പ്രധാനതലക്കെട്ടുകൾ
Jet Airways: ജെറ്റ് എയർവേയ്‌സിന്റെ ഇടക്കാല സിഇഒ സ്ഥാനത്ത് നിന്ന് ക്യാപ്റ്റൻ സുധീർ ഗൗർ രാജിവച്ചതായുള്ള റിപ്പോർട്ടുകളിൽ വിശദീകരണം നൽകി കമ്പനി.
RBL Bank: മൂന്നാം പാദത്തിൽ മൊത്തം നേട്ടം 3.5 ശതമാനം വർദ്ധിച്ച് 59941 കോടി രൂപയായതായി ബാങ്ക് റിപ്പോർട്ട് ചെയ്തു.
Future Group: ആമസോണും ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപനങ്ങളായ എഫ്‌സിപിഎൽ, എഫ്ആർഎൽ എന്നിവ തമ്മിലുള്ള ആർബിട്രേഷൻ നടപടികൾ സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
Coal India: ഡിസംബറിൽ ഇന്ത്യയുടെ കൽക്കരി ഉൽപ്പാദനം 74.78 ദശലക്ഷം ടൺ ആയി രേഖപ്പെടുത്തി.
Union Bank of India: ഇതര റഫറൻസ് നിരക്കിൽ വായ്പ നൽകാൻ ആരംഭിച്ച് ബാങ്ക്.
NHPC: ഒഡീഷയിലെ വിവിധ ജലസംഭരണികളിൽ 500 മെഗാവാട്ട് ഫ്‌ളോട്ടിംഗ് സോളാർ പവർ പ്രോജക്‌റ്റുകൾ വികസിപ്പിക്കുന്നതിന് സംയുക്ത സംരംഭക കമ്പനി രൂപീകരിക്കുന്നതിന് എൻഎച്ച്‌പിസിയും ഗ്രീൻ എനർജി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഒഡീഷ ലിമിറ്റഡും തമ്മിൽ ജനുവരി 4 ന് പ്രൊമോട്ടേഴ്‌സ് കരാർ ഒപ്പുവച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഫ്ലാറ്റായി 17823 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കം മുതൽ തന്നെ ചാഞ്ചാട്ടത്തിന് വിധേയമായിരുന്നു. പിന്നീട് മുകളിലേക്ക് കയറാൻ തുടങ്ങിയ സൂചിക 1 മണിയോടെ 17900 മറികടന്നു. ശേഷം കരടികൾ വിപണിയെ താഴേക്ക് വലിക്കാൻ ശ്രമം നടത്തിയെങ്കിലും പെട്ടന്ന് അനുഭവപ്പെട്ട ബെെയിംഗിനെ തുടർന്ന് സൂചിക നേട്ടത്തിൽ അടച്ചു. തുടർന്ന് 120 പോയിന്റുകൾക്ക് മുകളിലായി 17925 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 36945 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി. 800 പോയിന്റുകൾക്ക് മുകളിൽ മുന്നേറ്റം നടത്തിയ സൂചിക 37000, 37500 എന്നിവ മറികടന്നു. അവസാന നിമിഷം അസ്ഥിരമായി നിന്ന സൂചിക തുടർന്ന് 856 പോയിന്റുകൾ/ 2.32 ശതമാനം മുകളിലായി 37695 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ലാഭമെടുപ്പിനെ തുടർന്ന് നിഫ്റ്റി ഐടി (-1.93%) താഴേക്ക് വീണു. നിഫ്റ്റി മെറ്റൽ നേട്ടത്തിൽ (+1.38%) അടച്ചു.
യൂഎസ് വിപണി ഫെഡ് മിനിറ്റ്സിന് പിന്നാലെ താഴേക്ക് വീണു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായും യൂറോപ്യൻ ഫ്യൂച്ചേഴ്സ് നഷ്ടത്തിലുമാണ് ഉള്ളത്.
SGX NIFTY 17,792-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ വീണ്ടും ഒരു വലിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,850, 17,800, 17,750, 17,650, 17,600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,950, 18,000,18,040, 18,100,18,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,500, 37,320, 37,150, 37,000, 36,900 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,750, 37,850, 38,000, 38,350, 38,500, 38,700 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000, 18100 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17800, 17700 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.
ബാങ്ക് നിഫ്റ്റിയിൽ 38000, 38500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000, 37500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിക്സ് 7 ശതമാനം വർദ്ധിച്ച് 17.23 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 337 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1272 കോടി രൂപയുടെ ഓഹരികൾ കൂടി വാങ്ങികൂട്ടി.
ഫെഡ് മിനിറ്റ്സ് പ്രഖ്യാപനത്തിന് പിന്നാലെ നാസ്ഡാക് 3 ശതമാനത്തിന് മുകളിൽ ഇടിഞ്ഞു. ഇത് നിഫ്റ്റിയെ ബാധിച്ചേക്കും. ഫ്രാൻസിൽ കണ്ടെത്തിയ പുതിയ കൊവിഡ് വേരിയന്റും, ഹോങ്കോങ്ങിലെ നഗരത്തിൽ ഇതുവരെ കണ്ടെത്താൻ സാധിക്കാത്ത കേസുകളെ തുടർന്നുള്ള നിയന്ത്രണങ്ങളും ഫെഡ് മിനിറ്റ് പുറത്തുവരുന്നതുവരെ ശ്രദ്ധയമായിരുന്നു. പലിശ നിരക്കുകൾ പ്രതീക്ഷിച്ചതിലും മുമ്പ് ഉയർത്തുമെന്നാണ് ഫെഡ് നൽകുന്ന സൂചന. മാർച്ചിൽ ഇത് സംഭവിച്ചേക്കാം. നിഫ്റ്റിയുടെ സുപ്രധാന സപ്പോർട്ടുകൾക്ക് വീഴാതെ വിപണിയെ താങ്ങി നിർത്താൻ സാധിക്കുമോ എന്ന് നോക്കാം.
കൊവിഡ് ആശങ്കകളെ തുടർന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ വാരാന്ത്യ ലോക്ക്ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും പ്രഖ്യാപിക്കുന്നതായി കാണാം. ഡിസംബറിലെ സേവന പിഎംഐ 55.5 ആയി രേഖപ്പെടുത്തി. ഇത് ഇപ്പോഴും വിപുലീകരണത്തിലാണ് ഉള്ളതെങ്കിലും പണപ്പെരുപ്പ സമ്മർദ്ദം കാരണം മന്ദഗതിയിലാണ് കാണാം. എന്നാൽ എഫ്.ഐഐകൾ ഓഹരികൾ വാങ്ങികൂട്ടുന്നതിനാലും ഡിഐഐകൾ ലാഭമെടുപ്പ് നടത്താതിരിക്കുന്നതിനാലും ഇന്ത്യൻ വിപണി ശക്തമായ മുന്നേറ്റമാണ് കാഴ്ചവക്കുന്നത്. തുടർച്ചയായി നാല് ദിവസമായി മുന്നേറ്റം നടക്കുന്നതിനാൽ തന്നെ ലാഭമെടുപ്പിനുള്ള സാധ്യതയും തള്ളികളയാനാകില്ല. ഇതിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
അനേകം ദിവസത്തെ മുന്നേറ്റത്തിന് ശേഷം ഐടി ഓഹരികൾ ഇന്നലെ താഴേക്ക് വീണു. ആഗോള വിപണിയിലെ ടെക്ക് ഓഹരികളിൽ ശക്തമായ വിൽപ്പന അരങ്ങേറി. 2020 മെയ് ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഹോങ്കോങ്ങിന്റെ ടെക് സൂചിക കാണപ്പെടുന്നത്. എന്നാൽ ടിസിഎസ് രണ്ടാം പകുതിയിൽ ശക്തമായ വീണ്ടെടുക്കൽ കാഴ്ചവച്ചു. ഐടി ഓഹരികളിലേക്ക് ശ്രദ്ധിക്കുക.
നിഫ്റ്റി ഐടിയിലെ വിൽപ്പന മാറ്റി നിർത്തിയാൽ, ബാങ്ക് നിഫ്റ്റിയുടെ പിന്തുണയോടെ നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തിയതായി കാണാം. കഴിഞ്ഞ ചില ദിവസങ്ങളായി നിഫ്റ്റിക്ക് സമാനമായ ശക്തി ബാങ്ക് നിഫ്റ്റി കാഴ്ചവച്ചിരുന്നില്ല. 37500ൽ ശക്തമായ സപ്പോർട്ടുകൾ കാണപ്പെടുന്നതിനാൽ തന്നെ ഇന്നത്തെ എക്സ്പെയറി രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായേക്കും. ഓപ്പൺ ഇന്ററസ്റ്റ് ഡാറ്റ നോക്കുമ്പോൾ, കോൾ ഭാഗത്ത് അൺവൈൻഡിംഗ് നടന്നതായി കാണാം. 37500ന് അടുത്തായി ബാങ്ക് നിഫ്റ്റിക്ക് ശക്തമായ പുട്ട് ഒഐ ബിൾഡ് അപ്പ് രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ FED മിനിറ്റ്സ് പ്രഖ്യാപനത്തെ തുടർന്ന് ആഗോള സാഹചര്യം ഒറ്റരാത്രികൊണ്ട് മാറി. ഇതോടെ യുഎസ് സൂചിക താഴേക്ക് വീണു. മുകളിൽ സൂചിപ്പിച്ചിട്ടുള്ള സപ്പോർട്ട് ലെവലുകൾ ശ്രദ്ധിക്കുക. വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാവുന്നതിനാൽ തന്നെ ശ്രദ്ധിച്ച് മാത്രം പോസിഷൻ എടുക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

