പ്രധാനതലക്കെട്ടുകൾ

Panacea Biotec: സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അടാർ പൂനവല്ല പനേഷ്യ ബയോടെക്കിലെ  5.15 ശതമാനം വരുന്ന തന്റെ  ഓഹരി പങ്കാളിത്തം 118 കോടി രൂപയ്ക്ക് വിറ്റു.

Reliance:
വർദ്ധിച്ചുവരുന്ന ഡാറ്റാ ആവശ്യം നിറവേറ്റുന്നതിനായി അന്തർവാഹിനി കേബിൾ വിതരണക്കാരായ സബ്കോമുമായി ചേർന്ന് ഇന്ത്യയിൽ  ഏറ്റവും വലിയ അന്താരാഷ്ട്ര അന്തർവാഹിനി കേബിൾ സംവിധാനം നിർമിക്കുമെന്ന് ജിയോ പറഞ്ഞു.

Hero Motocorp: നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കമ്പനി തങ്ങളുടെ വാറന്റി കാലാവധിയും ഫ്രീ സർവീസുകളും 60 ദിവസത്തേക്ക് കൂടി നീട്ടി.

HCL Technologies: യുകെയിലെ ഡിജിറ്റൽ പരിവർത്തനം, ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ എന്നീ മേഖലകളിൽ നിന്ന് 1,000 സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നതായി കമ്പനി അറിയിച്ചു.

Bharat Forge: ഭാരത് ഫോർജ് ലിമിറ്റഡ് തങ്ങളുടെ അനുബന്ധ സ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റം ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ  കല്യാണി സ്ട്രാറ്റജിക് സിസ്റ്റം ലിമിറ്റഡിന്റെ 51 ശതമാനം ഓഹരിയാണ് കമ്പനിയുടെ കെെവശമുള്ളത്.

Bharti Airtel: മാർച്ചിലെ നാലാം പാദത്തിൽ ഭാരതി എയർടെല്ലിന്റെ ഏകീകൃത അറ്റാദായം 759.2 കോടി രൂപയായി രേഖപ്പെടുത്തി. വാർഷിക വിറ്റുവരവ് ആദ്യമായി ഒരു ലക്ഷം കോടി കടന്നു. പോയവർഷം ഇതേകാലയളവിൽ കമ്പനി 5237 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.



Gland Pharma:  മാർച്ചിലെ നാലാം പാദത്തിൽ ഗ്ലാൻഡ് ഫാർമയുടെ  പ്രതിവർഷ അറ്റാദായം 34 ശതമാനം വർദ്ധിച്ച് 260.4 കോടി രൂപയായി

Federal Bank: മാർച്ചിലെ നാലാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 58 ശതമാനം വർദ്ധിപ്പിച്ച് 521.24 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Tata Motors
  • Aarti Industries
  • Abbott India
  • Astral
  • Brigade Enterprises
  • Canara Bank
  • Chalet Hotels
  • GlaxoSmithKline Pharmaceuticals
  • Gujarat Alkalies & Chemicals
  • Jyothy Labs
  • Manappuram Finance
  • Minda Corp
  • PI Industries
  • Torrent Pharmaceuticals.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ  നേരിയ  ഗ്യാപ്പ് അപ്പിൽ 14750ന് അടുത്തായി വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് മുകളിലേക്ക് കുതിച്ചുകയറി 14920ന് മുകളിലായി അടയ്ക്കപെട്ടു. നാല് ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ച് മുന്നേറിയ ബാങ്ക് നിഫ്റ്റിയുടെ പിന്തുണയോടെയാണ് സൂചിക ശക്തമായ നീക്കം കാഴ്ചവച്ചത്. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

32400 എന്ന നിലയിൽ ഗ്യാപ്പ്  അപ്പിൽ  തുറന്ന ബാങ്ക് നിഫ്റ്റി അതിശക്തമായ മുന്നേറ്റം നടത്തി 4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ച് 33500ന് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കിംഗ് ഓഹരികൾ എല്ലാം ഇന്നലെ ശക്തമായി മുന്നേറി. നിഫ്റ്റി മെറ്റൽ സൂചികയും ബുള്ളിഷായി കാണപ്പെട്ടു.



യൂറോപ്യൻ വിപണികൾ നേരിയ നഷ്ടത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്.  യുഎസ് വിപണിയും സമാനമായ നിലയിൽ നേരിയ നഷ്ടത്തിൽ ഫ്ലാറ്റായി അടയ്ക്കപെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും 1 ശതമാനത്തിന് മുകളിലായി ലാഭത്തിലാണ്  കാണപ്പെടുന്നത്. ജപ്പാൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ പാദത്തിൽ 5.1 ശതമാനം  വാർഷിക നിരക്കിൽ ചുരുങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപ്പോഴും ജപ്പാൻ വിപണി 2 ശതമാനം  ഉയർന്നാണ് നിൽക്കുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 15,115 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 


15000 എന്ന ശക്തമായ സപ്പോർട്ട് നിഫ്റ്റി ഇത്തവണ ചാടികടന്നേക്കും.

15,050, 15,000, 14,900, 14,850 ,14,750 എന്നിവിടെ  നിഫ്റ്റിക്ക്   ശക്തമായ സപ്പോർട്ട് ഉള്ളതായും  കാണാം.  

15,100, 15,200,15,270  എന്നിവ  നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം സൃഷ്ടിക്കും.

34,000,  34,400  എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും  ശക്തമായ പ്രതിരോധം കാണപ്പെടുന്നു. 34400 തകർക്കപെട്ടാൽ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കാം. ശ്രദ്ധിക്കുക.

33,000, 32,500, 32,000 എന്നത് ബാങ്ക് നിഫ്റ്റിക്കും  ശക്തമായ സപ്പോർട്ടായി പരിഗണിക്കാം.

15000, 15100 എന്നിവിടെ അനേകം കോൾ ബിൾഡ് അപ്പുകൾ ഉണ്ടായിരുന്നു. ഇവ ഇന്ന് മറികടന്നേക്കും. 14700, 14500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണുന്നത്. 14800ലും ശക്തമായ പുട്ട് ബിൽഡ് അപ്പ് കാണാം. നിഫ്റ്റി പി.സി.ആർ 1.2 ആയി ഉയർന്നു.



വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 2255 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 1948 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കോടികളുടെ  ഓഹരികൾ വിറ്റഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കോടികണക്കിന് ഓഹരികൾ വാങ്ങികൊണ്ട് വിപണിയെ മുകളിലേക്ക് ഉയർത്തുകയാണ്.

ഇന്ന് തകർക്കപെടുന്ന 15000 എന്ന ശക്തമായ പ്രതിരോധം നിലനിർത്തപെടുമെന്നാണ് തോന്നുന്നത്. കഴിഞ്ഞ മാസം ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി താഴേക്ക് കൂപ്പുകുത്തുന്നത് നമ്മൾ കണ്ടിരുന്നു. എന്നാൽ ഇത്തവണ അങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറവാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement