പ്രധാനതലക്കെട്ടുകൾ

HDFC Bank: നിയമവിരുദ്ധമായി ഓട്ടോ ലോണുകൾ വിറ്റഴിച്ച കേസിൽ ബാങ്കിനെതിരെ 10 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്.

Mahindra & Mahindra: പാസഞ്ചർ, വാണിജ്യ, ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണി ആരംഭിക്കുന്നതിനും നവീകരിക്കുന്നതിനുമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 12,000 കോടി രൂപ ചെലവഴിക്കാൻ ഒരുങ്ങി കമ്പനി.

Macrotech Developers:
മുംബൈ മെട്രോപൊളിറ്റൻ മേഖലയിലും പൂനെയിലും തങ്ങളുടെ  സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി 1,500 കോടി രൂപയുടെ വിൽപ്പന മൂല്യമുള്ള പ്രോജക്ടുകൾ നിർമിക്കുന്നതിനായി കമ്പനി രണ്ട് സംയുക്ത സംരംഭങ്ങൾ രൂപീകരിച്ചു.

Kotak Mahindra Bank: കടപത്രങ്ങൾ വിതരണം ചെയ്തു കൊണ്ട് 5000 കോടി രൂപ സമാഹരിക്കാൻ ബാങ്ക് അംഗീകാരം നൽകി.

Bharti Airtel: ഉപഭോക്താക്കൾക്ക് മികച്ച നെറ്റുവർക്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 2300 മെഗാഹെർട്‌സ് ബാൻഡിൽ 10 മെഗാഹെർട്‌സ് സ്‌പെക്ട്രം സംയോജിപ്പിച്ചു കൊണ്ട് എയർടെൽ തങ്ങളുടെ മൊബൈൽ നെറ്റ്‌വർക്ക് നോർത്ത് ഈസ്റ്റിൽ അപ്‌ഗ്രേഡുചെയ്‌തു.

Central Bank of India: ഓഹരി ഒന്നിന്  17.11 രൂപ വിലയിൽ 280 കോടിയിലധികം ഓഹരികൾ മുൻഗണനാടിസ്ഥാനത്തിൽ ബാങ്ക് സർക്കാരിന് അനുവദിച്ചു.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Aurobindo Pharma
  • Honeywell Automation
  • Shilpa Medicare
  • Jamna Auto Industries
  • Rupa & Company
  • Marksans Pharma
  • Kolte Patil Developers
  • Chemcon Speciality Chemicals

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച  ഗ്യാപ്പ് അപ്പിൽ  വ്യാപാരം ആരംഭിച്ച നിഫ്റ്റി 15400-15470 എന്ന നിലയിൽ അസ്ഥിരമായി നിൽക്കുകയും പിന്നീട് 15435 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. റിലയൻസ് 6 ശതമാനം മുന്നേറിയിട്ടും നിഫ്റ്റി 0.64 ശതമാനം നേട്ടം മാത്രമാണ്  കെെവരിച്ചത്. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി നിഫ്റ്റിയേക്കാൾ കൂടുതൽ ബെയറിഷായി കാണപ്പെട്ടു. 34500 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണ സൂചിക 35000ൽ സപ്പോർട്ട് എടുത്തു. തുടർന്ന് മുകളിലേക്ക് കയറിയ സൂചിക 35141 എന്ന നിലയിൽ അടയ്ക്കപെട്ടു.

റിലയൻസ് ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി ഫാർമ മാത്രമാണ് 1.18 ശതമാനം നീങ്ങി ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്. 



യൂറോപ്യൻ വിപണി ലാഭത്തിലാണ്  അടയ്ക്കപെട്ടത്. യുഎസ് വിപണിയും ഫ്ലാറ്റായി ചാഞ്ചാട്ടതോടെ അടച്ചു. യുഎസ്, യൂറോപ്യൻ വിപണികൾ ഇന്ന് അവധിയാണ്.

ഏഷ്യൻ വിപണികൾ  ഏറെയും നഷ്ടത്തിലാണ്  കാണപ്പെടുന്നത്.  യൂറോപ്യൻ, യുഎസ് ഫ്യൂച്ചറുകൾ ഫ്ലാറ്റായും കാണപ്പെടുന്നു. SGX NIFTY 15,435-ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 

15,360, 15,320,15,270 എന്നിവിടായി  നിഫ്റ്റിക്ക്   ശക്തമായ സപ്പോർട്ട് ഉള്ളതായി  കാണാം.

15,500ൽ നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം. അതിന് മുകളിലേക്ക് ഉള്ള കാര്യങ്ങൾ ചാർട്ടിൽ നിന്നും വ്യക്തമല്ല.

35,500 എന്നത്  ബാങ്ക് നിഫ്റ്റിയുടെ ഒരു പ്രധാന  പ്രതിരോധ മേഖലയാണ് . ഇതിന് മുകളിലേക്ക് നീങ്ങിയാൽ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കാം.

35,000, 34,400-500, 34,100 എന്നത് ബാങ്ക് നിഫ്റ്റിയിൽ  ശക്തമായ സപ്പോർട്ടായി പ്രവർത്തിക്കും.

നിഫ്റ്റിയിൽ കോൾ ഒഐയേക്കാൾ കൂടുതൽ പുട്ട് ഒഐകൾ ഉള്ളതായി കാണാം. ഇത് ബുള്ളിഷ് സൂചന നൽകുന്നു. നിഫ്റ്റിയുടെ പിസിആർ 1.1 ആണ്.



എന്നാൽ രസകരമെന്ന് പറയട്ടെ സ്പോർട്ട് വിലയുടെ അടുത്തുള്ള 15500 കോൾ ഒഐ 15300,15200 എന്നീ പുട്ട് ഒഐയേക്കാൾ കൂടുതലാണ്.

ബാങ്ക് നിഫ്റ്റിയുടെ പിസിആർ എന്ന് 0.7 ആണ്. ഇത് സൂചിക ബെയറിഷാണെന്ന  സൂചന നൽകുന്നു. HDFCBANK ദുർബലമായി നിൽക്കുന്നതാകാം ഇതിന് കാരണം. അല്ലെങ്കിൽ ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കും. സൂചികയ്ക്ക് 35000 നിലനിർത്താനാകുമോ എന്ന് ശ്രദ്ധിക്കുക.

RELIANCE-ന് 2100ന് എന്നത് ഏറെ നിർണായക നിലയാണ്. ഓഹരിക്ക് ഇത് നിലനിർത്താൻ സാധിക്കുമോ എന്ന് നോക്കുക.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  913  കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ  വിപണിയിൽ നിന്നും 1275 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങളും ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങളും ഒരുപോലെ ഓഹരികൾ വാങ്ങികൂട്ടുന്നത് ശുഭസൂചന നൽകുന്നു.

INDIA VIX 
17.4ലാണ് ഉള്ളത്. ഇത് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിലയാണ്. വിപണിയിൽ ചാഞ്ചാട്ടം കുറവാകുമെന്ന് പ്രതീക്ഷിക്കാം.



നാളെ മുതൽ പുതിയ ഒരു മാസം തുടങ്ങുകയാണ്. പുതിയ കണക്കുകൾ വരുന്നതിനായി കാത്തിരിക്കാം.

നാലാം പാദത്തിലെ ജി.ഡി.പി ഡേറ്റ ഇന്ന് പുറത്ത് വരും. 0.9 ശതമാനമാണ് പ്രതീക്ഷിക്കുന്ന നിരക്ക്.

ഇന്നത്തെ നീക്കം അടുത്താഴ്ചയുള്ള വിപണിയുടെ ഭാവി നിർണയിക്കും. വിപണി പോസിറ്റീവാണെന്നാണ് തോന്നുന്നത്. ഈ ആഴ്ച എന്നാൽ മുകളിലേക്ക് അധികം കയറാൻ സാധ്യതയില്ല. കൂടുതൽ അസ്ഥിരമായി നിന്നേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement