പ്രധാനതലക്കെട്ടുകൾ

Biocon: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ബയോകോൺ ബയോളജിക്സിന് എ‌ഡി‌ജി 20 അടിസ്ഥാനമാക്കി കൊവിഡിന് എതിരായി ഒരു ആന്റി ബോഡി മരുന്ന് നിർമിക്കാൻ യുഎസ് ആസ്ഥാനമായുള്ള അഡാഗിയോ തെറാപ്പിറ്റിക്സിൽ നിന്നും പ്രത്യേക ലെെസൻസ് ലഭിച്ചു.

IDFC First Bank: ധനസമാഹരണം നടത്തുന്നത് പരിഗണിക്കാനായി ജൂലെെ 31 ബാങ്ക് യോഗം ചേരും.

Equitas Holdings (EHL), Equitas Small Finance Bank (ESFB)
: ഇരു കമ്പനികളുടെയും സംയോജന പദ്ധതിക്ക്   ഡയറക്ടർ ബോർഡും ഓഹരി ഉടമകളും അംഗീകാരം നൽകി.



Axis Bank: ജൂണിലെ ഒന്നാം പാദത്തിൽ ബാങ്കിന്റെ ഏകീകൃത അറ്റാദായം ഇരട്ടി വർദ്ധിച്ച് 2374.50 കോടി രൂപയായി.

Tata Motors
: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനി 4450 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി.

L&T
: ജൂൺ പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള  ഏകീകൃത ലാഭം രണ്ട് ഇരട്ടി വർദ്ധിച്ച് 1531 കോടി രൂപയായി.

DLF:  ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 337.17 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം കമ്പനി 71.52 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ നേരിയ ഗ്യാപ്പ്  ഡൗണിൽ തുറന്ന നിഫ്റ്റി പ്രതീക്ഷിച്ച പോലെ പിന്നീട് തിരികെ കയറിയെങ്കിലും 15800- 15900 റേഞ്ചിനുള്ളിൽ തന്നെ സ്ഥാനമുറപ്പിച്ചു. തുടർന്ന് 15824 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി നിഫ്റ്റിക്ക് സമാനമായ പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ സൂചിക 35000 താഴെയായി അടയ്ക്കപ്പെട്ടു.

മെറ്റൽ, ഫാർമ ഓഹരികൾ മികച്ച പ്രകടനം നടത്തിയപ്പോൾ മറ്റെല്ലാ മേഖലകളും അസ്ഥിരമായി കാണപ്പെട്ടു.

യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് അടയ്ക്കപ്പെട്ടത്. യുഎസ് വിപണികൾ  0.2 ശതമാനം നേട്ടത്തിൽ എക്കാലത്തെയും ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



ചെെനീസ് മാർക്കറ്റിൽ ഉണ്ടായ ഇടിവിൽ നിന്നും ഏഷ്യൻ  വിപണികൾ കരകയറുന്നതായി കാണാം. എന്നാൽ ചെെനീസ് വിപണി താഴേക്ക് വീഴുന്നത് തുടരുകയാണ്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നേരിയ നഷ്ടത്തിലാണുള്ളത്.

SGX NIFTY 15,865-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,800, 15,750 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

15,890-15,900 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

35,000,35,200 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.

34,500, 34,400 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2376 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 1551 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

16000 ലാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 15800ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐ ഉള്ളതായും കാണാം. വരും ദിവസങ്ങളിൽ വിപണി അസ്ഥിരമായേക്കുമെന്നാണ് ഒഐ  വിവരങ്ങൾ സൂചിപ്പിക്കുന്നത്. 

ഹെവിവെയിറ്റുകളായ RELIANCE, ICICIBANK എന്നീ ഓഹരികളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുക. ഇവ രണ്ടും ഏറെ നാളായി ബെയറിഷായി നിൽക്കുകയാണ്. ഇവ തിരികെ കയറിയാൽ നിഫ്റ്റിയുടെ മുന്നേറ്റത്തിന് പിന്തുണ ലഭിച്ചേക്കും.

ഫലങ്ങൾ പുറത്ത് വന്നതിനെ അടിസ്ഥാനമാക്കി KOTAKBANK, AXISBANK, INDUSINDBK എന്നീ ഓഹരികളെ ശ്രദ്ധിക്കുക. ഇത് ബാങ്ക് നിഫ്റ്റിയെ പിന്തുണച്ചേക്കാം.

നിഫ്റ്റി ഇന്ന് വീണ്ടും 15900 പരീക്ഷിക്കുമെന്നാണ് പ്രതീതമാകുന്നത്. നിരവധി തവണയാണ് സൂചിക 15900 പരീക്ഷിച്ച് തോറ്റത്. ഇതിനാൽ തന്നെ ഇത്തവണ ഇത് തകർക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.

15900 മറികടന്നാലും 16000ന് മുമ്പായി നിഫ്റ്റിക്ക് നിരവധി പ്രതിരോധങ്ങൾ മറികടക്കേണ്ടതുണ്ട്.  ഹെവിവെയിറ്റ് ഓഹരികളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമെ സൂചികയ്ക്ക് ഈ ആഴ്ച 16000 സ്വന്തമാക്കാൻ സാധിക്കു.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement