നെസ്‌ലെ ഇന്ത്യ ക്യൂ 1 ഫലം; പ്രതിവർഷ അറ്റാദായം 15 ശതമാനം വർദ്ധിച്ച് 602 കോടി രൂപയായി
മാർച്ചിലെ ഒന്നാം പാദത്തിൽ നെസ്‌ലെ ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 15 ശതമാനം വർദ്ധിച്ച് 602 കോടി രൂപയായി. ജനുവരി-ഡിസംബർ സാമ്പത്തിക വർഷ ശൃംഖലയാണ് കമ്പനി പിന്തുടരുന്നത്. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 8.6 ശതമാനം വർദ്ധിച്ച് 3610.8 കോടി രൂപയായി. പ്രതിവർഷ ആഭ്യന്തര വിൽപ്പന 10.2 ശതമാനം വർദ്ധിച്ചു. അതേസമയം നെസ്‌ലെ ഇന്ത്യയുടെ ഡയറക്ടർ ബോർഡ് ഓഹരി ഒന്നിന് 25 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
കൊവിഡ് രണ്ടാം തരംഗം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്
കൊവിഡിന്റെ രണ്ടാം തരംഗം തടയുന്നതിനായി സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന്
ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ നോമുറ.
കൊവിഡ് വാക്സിൻ ശേഷി വർദ്ധിപ്പിക്കുമെന്ന് കാഡില ഹെൽത്ത് കെയർ
ജൂണിൽ കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗിത്തിനായി അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാഡില ഹെൽത്ത് കെയർ. വാക്സിൻ ശേഷി 24 കോടി വാർഷിക ഡോസിലേക്ക് ഉയർത്തുമെന്നും ഫാർമ കമ്പനി പറഞ്ഞു.
സ്വരാജ് എഞ്ചിൻസ് ക്യൂ 4 ഫലം; അറ്റാദായം 105 ശതമാനം വർദ്ധിച്ച് 32 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ സ്വരാജ് എഞ്ചിൻസിന്റെ പ്രതിവർഷ അറ്റാദായം 105.56 ശതമാനം വർദ്ധിച്ച് 32.56 കോടി രൂപയായി.
ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 76 ശതമാനം വർദ്ധിച്ച് 304.91 കോടി രൂപയായി. അതേസമയം കമ്പനിയുടെ ഡയറക്ടർ ബോർഡ് ഓഹരി ഒന്നിന് 50 രൂപ വീതം അവസാന ലാഭവിഹിതവും 19 രൂപ വീതം പ്രത്യേക ലാഭവിഹിതവും പ്രഖ്യാപിച്ചു.
ഈസി ട്രിപ്പ് പ്ലാനേഴ്സ് 2 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു
ഈസി ട്രിപ്പ് പ്ലാനേഴ്സ് 2 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഏപ്രിൽ 28ന് കമ്പനി ബോർഡ് റെക്കോഡ് ഡേറ്റായി പ്രഖ്യാപിച്ചു. കമ്പനിയുടെ യാത്ര ആരംഭിക്കുന്നതിലെ ഒരു പ്രധാന നാഴികക്കല്ലായി ഇടക്കാല ലാഭവിഹിതം അടയാളപ്പെടുത്തുന്നുവെന്നും കമ്പനി ശക്തവും ലാഭകരവുമായി നിലനിർത്താൻ ഉദ്ദേശിക്കുന്നതായും കമ്പനി സി.ഇ.ഒ നിഷാന്ത് പിറ്റി പറഞ്ഞു.
4800 കോടി രൂപയുടെ ഓഹരികൾ സർക്കാരിന് വിതരണം ചെയ്യാൻ ഒരുങ്ങി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
10 രൂപ വീതം മുഖവിലയ്ക്ക് 280.53 കോടി ഓഹരികൾ സർക്കാരിന് വിൽക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഓഹരി ഒന്നിന് 17.11 രൂപ വീതം 4800 കോടി രൂപയുടെ ഓഹരികളാകും വിൽക്കുക.
സഞ്ജയ് ലീല ബൻസാലിയുമായി ദീർഘകാല സംഗീത കരാർ ഒപ്പുവച്ച് സരിഗമ ഇന്ത്യ
സഞ്ജയ് ലീല ബൻസാലിയുടെ വരാനിരിക്കുന്ന മൂന്ന് പ്രോജക്ടുകൾക്കായി സരിഗമ ഇന്ത്യ ലിമിറ്റഡ് കരാർ ഒപ്പുവച്ചു. കൊൽക്കത്ത ആസ്ഥാനമായുള്ള രാജ്യത്തെ ഏറ്റവും പഴയ സംഗീത കമ്പനിയാണ് സരിഗമ ഇന്ത്യ.

