ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി ബ്ലുസ്മാർട്ടുമായി കെെകോർത്ത് ജിയോ-ബിപി

ഇന്ത്യയിലുടനീളം  ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ  ശൃംഖല സ്ഥാപിക്കുന്നതിനായി ബ്ലൂസ്മാർട്ടുമായി കെെകോർത്ത് ജിയോ-ബിപി. ഇലക്ട്രിക് റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമാണ് ബ്ലൂസ്മാർട്ട്. ഓരോ ചാർജിംഗ് സ്റ്റേഷനും കുറഞ്ഞത് 30 വാഹനങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. 

13 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ അന്തിമ അനുമതി നൽകി കേന്ദ്ര സർക്കാർ 

രാജ്യത്തെ 13 ഓളം വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ അന്തിമ അനുമതി നൽകി എയ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. ഭുവനേശ്വർ, വാരാണസി, അമൃത്സർ, ട്രിച്ചി, ഇൻഡോർ, റായ്പൂർ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളും ഏഴ് ചെറിയ വിമാനത്താവളങ്ങളും സ്വകാര്യവൽക്കരിക്കും. 2024 ഓടെ 3660 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

മൾട്ടി-ബ്രാൻഡ് ഇവി റീട്ടെയിൽ സ്റ്റോറുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഗ്രീവ്സ് കോട്ടൺ

മൾട്ടി-ബ്രാൻഡ് ഇലക്ട്രിക് വെഹിക്കിൾ റീട്ടെയിൽ വിഭാഗത്തിലേക്ക് കടക്കാൻ ഒരുങ്ങി ഗ്രീവ്സ് കോട്ടൺ. ‘ഓട്ടോഇവിമാർട്ട്’ എന്ന പേരിൽ  പ്ലാറ്റ്ഫോം ഇന്ത്യയിലെ ഇവികളുടെ വിപണന കേന്ദ്രമായി പ്രവർത്തിക്കും. ബെംഗളൂരുവിൽ കമ്പനി ആദ്യ മൾട്ടി ബ്രാൻഡ് ഇവി റീട്ടെയിൽ സ്റ്റോർ ഉടൻ ആരംഭിക്കും.

ട്രാൻസ്‌പോർട്ട് ഫോർ ലണ്ടനിൽ നിന്ന് പത്ത് വർഷത്തെ കരാർ സ്വന്തമാക്കി ടിസിഎസ്

ടാക്സികളുടെയും സ്വകാര്യ വാടക വാഹനങ്ങളുടെയും നടത്തിപ്പിനായി ക്ലൗഡ് അധിഷ്ഠിത സ്മാർട്ട് മൊബിലിറ്റി സംവിധാനം രൂപകൽപ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ടാറ്റാ കൺസൾട്ടൻസി സർവീസസിന് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടനിൽ നിന്ന് പത്ത് വർഷത്തെ കരാർ ലഭിച്ചു. 

ഇവി ചാർജിംഗ് പരിഹാരങ്ങൾ നൽകുന്നതിനായി ടാറ്റാ പവറുമായി കെെകോർത്ത് മാക്രോടെക് ഡെവലപ്പർസ്

മുംബൈ മെട്രോപൊളിറ്റൻ റീജിയനിലും പൂനെയിലുമായി ഇവി ചാർജിംഗ് പരിഹാരങ്ങൾ നൽകുന്നതിനായി ടാറ്റാ പവറുമായി കെെകോർത്ത് മാക്രോടെക് ഡെവലപ്പർസ്. ഈ പങ്കാളിത്തത്തിന് കീഴിൽ, എംഎംആറിലും പൂനെയിലുമുള്ള ലോധ ഡെവലപ്‌മെന്റുകളിൽ ടാറ്റാ പവർ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.

സൈഡസ് കാഡിലയുടെ സ്കീസോഫ്രീനിയ ചികിത്സയ്ക്കുള്ള മരുന്നിന് അനുമതി നൽകി യു.എസ്.എഫ്.ഡി.എ

സൈഡസ് കാഡിലയുടെ സ്കീസോഫ്രീനിയ ചികിത്സയ്ക്കുള്ള മരുന്നിന് അനുമതി നൽകി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. അഹമ്മദാബാദിലെ കാഡിലയുടെ ഫോർമുലേഷൻ നിർമാണ കേന്ദ്രത്തിൽ ഉത്പാദനം ആരംഭിക്കും.  

ആസാമിലെ റോഡ് നിർമാണ പദ്ധതിക്കായി എൻ.ജി.ഐ.ഡി.സി.എല്ലിൽ നിന്നും പദ്ധതി സ്വന്തമാക്കി അശോക ബിൽഡ്കോൺ

നാഷണൽ ഹൈവേസ് & ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ റോഡ് പദ്ധതിക്കായി ഏറ്റവും കുറഞ്ഞ ലേലം വിളിച്ച് അശോക ബിൽഡ്കോൺ ലിമിറ്റഡ്. പദ്ധതിയുടെ ബിഡ് വില 282.11 കോടി രൂപയാണ്.

400 കോടി രൂപയുടെ എൻസിഡി വിതരണത്തിനായി അനുമതി നൽകി ആദിത്യ ബിർള

400 കോടി രൂപയുടെ എൻസിഡി വിതരണത്തിനായി അനുമതി നൽകി ആദിത്യ ബിർള ഫാഷന്റെ ഡയറക്ടർ ബോർഡ്. 10 ലക്ഷം രൂപ വീതം സുരക്ഷിതമല്ലാത്തതും റേറ്റുചെയ്തതും വീണ്ടെടുക്കാവുന്നതുമായ നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുക. 5.8 ശതമാനം കൂപ്പൺ നിരക്കാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement