ഇന്നത്തെ വിപണി വിശകലനം 

നേട്ടം കെെവരിക്കുമെന്ന് വ്യാജ പ്രതീക്ഷ നൽകി വിപണി മുന്നേറിയെങ്കിലും സൂചിക ദിവസം മുഴുവൻ താഴേക്ക് പതിച്ചു. നിഫ്റ്റി ഫാർമ മാത്രം ഇന്ന് വശങ്ങളിലേക്ക് വ്യാപാരം നടത്തി.

ഏറെ പ്രതീക്ഷ നൽകി 170 പോയിന്റുകളുടെ നേട്ടംകെെവരിച്ച് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ താഴേക്ക് വീണു. എച്ച്.ഡി.എഫ്.സി ഇൻഫി എന്നീ കമ്പനികളിലുണ്ടായ ഇടിവും സൂചികയുടെ പതനത്തിന് കാരണമായി. പിന്നീട് ബാങ്കിംഗ് ഓഹരികൾ കൂടി രംഗത്തിറങ്ങി സൂചികയെ കൂടുതൽ പതനങ്ങളിലേക്ക് എത്തിച്ചു. രണ്ട് മണിക്കൂറോളം 14350നും 14400നും ഇടയിലായി വ്യാപാരം നടത്തിയ നിഫ്റ്റി പിന്നീട് 14200ലേക്ക് കൂപ്പുകുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 63 പോയിന്റുകൾ/ 0.44 ശതമാനം താഴെയായി  14296 എന്ന നിലയിൽ നിഫ്റ്റി
വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഏറെ വ്യത്യസ്തമായാണ് കാണപ്പെട്ടത്. 350 പോയിന്റ് മുകളിലായി 31,589 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സഹായത്തോടെ മുകളിലേക്ക് കയറാൻ ശ്രമിച്ചു. എന്നാൽ വെെകാതെ തന്നെ സൂചിക വിൽപ്പന സമ്മർദത്തിന് വിധേയമായി. 31400 എന്ന സപ്പോർട്ട് ആദ്യം പരിഗണിച്ചെങ്കിലും ഇത് തകർക്കപ്പെട്ടു. ശേഷം 31000ന്  താഴേക്ക്  പോയ സൂചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 95 പോയിന്റ്/ 0.31 ശതമാനം  താഴെയായി 31112 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി മീഡിയ ഇന്ന് 3 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. നിഫ്റ്റി ഫാർമാ 1.29 ശതമാനവും നിഫ്റ്റി ഓട്ടോ  1.03 ശതമാനവും ഉയർന്നു. നിഫ്റ്റി ഐടി മാത്രമാണ് ഇന്ന് 1 ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തിയത്. മറ്റ് മേഖലാ സൂചികകൾ എല്ലാം തന്നെ അസ്ഥിരമായി നിന്നു.

ഏഷ്യൻ  വിപണികൾ ഏറെയും നഷ്ടത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്.  ജപ്പാൻ 2 ശതമാനം താഴെയാണ്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ഇന്നലെ 18 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും  വാക്സിൻ കുത്തിവയ്പ്പ് നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വെെകുനേരം 6 മണിക്ക് വാക്സിൻ നിർമാതാക്കളുമായി നിർണായക യോഗം ചേരും. ഇതിന് ശേഷം പ്രധാനപ്പെട്ട അറിയിപ്പുകൾ ഉണ്ടായേക്കാം.

രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 11 ദിവസത്തേക്കാൾ കുറഞ്ഞ നില രേഖപ്പെടുത്തി. മുംബെെ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കഴിഞ്ഞ ഏഴ് ദിവസമായി ഏറ്റവും കുറഞ്ഞ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏപ്രിൽ 22 മുതൽ സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക്  ലോക്ക്ഡൗൺ നടപ്പാക്കാൻ ഒരുങ്ങി ജാര്‍ഖണ്ഡ് സർക്കാർ.

ജൂൺ മാസത്തോടെ കൊവിഡ് വാക്‌സിനുള്ള അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി Cadila Healthcare പറഞ്ഞു. ഉത്പാദനം ഇരട്ടിയാക്കുമെന്നും കമ്പനി അറിയിച്ചു. ഓഹരി ഇന്ന് 5 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.



ഓക്സിജന്റെ ആവശ്യകത 7 മടങ്ങ് വർദ്ധിച്ചതായി Inox Air പറഞ്ഞു. ആവശ്യകതയുടെ 70 ശതമാനം സ്വരൂപിച്ചതായും കമ്പനി വ്യക്തമാക്കി. പിന്നാലെ Inox Wind ഓഹരി ഇന്ന് 6 ശതമാനം ഉയർന്നു. വ്യാപാര വേളയിൽ 17 ശതമാനം വരെ ഓഹരി വില ഉയർന്നിരുന്നു.

2021 ഓടെ ഇന്ത്യൻ  ജനസംഖ്യയുടെ 48 ശതമാനവും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുമെന്ന് ബി.ഒ.എഫ്.എ വിദഗ്ദ്ധർ പറയുന്നു.

ഏപ്രിൽ മാസത്തെ  വാഹന വിൽപ്പന ശരാശരിയേക്കാൾ 70 ശതമാനം  കുറഞ്ഞേക്കുമെന്ന് എഫ്.എ.ഡി.എ മഹാരാഷ്ട്ര പ്രതീക്ഷിക്കുന്നു. ഈ സമയം ഓട്ടോ ഓഹരികളിൽ ചില ലാഭമെടുപ്പ് നടന്നിരുന്നു. എന്നാൽ ഓഹരികൾ തിരികെ കയറി.

കടപത്രവിതരണത്തിലൂടെ ധനസമാഹരണം നടത്തുന്നതിനായി ഏപ്രിൽ 24ന് യോഗം ചേരുമെന്ന് അറിയിച്ചതിന് പിന്നാലെ ICICI Bank ഓഹരി രാവിലെ 2 ശതമാനം ഉയർന്നു. എന്നാൽ ഓഹരി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



കൊവിഡ്  തരംഗത്തിൽ നിന്ന് രക്ഷനേടാൻ ഇൻഷ്യുറൻസ് നൽകുന്നിനെ തുടർന്ന് Bajaj Finserv, Bajaj Finance എന്നീ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.

18 വയസിന് മുകളിൽ  പ്രായം  ഉള്ള എല്ലാവർക്കും വാക്സിൻ നൽകുമെന്ന സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ Dr Reddy  ഇന്ന് 3.80 ശതമാനം നേട്ടം കെെവരിച്ചു. 

മാർച്ചിലെ ഒന്നാം പാദത്തിൽ ACC മികച്ച ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സിമന്റ് ഓഹരികൾ ഇന്ന് ലാഭമെടുപ്പിന് വിധേയമായി. UltraCemco ഇന്ന് 5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ACC  2.71 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ഇന്നലത്തെ പതനത്തിന് ശേഷം PVR 6 ശതമാനവും Inox 4 ശതമാനവും നേട്ടം കെെവരിച്ചു. PVR  ഓഹരി വില ജനുവരി ഒന്നിനേക്കാൾ 20 ശതമാനം താഴെയാണ് ഇപ്പോഴുള്ളത്.

വിപണി മുന്നിലേക്ക് 

ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ വളരെ വലിയ ഒരു  ലാഭമെടുപ്പിനാണ് വിപണി സാക്ഷ്യം വഹിച്ചത്. ഏവർക്കും വാക്സിൻ അനുവദിച്ചുവെന്ന വാർത്തയെ തുടർന്ന് വിപണി രാവിലെ ശക്തമായി മുന്നേറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഒരു തെറ്റായ സൂചനയായിരുന്നു. ഈ വാർത്ത  സത്യത്തിൽ വിപണിയെ സ്വാധീനിച്ചിട്ടില്ലെന്ന് വേണം മനസിലാക്കാൻ.

ICICI Bank, HDFC Bank എന്നിവ വിപണിയെ മുകളിലേക്ക് പിടിച്ചുയർത്താൻ ശ്രമിച്ചുവെങ്കിലും പിന്നീട് ഇവ താഴേക്ക് വീണതോടെ വിപണി ഇന്നലത്തെ നിലയിലേക്ക് തിരികെ വന്നു. സാധാരണ ഗതിയിൽ ബുധനാഴ്ച ദിവസങ്ങളിൽ വിപണി ഇടിയുന്നത് നമുക്ക് കാണാം. എന്നാൽ ലാഭമെടുപ്പിനെ തുടർന്നാണ്  ഇന്ന് വിപണി ഇടിഞ്ഞത്.



നിഫ്റ്റി ദുർബലമായി തന്നെ തുടരുമെന്നാണ് പ്രതീതമാകുന്നത്. അതേസമയം ബാങ്ക് നിഫ്റ്റിക്ക് 32500ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ വിപണി അശക്തമായി തന്നെ തുടരും. 14200 എന്ന സപ്പോർട്ട് ഇതിനോട് അകം നിരവധി തവണ പരീക്ഷിക്കപ്പെട്ടു. വെെകാതെ ഇത് തകർക്കപെട്ടേക്കാം.

AstraZeneca, Pfizer എന്നിവയിൽ പോസിഷൻ എടുക്കുന്നതിലെ സാധ്യതയെ പറ്റി ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. നിങ്ങൾ അതിൽ കയറിയിരുന്നേങ്കിൽ 12-15 ശതമാനം നേട്ടം കെെവരിക്കാമായിരുന്നു. വിപണി ഇടിയുമ്പോൾ സമാനമായ അവസരങ്ങൾ കണ്ടെത്തി നിങ്ങളിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്.

വിപണി നാളെ അവധിയാണ്. അവധി ദിവസം ആഘോഷിച്ചു കൊണ്ട് കൂടുതൽ പഠിക്കാൻ ശ്രമിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement