ബാങ്ക് ഓഫ് ബറോഡ ക്യു 4 ഫലം, അറ്റനഷ്ടം 1046 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ അറ്റനഷ്ടം 1046 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ബാങ്ക്  506 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 4.5 ശതമാനം വർദ്ധിച്ച് 7107 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തി അനുപാതം 8.87 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 

വിപണി വിഹിതം വീണ്ടെടുക്കാൻ 12,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി എം ആന്റ് എം

പാസഞ്ചർ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും ശ്രേണി ആരംഭിക്കുന്നതിനും നവീകരിക്കുന്നതിനുമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 12,000 കോടി രൂപ ചെലവഴിക്കാൻ ഒരുങ്ങി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്. വരുന്ന 5 വർഷത്തിനുള്ളിൽ  23 പുതിയ വാഹനങ്ങൾ സമാരംഭിക്കുന്നതിനായി ഈ തുക ഉപയോഗിക്കും.

ഡിവിസ് ലബോറട്ടറീസ് ക്യു 4 ഫലം, അറ്റാദായം 29 ശതമാനം വർദ്ധിച്ച് 502 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഡിവിസ് ലബോറട്ടറീസിന്റെ പ്രതിവർഷ അറ്റാദായം  29 ശതമാനം വർദ്ധിച്ച് 502 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 28.7 ശതമാനം വർദ്ധിച്ച് 1788.19 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 20 രൂപ വീതം അവസാന ലാഭവിഹിതം നൽകാൻ ബോർഡ് യോഗം തീരുമാനിച്ചു. 

ക്രിപ്റ്റോകറൻസി ഇടപാട്, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എച്ച്.ഡി.എഫ്.സി ബാങ്ക്

ക്രിപ്റ്റോകറൻസി ഉപയോഗത്തിനെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എച്ച്.ഡി.എഫ്.സി ബാങ്ക്. ഇമെയിൽ മാർഗം ഉപഭോക്താക്കളുടെ വെർച്വൽ കറൻസി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുകയും ആർ‌ബി‌ഐയുടെ 2018 ലെ സർക്കുലർ ഉദ്ധരിച്ച് അത്തരം ഇടപാടുകൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. നിലവിൽ ആർബിഐയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദക്കിയിട്ടുണ്ട്. ക്രിപ്‌റ്റോകറൻസികൾ കൈകാര്യം ചെയ്യുന്നതിന് ഉപയോക്താക്കൾ അവരുടെ കാർഡുകൾ ഉപയോഗിച്ചാൽ സേവനങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് എസ്.ബി.ഐ കാർഡ്സും വ്യക്തമാക്കി. ബ്ലൂംബെർഗ് ക്വിന്റാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

ഗ്ലെൻമാർക്ക് ഫാർമ ക്യു 4 ഫലം, അറ്റാദായം 6 ശതമാനം വർദ്ധിച്ച് 234 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഗ്ലെൻമാർക്ക് ഫാർമയുടെ പ്രതിവർഷ   അറ്റാദായം 6 ശതമാനം വർദ്ധിച്ച് 234 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 5.76 ശതമാനമായി കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 3 ശതമാനം വർദ്ധിച്ച് 2859 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2.5 രൂപ വീതം കമ്പനി  ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഫ്ലൂഫെനസിൻ ഹൈഡ്രോക്ലോറൈഡ് ഗുളികകൾക്ക് അനുമതി നൽകി യുഎസ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ

ഫ്ലൂഫെനസിൻ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ നിർമിക്കുന്നതിനും വിപണനം ചെയ്യുന്നതിനും  സൈഡസ് കാഡിലയ്ക്ക് അനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. സ്കീസോഫ്രീനിയ എന്ന മാനസിക രോഗത്തിനുള്ള ചികിത്സയ്ക്കായാണ് കമ്പനി ഈ മരുന്ന് വികസിപ്പിച്ചത്.

അഡ്വാൻസ്ഡ് എൻ‌സൈം ടെക് ക്യു 4 ഫലം, അറ്റാദായം 1.2 ശതമാനം വർദ്ധിച്ച് 31 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ അഡ്വാൻസ്ഡ് എൻ‌സൈം ടെക്കിന്റെ പ്രതിവർഷ അറ്റാദായം  1.2 ശതമാനം വർദ്ധിച്ച് 31 കോടി രൂപയായി.
മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 26.5 ശതമാനമായി കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 20.82 ശതമാനം വർദ്ധിച്ച് 133.22 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.9 രൂപ വീതം കമ്പനി  ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

മുംബൈയില്‍ നൂറ് കടന്ന് പെട്രോള്‍ വില

മുംബൈയില്‍ നൂറ് കടന്ന് പെട്രോള്‍ വില. ഈ മാസം 15ാം തവണയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നത്. പെട്രോൾ വില 26 പെെസ വർദ്ധിപ്പിച്ചതോടെയാണ് 100 രൂപ കടന്നത്. ഡൽഹിയിൽ 93.94 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വില 28 പെെസ വർദ്ധിപ്പിച്ച് 84.89 രൂപയായി.

അഫ്ലേ ഇന്ത്യ ക്യു 4 ഫലം, അറ്റാദായം 282 ശതമാനം വർദ്ധിച്ച് 58 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ അഫ്ലേ ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 282 ശതമാനം വർദ്ധിച്ച് 58 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 90 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 76.9 ശതമാനം വർദ്ധിച്ച് 141.57 കോടി രൂപയായി.

നസറ ടെക്നോളജീസ് ക്യു 4 ഫലം, അറ്റാദായം 3.15 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ നസറ ടെക്നോളജീസിന്റെ ഏകീകൃത അറ്റാദായം 3.15 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 3.30 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 41.69 ശതമാനം വർദ്ധിച്ച് 123.38 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement