വിപ്രോ ക്യു 1 ഫലം, അറ്റാദായം 36 ശതമാനം വർദ്ധിച്ച് 3243 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ വിപ്രോയുടെ പ്രതിവർഷ അറ്റാദായം 36.65 ശതമാനം വർദ്ധിച്ച് 3242.6 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 9.09 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 22.4 ശതമാനം വർദ്ധിച്ച് 18252 കോടി രൂപയായി.
ജസ്റ്റ് ഡയലിൻ ഏറ്റെടുക്കാൻ ഒരുങ്ങി റിലയൻസ്
പ്രമുഖ ഇന്റർനെറ്റ് മർച്ചന്റ് സർച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിൻ ഏറ്റെടുക്കാൻ ഒരുങ്ങി റിലയൻസ്. ഇതിനായുള്ള അവസാന ഘട്ട ചർച്ച പുരോഗമിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 5,920-6,660 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടക്കുക. രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഡാറ്റബെയ്‌സ് സ്വന്തമാക്കി റീട്ടെയിൽ ബിസനസിൽ പ്രയോജനപ്പെടുത്തുകയെന്നതാണ് റിലയൻസിന്റെ ലക്ഷ്യം.നാളെ നടക്കുന്ന ജസ്റ്റ് ഡയലിന്റെ ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.
മാസ്റ്റർകാർഡിന് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ വിസയുമായി കെെകോർത്ത് ആർബിഎൽ ബാങ്ക്
വിസ പ്ലാറ്റ്‌ഫോമിൽ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നതിനായി വിസകാർഡുമായി കെെകോർത്ത് ആർബിഎൽ ബാങ്ക്. ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് മാസ്റ്റർകാർഡിന് മേൽ ആർബിഐ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ബാങ്കിന്റെ പുതിയ നടപടി.
സൊമാറ്റോ ഐപിഒ രണ്ടാം ദിനം 4.8 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു
9375 കോടി രൂപ സമാഹരിക്കാനായി സൊമാറ്റോ നടത്തിയ ഐപിഒ രണ്ടാം ദിനം 4.8 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. വിതരണത്തിന് അനുവദിച്ച 71.92 കോടി ഓഹരികൾക്കായി 344.76 കോടി ഓഹരികൾക്ക് ഉള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 4.73 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.
ഐപിഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
എയ്ഞ്ചൽ ബ്രോക്കിംഗ് ക്യു 1 ഫലം, അറ്റാദായം 156 ശതമാനം വർദ്ധിച്ച് 121.36 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ എയ്ഞ്ചൽ ബ്രോക്കിംഗിന്റെ പ്രതിവർഷ അറ്റാദായം 156 ശതമാനം വർദ്ധിച്ച് 121.36 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 19.09 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം ആദായം 92.42 ശതമാനം വർദ്ധിച്ച് 474.48 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 5.15 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ലാർസൻ & ട്യൂബ്രോ ഇൻഫോടെക് ക്യു 1 ഫലം, അറ്റാദായം 19.13 ശതമാനം വർദ്ധിച്ച് 496 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ലാർസൻ & ട്യൂബ്രോ ഇൻഫോടെക്കിന്റെ പ്രതിവർഷ അറ്റാദായം 19.13 ശതമാനം വർദ്ധിച്ച് 496.3 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 8.97 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം ആദായം 18.88 ശതമാനം വർദ്ധിച്ച് 3584 കോടി രൂപയായി.
ലാസ്റ്റ് മെെൽ ഡെലിവറി സേവനങ്ങൾക്കായി ഫ്ലിപ്പ്കാർട്ടുമായി കെെകോർത്ത് ബിഎൽഎസ് ഇന്റർനാഷണൽ
ഇന്ത്യയിലുടനീളമായി ലാസ്റ്റ് മെെൽ ഡെലിവറി സേവനങ്ങൾ നൽകുന്നതിനായി ഫ്ലിപ്പ്കാർട്ടുമായി കെെകോർത്ത് ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡ്. ഡിപ്ലോമാറ്റിക് മിഷൻസ്, എംബസീസ്, കോൺസുലേറ്റുകൾ എന്നിവയുൾപ്പെടെ 46ൽ അധികം സർക്കാർ ക്ലന്റുകളുമായി കമ്പനി ചേർന്ന് പ്രവർത്തിക്കുന്നു. ആഗോളതലത്തിൽ ബിഎൽഎസിന് 12,000 കേന്ദ്രങ്ങളും 15000ൽ അധികം ജീവനക്കാരുമാണുള്ളത്.
ടാറ്റാ എൽക്സി ക്യു 1 ഫലം, അറ്റാദായം 64 ശതമാനം വർദ്ധിച്ച് 113.37 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ടാറ്റാ എൽക്സിയുടെ പ്രതിവർഷ അറ്റാദായം 64.61 ശതമാനം വർദ്ധിച്ച് 113.37 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 1.55 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം ആദായം 39.11 ശതമാനം വർദ്ധിച്ച് 575.81 കോടി രൂപയായി.

