ഇന്നത്തെ വിപണി വിശകലനം
റിലയൻസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ സഹായത്തോടെ പുതിയ ഉയരം കീഴടക്കി നിഫ്റ്റി.
ഗ്യാപ്പ് അപ്പിൽ 90 പോയിന്റുകൾക്ക് മുകളിലായി 15424 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 15400ൽ സപ്പോർട്ട് എടുത്ത് ഏറെ നേരം അസ്ഥിരമായി നിന്നു. റിലയൻസ് മുകളിലേക്ക് നീങ്ങിയപ്പോഴും മറ്റു ഹെവിവെയിറ്റുകൾ നിഫ്റ്റിയെ ഫ്ലാറ്റായി നിർത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 97 പോയിന്റുകൾ/ 0.64 ശതമാനം മുകളിലായി 15435 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35345 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പൊതുവെ ദുർബലമായി കാണപ്പെട്ടു. 35000ൽ സപ്പോർട്ട് എടുത്ത സൂചിക അവസാന നിമിഷം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സഹായത്തോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. എന്നിരുന്നാലും സൂചിക ഏറെയും അസ്ഥിരമായി കാണപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 46 പോയിന്റ്/ 0.13 ശതമാനം മുകളിലായി 35141 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഫാർമ ഇന്ന് 1.18 ശതമാനം നഷ്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ ഒന്നും തന്നെ 1 ശതമാനത്തിന് മുകളിലോ താഴെയോ ആയി വ്യാപാരം അവസാനിപ്പിച്ചില്ല. എന്നാൽ തീമാറ്റിക് സൂചികയായ നിഫ്റ്റി എനർജി ഇന്ന് 1.4 ശതമാനം നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസയമം യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Reliance ഓഹരി ഇന്ന് 6 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. നിഫ്റ്റിയുടെ ശക്തമായ മുന്നേറ്റത്തിന് റിലയൻസിന്റെ പിന്തുണ നിർണായകമായി. കമ്പനിയുടെ എനർജി ബിസിനസ് മികച്ച ലാഭം കൊയ്യുന്നതായി കണ്ടു. ഓഹരിയിൽ കൂടുതൽ വാങ്ങൽ നടക്കുന്നതായി കണാണാനായി.
AstraZeneca Pharma, Sun Pharma എന്നീ കമ്പനികൾ പ്രമേഹ മരുന്ന് വിതരണം ചെയ്യുന്നതിനുള്ള കരാർ നിർത്തലാക്കി. സൺഫാർമ ഇന്ന് 4.25 ശതമാനം നഷ്ടം രേഖപ്പെടുത്തി.
കമ്പനിയുടെ 16.15 ശതമാനം ഓഹരി വിൽക്കുന്നതിനായി ബാങ്ക് അന്വേഷണം നടത്തിയതായി വാർത്ത പുറത്ത് വന്നതിന് പിന്നാലെ United Breweries ഓഹരി ഇന്ന് 2 ശതമാനം നഷ്ടം രേഖപ്പെടുത്തി.
കടപത്ര, ഇക്യൂറ്റി വിതരണത്തിലൂടെ 9000 കോടി രൂപ സമാഹരിക്കുന്നതിനായി അംഗീകാരം നൽകിയതിന് പിന്നാലെ Canara Bank ഓഹരി ഇന്ന് 5 ശതമാനം നേട്ടം കെെവരിച്ചു.
മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം 48.4 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Mahindra & Mahindra ഓഹരി ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 2 ശതമാനം നേട്ടം കെെവരിച്ചു.
Grasim ഓഹരി ഇന്ന് 3.41 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. നാലാം പാദഫല പ്രഖ്യാപനം നടന്നത് മുതൽ ഓഹരി നേട്ടം കെെവരിക്കുകയാണ്.
ബിപിസിഎല്ലിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതിനായി എഫ്.ഡി.ഐ നിയമത്തിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര മന്ത്രിസഭായോഗം കെെകൊള്ളും. BPCL ഓഹരി ഇന്ന് 1 ശതമാനം നേട്ടം കെെവരിച്ചു.
നാലാം പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 73 ശതമാനം വർദ്ധിച്ച് 526.14 കോടി രൂപയായതിന് പിന്നാലെ Eicher Motors ഓഹരി ഇന്ന് 1 ശതമാനം നേട്ടം കെെവരിച്ചു.
വിപണി മുന്നിലേക്ക്
കയറുപൊട്ടിച്ച് ഓട്ടം തുടങ്ങിയ കാളകൾ നിഫ്റ്റിയെ പുതിയ ഉയരങ്ങളിൽ എത്തിച്ചു. സൂചിക ഉയർന്ന നിലയ്ക്ക് താഴെയായി തന്നെ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റിയും റിലയൻസും കൂടി കെെകോർത്ത് മുന്നിലേക്ക് നീങ്ങിയാൽ അടുത്ത ആഴ്ച നിഫ്റ്റി 15800ലേക്കൊ വരും മാസങ്ങളിൽ 16000ലേക്കൊ നീങ്ങിയേക്കും. 15000 ഒരു ഹ്രസ്വ കാല സപ്പോർട്ടായി പരിഗണിക്കാം. 14600 നിഫ്റ്റിക്ക് ദീർഘകാല സപ്പോർട്ടായി കാണാം.
നിഫ്റ്റി മീഡിയയാണ് ഈ ആഴ്ചയിൽ ഏറ്റവും കൂടുതൽ നേട്ടം കെെവരിച്ചത്. സൂചിക 7 ശതമാനം ഉയർന്നു. എസ്.ബി.ഐ എക്കാലത്തെയും ഉയർന്ന നിലകെെവരിച്ചതോടെ നിഫ്റ്റി പി.എസ്.യു ബാങ്ക് 4 ശതമാനം നേട്ടം കൊയ്യ്തു. ഐടി സൂചിക 3.9 ശതമാനം നേട്ടം കെെവരിച്ചു.
കൊവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് സർക്കാരുകൾ ഇളവുകൾ ഏർപ്പെടുത്തി വരികയാണ്. ഒരു ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ട് ഉണ്ട്. അമേരിക്കയിൽ നിന്നുള്ള മെച്ചപ്പെട്ട സാമ്പത്തിക കണക്കുകൾ വാക്സിനേഷൻ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുമെന്നതിന്റെ തെളിവാണ്.
ഇപ്പോൾ എല്ലാ കണ്ണുകളും നാലാം പാദത്തിലെ ജി.ഡി.പി ഡേറ്റയുടെ പിന്നാലെയാണ്. ഇത് മെയ് 31ന് പ്രഖ്യാപിക്കും.
രസകരമെന്നു പറയട്ടെ, നിഫ്റ്റി ചെറിയ ഒരു പച്ച കാൻഡിൽ രൂപീകരിച്ചപ്പോൾ മിഡ്‌ക്യാപ്പ്, സ്‌മോൾക്യാപ് സൂചികകൾ നഷ്ടത്തിൽ അടച്ചു. ചെറിയ ഓഹരികൾ താഴേക്ക് വീഴുമ്പോൾ ഗുണനിലവാരമുള്ള ലാർജ് ക്യാപ്പ് ഓഹരികളിലേക്ക് പണം ഒഴുകാൻ സാധ്യതുണ്ട്.
അവധി ദിവസങ്ങൾ കുടുംബത്തിന് ഒപ്പം ചെലവഴിച്ച് കൊണ്ട് സന്തോഷമായി സുരക്ഷിതരായി കഴിയുക. ഒപ്പം വിപണിയെ പറ്റി പഠിക്കാനും സമയം കണ്ടെത്തുക.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

