൈസിൻ ഗുളികകൾക്ക് ഏകദേശം 11 മില്യൺ ഡോളർ മാർക്കറ്റ് സൈസ് ഉണ്ടായിരുന്നു.
സർക്കാർ ഇക്വിറ്റി കൺവേർഷൻ പ്ലാൻ പിൻവലിച്ച് ടാറ്റ ടെലിസർവീസസ് (മഹാരാഷ്ട്ര)
എജിആർ കുടിശ്ശികയുടെ പലിശ സർക്കാർ ഇക്വിറ്റിയിലേക്ക് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ച് ടാറ്റ ടെലിസർവീസസ് (മഹാരാഷ്ട്ര) ലിമിറ്റഡ്. സർക്കാരിന്റെ കണക്ക് പ്രകാരം 195.22 കോടി രൂപയുള്ള തുക കണക്കാക്കിയതിനേക്കാൾ 850 കോടി രൂപ വരെ കുറവാണെന്ന് ടിടിഎംഎൽ വ്യക്തമാക്കി.
ഇന്ത്യൻ ഹോട്ടൽസ് ക്യു 3 ഫലങ്ങൾ: അറ്റാദായം 96 കോടി രൂപയായി
2021 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ 95.96 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്ത് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎൽ). മൂന്നാം പാദത്തിൽ 133.22 കോടി രൂപയുടെ അറ്റ നഷ്ടം കമ്പനി രേഖപ്പെടുത്തി. അതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള ഐഎച്ച്സിഎൽന്റെ വരുമാനം 98% വർധിച്ച് 1,111.22 കോടി രൂപയായി.
സോന കോം സ്റ്റാർ ക്യു 3 ഫലങ്ങൾ: അറ്റാദായം 4% വർധിച്ച് 86 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ സോന ബിഎൽഡബ്ല്യു പ്രിസിഷൻ ഫോർജിംഗ്സ് ലിമിറ്റഡിന്റെ അറ്റാദായം 3.5 ശതമാനം വർധിച്ച് 86.43 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2% കുറഞ്ഞു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1% വർധിച്ച് 494.14 കോടി രൂപയായി. ഇബിഐടിടിഎ മൂന്നാം പാദത്തിൽ 11% കുറഞ്ഞ് 130 കോടി രൂപയായി. കൂടാതെ ഓഹരി ഒന്നിന് 0.77 രൂപ നിരക്കിൽ കമ്പനിയുടെ ബോർഡ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

