ബജാജ് ഫിൻസെർവ് ക്യു 1 ഫലം, അറ്റാദായം 31 ശതമാനം ഇടിഞ്ഞ് 833 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ബജാജ് ഫിൻസെർവിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 31.5 ശതമാനം ഇടിഞ്ഞ് 832.7 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 14.9 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 1.7 ശതമാനം ഇടിഞ്ഞ് 13949.5 കോടി രൂപയായി.
ഇന്ത്യയിൽ 5ജി സേവനം വിപുലീകരിക്കാൻ ഇൻടെല്ലുമായി കെെകോർത്ത് ഭാരതി എയർടെൽ
ഇന്ത്യയിൽ 5ജി സേവനം വിപുലീകരിക്കുന്നതിനായി ഇൻടെല്ലുമായി കെെകോർത്ത് ഭാരതി എയർടെൽ. വിർച്വലൈസ്ഡ് റേഡിയോ ആക്സസ് നെറ്റ്‌വർക്ക് ഓപ്പൺ റേഡിയോ ആക്സസ് നെറ്റ്‌വർക്ക് എന്നീ സാങ്കേതികവിദ്യകളുടെ പിന്തുണയോടെ 5 ജി നെറ്റ്‌വർക്ക് വികസിപ്പിക്കാനാണ് ഇരുകമ്പനികളും പദ്ധതിയിടുന്നത്.
ഗ്ലെൻമാർക്ക് ലൈഫ് സയൻസസ് ഐപിഒ ജൂലൈ 27ന് ആരംഭിക്കും
ഗ്ലെൻമാർക്ക് ലൈഫ് സയൻസസിന്റെ പ്രാരംഭ ഓഹരി വിൽപ്പന ജൂലൈ 27ന് ആരംഭിക്കും. ഐപിഒ വഴി 1513.6 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന് 695-720 രൂപയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. ഫ്രഷ് ഇഷ്യു വഴി 1060 കോടി രൂപയുടെയും ഓഫർ ഫോർ സെയിലിലൂടെ 63 ലക്ഷം ഓഹരികളുമാണ് കമ്പനി ഐപിഒയുടെ ഭാഗമാക്കുന്നത്. ഐപിഒ ജൂലെെ 29ന് അവസാനിക്കും.
സെലോനിസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് വിപ്രോ ലിമിറ്റഡ്
ആഗോള എക്സിക്യൂഷൻ മാനേജ്മെന്റ് സ്ഥാപനമായ സെലോനിസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് വിപ്രോ ലിമിറ്റഡ്. ഉപഭോക്താക്കൾക്കായി പ്രവർത്തന പരിവർത്തനം നടത്തുന്നതിനായി വിപ്രോ ഗ്ലോബൽ സെലോണിസ് സെന്റർ ആരംഭിക്കും. ധനകാര്യം, മാനവ വിഭവശേഷി, സപ്ലൈ ചെയിൻ മാനേജുമെന്റ് തുടങ്ങി നിരവധി മേഖലകളിലെ ഉപഭോക്താക്കൾക്കായി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പങ്കാളിത്തം സഹായിക്കും.
ഹാവെൽസ് ഇന്ത്യ ക്യു 1 ഫലം, അറ്റാദായം നാല് ഇരട്ടി വർദ്ധിച്ച് 236 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ഹാവെൽസ് ഇന്ത്യയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 268.8 ശതമാനം വർദ്ധിച്ച് 235.78 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 22.4 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 75.95 ശതമാനം ഇടിഞ്ഞ് 2609.97 കോടി രൂപയായി. കമ്പനിയുടെ കേബിൾ സെഗ്മെന്റിൽ നിന്നുള്ള വരുമാനം 75 ശതമാനം വർദ്ധിച്ച് 807.17 കോടി രൂപയായി.
ഗ്ലാൻഡ് ഫാർമ ക്യു 1 ഫലം, അറ്റാദായം 12 ശതമാനം വർദ്ധിച്ച് 350 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ഗ്ലാൻഡ് ഫാർമയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 11.82 ശതമാനം വർദ്ധിച്ച് 350.7 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 34.66 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 30.5 ശതമാനം വർദ്ധിച്ച് 1153.9 കോടി രൂപയായി.
അപ്‌ഫ്രണ്ട് ഹെൽത്ത് കെയറുമായി കെെകോർത്ത് ഫസ്റ്റ് സോഴ്സ് സൊല്യൂഷൻസ്
രോഗികൾക്ക് വ്യക്തിഗത നാവിഗേഷൻ നൽകുന്നതിനായി യുഎസ് ആസ്ഥാനമായുള്ള അപ്‌ഫ്രണ്ട് ഹെൽത്ത് കെയറുമായി കെെകോർത്ത് ഫസ്റ്റ് സോഴ്സ് സൊല്യൂഷൻസ് ലിമിറ്റഡ്. ചികിത്സ മെച്ചപ്പെടുത്തുന്നതിനും സന്ദർശനം പാലിക്കുന്നതിനും രോഗിയുടെ ആശയവിനിമയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കും.
സിൻജെൻ ക്യു 1 ഫലം, അറ്റാദായം 33 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ സിൻജെൻ ഇൻന്റർനാഷണലിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 33.27 ശതമാനം വർദ്ധിച്ച് 77.3 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 51.8 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 41 ശതമാനം ഉയർന്ന് 594.5 കോടി രൂപയായി.
ജൂബ്ലിയന്റ് ഫുഡ്‌വർക്ക്സ് ക്യു 1 ഫലം, അറ്റാദായം 69 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ജൂബ്ലിയന്റ് ഫുഡ്‌വർക്ക്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 69.51 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 73.89 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 129 ശതമാനം ഉയർന്ന് 893.5 കോടി രൂപയായി.
തേജസ് നെറ്റ്‌വർക്ക്സ് ക്യു 1 ഫലം, അറ്റാദായം 7.55 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ തേജസ് നെറ്റ്‌വർക്ക്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 7.55 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 9.76 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ മൊത്തം പ്രതിവർഷ ആദായം 80.73 ശതമാനം വർദ്ധിച്ച് 152.63 കോടി രൂപയായി.
സിഇഎടി ക്യു 1 ഫലം, അറ്റാദായം 23.98 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ സിഇഎടിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 23.98 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 34.76 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 84.31 ശതമാനമായി ഇടിഞ്ഞു. കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 70.11 ശതമാനം വർദ്ധിച്ച് 1910.28 കോടി രൂപയായി.

