പ്രധാനതലക്കെട്ടുകൾ
Wipro: 1.45 ബില്യൺ ഡോളറിന് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാപ്‌കോ ഏറ്റെടുക്കുമെന്ന് ഐടി കമ്പനി അറിയിച്ചു. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് സ്‌പേസ് കൺസൾട്ടൻസി സ്ഥാപനമാണ് ക്യാപ്‌കോ.
Vodafone Idea: കമ്പനിയുടെ ധനസമാഹരണ പദ്ധതികൾ ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്.
Kotak Mahindra Bank: ഇന്ത്യൻ കരസേന അംഗങ്ങളുടെ ശമ്പള അക്കൗണ്ട് കെെകാര്യം ചെയ്യുമെന്ന് ബാങ്ക് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കരസേനയുമായി ധാരണാപത്രം ഒപ്പിട്ടു.
Mindspace Business Parks REIT: ഡെറ്റ് സെക്യൂരിറ്റികൾ വിതരണം ചെയ്തു കൊണ്ട് 450 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു. മാർച്ച് 9ന് നടക്കുന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കും.
Indiabulls Housing: വിദേശ കറൻസി പരിവർത്തന ബോണ്ടുകളിലൂടെ 150 മില്ല്യൺ ഡോളർ സമാഹരിക്കാനൊരുങ്ങുന്നതായി കമ്പനി അറിയിച്ചു.
ബാങ്കുകളുടെ ഇൻഷുറൻസ് ഓഹരികൾ 20 ശതമാനമായി കുറയ്ക്കണമെന്ന നിർദേശവുമായി കേന്ദ്ര ബാങ്ക് മുന്നോട്ട് പോയാൽ State Bank of India, HDFC, ICICI Bank എന്നിവർ 1.21 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കേണ്ടി വരും.
RailTel: രാജ്യത്തെ 4000 റെയിൽവേ സ്റ്റേഷനുകളിലായി അതിവേഗ പെയ്ഡ് വെെഫെെ സംവിധാനം ആരംഭിച്ചതായി കമ്പനി അറിയിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൗണിൽ തുറന്ന നിഫ്റ്റി മുകളിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ദിവസം മുഴുവൻ ചാഞ്ചാട്ടം കാഴ്ചവച്ചു. 15000,15200 എന്നീ നിലകൾ പരീക്ഷിച്ച സൂചിക 15100ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തേ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റിയിൽ ശക്തമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 36300 ന് മുകളിൽ വരെ കുതിച്ചുകയറിയ സൂചിക പിന്നീട് 36000ന് താഴെയായി അടയ്ക്കപെട്ടു.
കഴിഞ്ഞ ആഴ്ചയിലെ മികച്ച പ്രകടനത്തിന് ശേഷം മെറ്റൽ ഓഹരികൾ ഇന്നലെ കൂപ്പുകുത്തി. എല്ലാ പ്രധാന സൂചികകളും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യു.എസിൽ വർദ്ധിച്ചുവരുന്ന ബോണ്ട് വരുമാനം വീണ്ടും ആശങ്ക ഉയർത്തുകയാണ്. പത്തുവർഷത്തെ യുഎസ് ട്രഷറി ബോണ്ട് വരുമാനം 1.57 ശതമാനമായി ഉയർന്നു, ഇത് 2015 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അടുത്തിടെ ബോണ്ട് വരുമാനത്തിൽ ഉണ്ടായ കുതിച്ചുചാട്ടത്തിനെതിരെ പ്രതികരിക്കാത്തതാണ് ഇതിന് കാരണമായത്.
യു.എസ് വിപണി ഇന്നലെയും ശക്തമായി താഴേക്ക് വീണു. DOW 1 ശതമാനത്തിലേറെയും NASDAQ 2 ശതമാനത്തിലേറെയുമാണ് താഴേക്ക് വീണത്. S&P 500 2021 ലെ നേട്ടം മൂഴുവനായും നഷ്ടപ്പെടുത്തി. കഴിഞ്ഞ മാസത്തേക്കാൾ 10 ശതമാനം നഷ്ടമാണ് NASDAQൽ കാണപെട്ടത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് കാണപ്പെടുന്നത്.
യുഎസ് വിപണിയെ പിന്തുടർന്ന് കൊണ്ട് ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ജപ്പാന്റെ Nikkei 2 ശതമാനം താഴെയാണ്. SGX NIFTY 14,930-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
നിഫ്റ്റി ഗ്യാപ്പ് ഡൗണിൽ 15000ന് താഴെ തുറന്നാൽ അത് വളരെയേറെ ആശങ്കാജനകമാണ്. 15000ന് മുകളിൽ നിന്നാൽ സൂചിക ബുള്ളിഷാണെന്ന് തന്നെ പറയാം.
നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 15000-15100 എന്നിവ ശക്തമായ പ്രതിരോധം സൃഷ്ടിക്കും. താഴേക്ക് പോയാൽ 14,900, 14,800, 14,750, 14,630 എന്നിവ സപ്പോർട്ടായി പരിഗണിക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 223 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 788 കോടി രൂപയുടെ ഓഹരികൾ
വിറ്റഴിച്ചു.
15000, 14,500 എന്നിവിടെയാണ് കൂടുതൽ പുട്ട് ഓപ്ഷൻ കോൺട്രാക്ടുകൾ കാണപ്പെടുന്നത്. ഏറ്റവും കൂടുതൽ കോൾ ഓപ്ഷൻ കാണുന്നത് 16,000, 16,500 എന്നിവിടൊയാണ്.
കഴിഞ്ഞ ആഴ്ച സൂചിക 500 പോയിന്റുകൾ താഴേക്ക് വീണത് നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? ഇന്നും വിപണിയിൽ സമാനമായ സ്ഥിതിയാണ് കാണപ്പെടുന്നത്. ഇന്നലെയും സമാനമായ സ്ഥിതി നിലനിന്നിരുന്നുവെങ്കലും വിപണി മുകളിലേക്ക് കുതിച്ചുകയറുകയായിരുന്നു. ഇന്ന് എന്ത് സംഭവിക്കുമെന്ന് നമുക്ക് കണ്ട് തന്നെ അറിയാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

