പ്രധാനതലക്കെട്ടുകൾ
Infosys: അഞ്ച് വർഷത്തേക്ക് കൂടി സലിൽ പരേഖിനെ കമ്പനിയുടെ സിഇഒയും എംഡിയുമായി വീണ്ടും നിയമിച്ചു.
UPL: ഓഹരി ഒന്നിന് 813 രൂപയ്ക്ക് 1093 കോടി രൂപ വിലമതിക്കുന്ന 1.33 ഇക്വറ്റി ഓഹരികൾ കമ്പനി തിരികെ വാങ്ങി.
Jet Airways: വാണിജ്യത്തിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കമ്പനിക്ക് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് വീണ്ടും നൽകി.
Zydus Lifesciences: കമ്പനിയുടെ 1.15 കോടി ഓഹരികൾ ഒന്നിന് 650 രൂപ നിരക്കിൽ പ്രെമോട്ടർമാർ വാങ്ങിയേക്കും.
ഇന്നത്തെ ക്യു 4 ഫലങ്ങൾ
Steel Authority of India
Zomato
Bharat Electronics
Divi’s Laboratories
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 16045 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ചൈനീസ് വിപണികളുടെ നീക്കത്തെ തുടർന്ന് പോസിറ്റീവായി കാണപ്പെട്ടു. 16200ൽ അനുഭവപ്പെട്ട സമ്മർത്തെ തുടർന്ന് സൂചിക താഴ്ക്ക് വന്നെങ്കിലും പിന്നീട് തിരികെ കയറി. തുടർന്ന് 457 പോയിന്റുകൾക്ക് മുകളിലായി 16266 എന്ന നിലയിൽ നിഫറ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 33685 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിൽ കയറിയെങ്കിലും 34000ൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു. ശേഷം മുന്നേറ്റം നടത്തിയ സൂചിക 961 പോയിന്റുകൾ/ 2.88 ശതമാനം മുകളിലായി 34276 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
യൂഎസ് വിപണി വെള്ളിയാഴ്ച ഫ്ലാറ്റായി അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16,241-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,780, 15,700, 15,630 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,860, 15,970,16,080 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 33,120, 32,870, 32,160 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,380, 33,600, 34,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 22.3 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2200 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
മുകളിലേക്ക് ശക്തമായ മുന്നേറ്റം വെള്ളിയാഴ്ച നടന്നിട്ടും പുട്ട് സൈഡിൽ വലിയ ഡീക്കെ സംഭവിച്ചില്ല. എന്നാൽ വലിയ ഒരു ഓവർ നൈറ്റ് ഡീകെ നടന്നിട്ടുണ്ട്. നിങ്ങൾ ഒരു ഓപ്ഷൻ സെല്ലറാണെങ്കിൽ ഈ കാര്യം ഓർത്തിരിക്കുക.
1976 ന് ശേഷം ആദ്യമായി വളർച്ചയിൽ അമേരിക്ക ചൈനയെ മറികടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. യുഎസിൽ 2.8% വളർച്ച പ്രതീക്ഷിക്കുമ്പോൾ ചൈനയുടെ വളർച്ച 2% മാത്രമായിരിക്കും.
റിലയൻസ് ഓഹരി അവസാന 30 മിനിറ്റിൽ ശക്തമായ മുന്നേറ്റം നടത്തി.
പണപ്പെരുപ്പം തടയുന്നതിനായി രാജ്യത്ത് ഇന്ധന വില കുറച്ചു. എന്നാൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിനാൽ തന്നെ വിപണയിൽ ഇത് വലിയ ആഘാതം സൃഷ്ടിച്ചേക്കില്ല.
താഴേക്ക് 16200, മുകളിലേക്ക് 16400 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

