ഇന്നത്തെ വിപണി വിശകലനം

ഇന്ത്യൻ വിപണിയിലെ സൂചികയുടെ ചാഞ്ചാട്ടം ഇന്ന് വളരെ രസകരമായി തോന്നി. ബോണ്ടുകളുടെ വില വർദ്ധിച്ചതിനെ തുടർന്ന് കൂപ്പുകുത്തിയ യുഎസ് വിപണിയെ പിന്തുടർന്ന് വളരെ വലിയ ഗ്യാപ്പ് ഡൗണിൽ തുറന്ന  നിഫ്റ്റി ദിവസം മുഴുവൻ അസ്ഥിരമായി തുടർന്നു.

15064 എന്ന നിലയിൽ 200 പോയിന്റുകൾക്ക് താഴെയായി
വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും 15100ൽ  വളരെ വലിയ പ്രതിരോധം കാണപ്പെട്ടു. അവിടെ നിന്നും 120 പോയിന്റുകൾ താഴേക്ക് വീണ സൂചിക 15000 എന്ന നിർണായക സപ്പോർട്ട് മറികടന്നെങ്കിലും സാവധാനം മുകളിലേക്ക് കയറി. 

ഉച്ചയ്ക്ക്  1 മണിക്ക് ശേഷം നിഫ്റ്റി 15200ൽ എത്തിയെങ്കിലും യൂറോപ്യൻ വിപണി തുറന്നപ്പോൾ  സൂചിക 130 പോയിന്റുകളോളം  താഴെക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 164.85 പോയിന്റുകൾ/ 1.8% താഴെയായി 15,080 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

500 പോയിന്റുകളോളം ഗ്യാപ്പ് ഡൗണിൽ തുറന്ന  ബാങ്ക് നിഫ്റ്റി താഴേക്ക് വന്ന് 35500 എന്ന നിർണായക നില പരീക്ഷിച്ചതിന് ശേഷം സാവധാനം മുകളിലേക്ക് കയറി. 3 മണിക്കൂറുകൾ കൊണ്ട് 800 പോയിന്റ് നേടിയ സൂചിക ദിവസത്തെ ഏറ്റവും ഉയർന്ന നിലകെെവരിച്ചെങ്കിലും അത് നിലനിർത്താനായില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ  565.55  പോയിന്റ്/ 1.56 ശതമാനം  താഴെയായി 35802  എന്ന നിലയിൽ സൂചിക  വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി മീഡിയയും നിഫ്റ്റി റിയൽറ്റിയും മാത്രമാണ് ഇന്ന് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മീഡിയ 1.6 ശതമാനവും നിഫ്റ്റി റിയൽറ്റി  0.11 ശതമാനവും നേട്ടം കെെവരിച്ചു. അതേസമയം നിഫ്റ്റി മേറ്റലിൽ ഇന്ന് രണ്ട് ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിലാണ് കാണപ്പെട്ടത്. ഇന്ത്യൻ വിപണി സമയം  യൂറോപ്യൻ വിപണികളും നഷ്ട്ടത്തിലാണ് കാണപ്പെട്ടിരുന്നത്.

നിർണായക വാർത്തകൾ 

ചരക്കുകളുടെ വില വർദ്ധിച്ചതിനെ തുടർന്ന് സിമന്റ്  കമ്പനികളുടെ ഓഹരികൾ പുതിയ നിലകെെവരിച്ചു. Ultratech Cement 4.23 ശതമാനം ഉയർന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ShreeCem, Ambuja Cements എന്നിവയും ഇന്ന് മൂന്ന് ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.

ജെഫറീസ് വില 700 രൂപയായി ഉയർത്തിയതിന് പിന്നാലെ
CONCOR  ഓഹരികൾ ഇന്ന് 6.4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. ബജറ്റ് പ്രഖ്യാപന ദിവസം മുതൽ പി.എസ്.യു ഓഹരികൾ ശക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്.

ഗംഗാവരം പോർട്ട്സ്  ഓഹരികൾ ഏറ്റെടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Adani Ports- ഓഹരികൾ ഇന്ന് 3.1 ശതമാനം നേട്ടം കെെവരിച്ചു.

ഇന്നലത്തെ കത്തിക്കയറ്റത്തിന് ശേഷം മെറ്റൽ ഓഹരികൾ ഇന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

യുകെയിലെ പ്രതിവർഷ കാർ വിൽപ്പനയിൽ  ഫെബ്രുവരി മാസം  36 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1959ന് ശേഷമുള്ള ഏറ്റവും  മോശം പതനമാണിത്. അതേസമയം യുകെയിൽ  ജാഗ്വാർ-ലാൻഡ് റോവറിന്റെ പ്രതിവർഷ വിൽപ്പന 2171 യൂണിറ്റായി കുറഞ്ഞതിന് പിന്നാലെ  Tata Motors  ഓഹരികളിൽ ഇന്ന് 2.67 ശതമാനം ഇടിവ് രേഖപ്പെടുത്തി.

വെെദ്യുതി വിപണിയുടെ പ്രതിവർഷ വോളിയം ഫെബ്രുവരി മാസം 50 ശതമാനം  വളർച്ച രേഖപ്പെടുത്തിയതിന് പിന്നാലെ IEX ഓഹരികൾ  ഇന്ന് 4.4 ശതമാനത്തിലേറ നേട്ടം കെെവരിച്ചു.

പി.എം.ഐ സേവനങ്ങൾ മെച്ചപ്പെട്ടതിന് പിന്നാലെ Ind Hotels 3  ശതമാനത്തിലേറെ ഉയർച്ച രേഖപ്പെടുത്തി.

IRCTC  ഓഹരി 3 ശതമാനം നേട്ടം കെെവരിച്ച് 2000 എന്ന നിലയിലെത്തി. ആഡംബര ട്രെയിനായ  ഗോൾഡൻ ചാരിയറ്റി മാർച്ച് 14 മുതൽ സർവീസ് ആരംഭിക്കുമെന്ന്  കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൽഹിയിലെ  ആദ്യത്തെ ലൈവ് പിയർ-ടു-പിയർ സോളാർ എനർജി ട്രേഡിംഗ് പ്രോജക്റ്റ് ആരംഭിക്കുമെന്ന് ടാറ്റാ പവറും ഓസ്‌ട്രേലിയൻ ടെക് കമ്പനിയായ പവർ ലെഡ്ജറും  പ്രഖ്യാപിച്ചതിന് പിന്നാലെ  Tata Power  ഓഹരികൾ ഇന്ന് 3 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.

MTAR IPO രണ്ടാം ദിവസം 9 തവണ ഓവർ‌സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ഐ.പി.ഒയെ  പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക. 

36,900 കോടി രൂപയുടെ മഹാനദി കോൾഫീൽഡ് ലിമിറ്റഡ് പദ്ധതിക്കായി കത്ത് ലഭിച്ചതിന് പിന്നാലെ  Dilip Buildcon ഓഹരികൾ ഇന്ന് 10 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.

1000 കോടി രൂപയുടെ കരാർ ഒപ്പിട്ടതിന് പിന്നാലെ Mahindra Logistics, Bajaj Electricals  എന്നിവയുടെ ഓഹരികൾ കുതിച്ചുയർന്നു.

വിപണി മുന്നിലേക്ക് 

ഇന്ന് HDFC, HDFC Bank, Reliance എന്നീ ഓഹരികൾ നിഫ്റ്റിയെ 90 പോയിന്റുകളാണ് താഴേക്ക് വലിച്ചത്. വലിയ ചാഞ്ചാട്ടം കാണപ്പെട്ട  വിപണി ഏറെ രസകരമായിരുന്നു. India VIX 10 ശതമാനം ഉയർന്നിരിക്കുന്നതിനാൽ വിപണിയിൽ ഭയം നിലനിൽക്കുന്നുണ്ടെന്ന് വേണം മനസിലാക്കാൻ.

നിഫ്റ്റി അതിന്റെ  മൂന്ന് ദിവസത്തെ തുടർച്ചയായ വിജയതേരോട്ടം അവസാനിപ്പിച്ച് കൊണ്ട്  ഇന്ന് വ്യാപാരം നിർത്തിയതായി കാണാം. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇന്ന് വരെ നിഫ്റ്റി 10 മുതൽ 20 പോയിന്റുകളുടെ നീക്കം മാത്രമാണ് നടത്തിയിട്ടുള്ളത്. ഇതിൽ 14460 എന്നത് ഏറ്റവും താഴ്ന്ന നിലയും 15,280 എന്നത് ഉയർന്ന നിലയുമായിരുന്നു.

ബോണ്ടുകളുടെ വിലവർദ്ധനവ് ഹ്രസ്വകാല പ്രശ്നം മാത്രമാണ്. വിപണി വെെകാതെ തന്നെ മുകളിലേക്ക് കയറും. എന്നാൽ വിപണിയുടെ കാണാകുഴികളിൽ നിങ്ങൾ വീണുപോകാതിരിക്കാൻ ശ്രദ്ധിക്കുക. എപ്പോഴും ട്രെന്റിനൊപ്പം മാത്രം വ്യാപാരം നടത്തുക.

ആഗോളതലത്തിൽ ക്രൂഡ് ഓയിൽ, സ്വർണം എന്നിവയുടെ വില ഇടിഞ്ഞുവരികയാണ്. ഇത് വെെകാതെ തന്നെ റീട്ടെയിൽ വിപണിയിൽ പ്രതിഫലിച്ചേക്കാം.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement