പ്രധാനതലക്കെട്ടുകൾ
Ethos: ഐപിഒയ്ക്ക് ശേഷം ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യും. മൊത്തം 1.04 ടൈംസ് സബ്സ്ക്രിപ്ഷനാണ് ഐപിഒ രേഖപ്പെടുത്തിയത്.
Mahindra & Mahindra: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 5 ഇരട്ടി വർദ്ധിച്ച് 1192 കോടി രൂപയായി.
ONGC: മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം കമ്പനി 40305 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി.United Spirits: മാർച്ച് പാദത്തിൽ കമ്പനിയുടെ ഐകീകൃത അറ്റാദായം
12.14 ശതമാനം ഇടിഞ്ഞ് 178.6 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 203.3 കോടി രൂപയായിരുന്നു.
Sun TV Network: മാർച്ച് പാദത്തിൽ കമ്പനിയുടെ ഐകീകൃത അറ്റാദായം 15.92 ശതമാനം ഇടിഞ്ഞ് 410.17 കോടി രൂപയായി.
Oil India: മാർച്ച് പാദത്തിൽ കമ്പനിയുടെ ഐകീകൃത അറ്റാദായം ഇരട്ടി വർദ്ധിച്ച് 1630.01 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 16300 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 16200 എന്ന നിലയിൽ 16200ൽ സൂചിക സപ്പോർട്ട് രേഖപ്പെടുത്തി മുന്നേറ്റം തുടർന്നു. തുടർന്ന് 182 പോയിന്റുകൾക്ക് മുകളിലായി 16352 എന്ന നിലയിൽ നിഫറ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35335 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി. മുന്നിലേക്ക് 35400ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക തുടർന്ന് 518 പോയിന്റുകൾ/ 1.48 ശതമാനം മുകളിലായി 35613 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 2.5 ശതമാനം ഉയർന്നു.
യൂഎസ് വിപണി വീണ്ടെടുക്കൽ തുടരുന്നു.. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. നിക്കി 2 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16,270-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,300, 16,240, 16,000, 15,900 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,400, 16,450, 16,600, 16,680 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,400, 34,800, 34,400 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,000,, 36,400, 36,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 21.5 ആയി ഇടിഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1900 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2700 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
കഴിഞ്ഞ ആഴ്ചയിൽ മാത്രം യുഎസ് വിപണി 6 ശതമാനത്തിന്റെ വീണ്ടെടുക്കലാണ് നടത്തിയത്. ഇതിനൊപ്പം തന്നെ ആഗോള വിപണികൾ മുന്നേറ്റം തുടരുകയാണ്. അതേസമയം ഇന്ത്യൻ വിപണി വ്യാഴാഴ്ച വീണ്ടെടുക്കൽ നടത്തിയതിന് പിന്നാലെ വെള്ളിയാഴ്ച ആദ്യ പകുതിയിൽ കുത്തനെ താഴേക്ക് വീണിരുന്നു. വിപണിയിൽ ചാഞ്ചാട്ടം നിലനിൽക്കുന്നതിനാൽ തന്നെ കുറച്ച് ക്വാണ്ടിറ്റിയിൽ മാത്രം പോസിഷൻ എടുക്കുന്നതാകും നല്ലത്.
മെമ്മോറിയൽ ഡേ ആയതിനാൽ തന്നെ യുഎസ് വിപണി അവധിയിലാണ്. അതിനാൽ തന്നെ അവിടെ നിന്നും സൂചനകൾ ഒന്നും ലഭ്യമല്ല.
നാസ്ഡാക് കുതിക്കുകയാണ്. അതിനാൽ തന്നെ നിഫ്റ്റി ഐടി ഓഹരികൾ പ്രതിബന്ധങ്ങളെ മറികടന്ന് ശക്തമായ വീണ്ടെടുക്കൽ നടത്തിയേക്കാം.
200 പോയിന്റുകളുടെ ഒരു ഗ്യാപ്പ് നിഫ്റ്റിയിൽ ഫില്ല് ചെയ്യേണ്ടതുണ്ട്. ഈ ആഴ്ച സൂചികയ്ക്ക് ഇത് മറികടക്കാൻ സാധിക്കുമോ എന്ന് നോക്കാം. ഇതിനൊപ്പം തന്നെ ശക്തമായ തിരുത്തലും പ്രതീക്ഷിക്കാവുന്നതാണ്.
നിഫ്റ്റിയിൽ താഴേക്ക് 16200, മുകളിലേക്ക് 16400 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

