നിക്ഷേപ നിർദ്ദേശം പുനഃപരിശോധിക്കാൻ റിലയൻസും അരാംകോയും

ആർ‌ഐ‌എല്ലിന്റെ ഓയിൽ ടു കെമിക്കൽസ് ബിസിനസുമായി ബന്ധപ്പെട്ട ഒരു പ്രധാന നിക്ഷേപ നിർദ്ദേശം പുനഃപരിശോധിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർ‌ഐ‌എൽ) സൗദി അരാംകോയും. ഏകദേശം 15 ബില്യൺ ഡോളറിൻ്റെ ഇടപാടാണ് പുനഃപരിശോധിക്കാൻ ഒരുങ്ങുന്നത്. ആർ‌ഐ‌എൽ നിന്ന് ഒടുസി ബിസിനസിനെ വേർതിരിക്കുന്നതിന് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സമർപ്പിച്ച അപേക്ഷ പിൻവലിക്കുകയാണ്.

1,100 കോടി രൂപയുടെ എംടിഎൻഎൽ, ബിഎസ്എൻഎൽ ആസ്തികൾ സർക്കാർ വിൽപനയ്ക്ക് വെക്കുന്നു

പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളായ എംടിഎൻഎൽ, ബിഎസ്എൻഎൽ എന്നിവയുടെ റിയൽ എസ്റ്റേറ്റ് ആസ്തികൾ വിൽപനയ്ക്കായി ലിസ്റ്റ് ചെയ്ത് സർക്കാർ. 1,100 കോടി രൂപയ്ക്കാണ് വിൽപന. ഹൈദരാബാദ്, ചണ്ഡീഗഡ്, ഭാവ്‌നഗർ, കൊൽക്കത്ത എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ബിഎസ്എൻഎൽ പ്രോപ്പർട്ടികൾ 800 കോടി രൂപയ്ക്ക് റിസർവ് വിലയ്ക്ക് വിൽക്കാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) വെബ്‌സൈറ്റിൽ മുംബൈയിലെ വസാരി ഹില്ലിലെ ഗോരെഗാവിൽ സ്ഥിതിചെയ്യുന്ന എംടിഎൻഎൽ അസറ്റുകൾ 270 കോടി രൂപ കരുതൽ വിലയ്ക്ക് വിൽക്കാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

5,347 കോടി രൂപയുടെ മൂലധനം സമാഹരിക്കാൻ പ്രമേയം പാസാക്കി ഐആർബി ഇൻഫ്രാ ഓഹരി ഉടമകൾ

5,347 കോടി രൂപയുടെ മൂലധനം സമാഹരിക്കാൻ പ്രമേയം പാസാക്കി ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ ഓഹരിയുടമകൾ. ഇതുവഴി ആർബിഐ ഇൻഫ്രയുടെ 5,347 കോടി രൂപയുടെ ഓഹരികൾ സിന്ട്ര ഗ്ലോബൽ എസ്.ഇ.ക്ക് വേണ്ടിയും ബ്രിക്ക്‌ലെയേഴ്‌സ് ഇൻവെസ്റ്റ്‌മെന്റിനു വേണ്ടിയും ഇഷ്യൂ ചെയ്യും. സ്‌പെയിൻ ആസ്ഥാനമായുള്ള ഫെറോവിയൽ എസ്‌എയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണ് സിന്ട്ര ഗ്ലോബൽ.

ഇന്ത്യയിലെ പ്രിൻസിപ്പൽ എഎംസി ഏറ്റെടുക്കുന്നതിനായി സുന്ദരം എഎംസിക്ക് സെബിയുടെ അനുമതി

ഇന്ത്യയിലെ പ്രിൻസിപ്പൽ അസറ്റ് മാനേജ്‌മെന്റ് കമ്പനിയെ ഏറ്റെടുക്കാൻ സുന്ദരം അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് (എഎംസി) അനുമതി നൽകി മാർക്കറ്റ് റെഗുലേറ്റർ സെബിയിൽ. പ്രിൻസിപ്പൽ ഇന്ത്യ നിയന്ത്രിക്കുന്ന സ്കീമുകളും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെ ഓഹരി മൂലധനത്തിന്റെ 100 ശതമാനവും കമ്പനി ഏറ്റെടുക്കും. റെഗുലേറ്ററി ആവശ്യകതകൾ അനുസരിച്ച് നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങൾ വീണ്ടെടുക്കുന്നതിനായി ‘എക്സിറ്റ് ലോഡ് ഫ്രീ വിൻഡോ’ ഉണ്ടായിരിക്കും. സുന്ദരം ഫിനാൻസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് സുന്ദരം എഎംസി.

വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ എന്നിവയുടെ വില ജനുവരി 1 മുതൽ വർധിക്കും

വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ എന്നിവയുടെ വില അടുത്ത വർഷം മുതൽ വർദ്ധിക്കും. ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തുന്നതിനാലാണിത്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡെയറക്‌ട് ടാക്‌സസ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. വർദ്ധിപ്പിച്ച ജിഎസ്ടി നിരക്ക് 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

വാർഷിക നിക്ഷേപത്തിന്റെ 5 ശതമാനം ഇൻവിറ്റികളിലും ഇതര ഫണ്ടുകളിലും നിക്ഷേപിക്കാൻ പദ്ധതിയിട്ട് ഇപിഎഫ്ഒ

വാർഷിക നിക്ഷേപത്തിന്റെ 5 ശതമാനം വരെ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളിലും (ഇൻവിഐടികൾ) മറ്റ് ഇതര ഫണ്ടുകളിലും നിക്ഷേപിക്കാനുള്ള നടപടികൾ അംഗീകരിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). നിലവിലെ നിക്ഷേപ പാറ്റേൺ അനുസരിച്ച് ഇപിഎഫ്ഒ അതിന്റെ ഇൻക്രിമെന്റൽ ഡെപ്പോസിറ്റുകളുടെ ഏകദേശം 45 മുതൽ 50 ശതമാനം വരെ സർക്കാർ സെക്യൂരിറ്റികളിലും 35 മുതൽ 45 ശതമാനം വരെ ഡെറ്റ് ഉപകരണങ്ങളിലും ഏകദേശം 5 മുതൽ 15 ശതമാനം വരെ ഇക്വിറ്റി മാർക്കറ്റിലും 5 ശതമാനം വരെ ഹ്രസ്വകാല ഡെറ്റ് ഉപകരണങ്ങളിലും നിക്ഷേപക്കും.

.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement