നവംബറിൽ 14.23 ശതമാനമായി ഉയർന്ന് മൊത്തവിലപ്പെരുപ്പം

ഒക്ടോബറിലെ 12.54 ശതമാനത്തിൽ നിന്ന് നവംബറിൽ.14.23 ശതമാനമായി ഉയർന്ന് മൊത്തവില പണപ്പെരുപ്പം (ഡബ്ല്യുപിഐ). 12 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ 8 മാസമായി ഡബ്ല്യുപിഐ പണപ്പെരുപ്പം ഇരട്ട അക്കത്തിൽ തുടരുകയാണ്. ധാതു എണ്ണകൾ, ലോഹങ്ങൾ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, രാസവസ്തുക്കൾ, ഭക്ഷണം എന്നിവയിലെ വിലക്കയറ്റമാണ് ഉയർന്ന പണപ്പെരുപ്പത്തിന് കാരണം. അതേസമയം ഇന്ധനത്തിന്റെയും പവർ ബാസ്‌ക്കറ്റിന്റെയും പണപ്പെരുപ്പം ഒക്‌ടോബറിലെ 37.18 ശതമാനത്തിൽ നിന്ന് നവംബറിൽ 39.81 ശതമാനമായി ഉയർന്നിട്ടുണ്ട്.

ഇന്ത്യയിൽ റീബോക്ക് വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അവകാശങ്ങൾ വാങ്ങി എബിഎഫ്ആർഎൽ

ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും റീബോക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനുമായി യുഎസ് ആസ്ഥാനമായുള്ള ഒതെന്റിക്ക് ബ്രാൻഡ് ഗ്രൂപ്പുമായി ദീർഘകാല ലൈസൻസിംഗ് കരാറിൽ ഒപ്പുവെച്ച്
ആദിത്യ ബിർള ഫാഷൻ & റീട്ടെയിൽ ലിമിറ്റഡ് (എബിഎഫ്ആർഎൽ). ഇന്ത്യയുടെ സ്‌പോർട്‌സ്, ആക്റ്റീവ് വെയർ വിഭാഗത്തിലേക്കുള്ള എബിഎഫ്ആർഎൽന്റെ പ്രവേശനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മൊത്തവ്യാപാരത്തിലൂടെയും ഇ-കൊമേഴ്‌സ് വഴിയും കമ്പനി റീബോക്ക് ഉൽപ്പന്നങ്ങൾ വിൽക്കും.

റീട്ടയിൽ വിൽപ്പന വ്യാപിപ്പിക്കാൻ 100 ​​കോടി രൂപ നിക്ഷേപിക്കാൻ നൈക

2-3 വർഷത്തിലേക്കുള്ള മൂലധനച്ചെലവുകൾക്കായി 100 ​​കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് നൈക ഗ്രൂപ്പ് സിഎഫ്ഒ അരവിന്ദ് അഗർവാൾ. കമ്പനി അതിന്റെ റീട്ടെയിൽ വിൽപന വിപുലീകരിക്കാനാണ് പദ്ധതിയിടുന്നത്. അടുത്ത 3 വർഷത്തിനുള്ളിൽ 250-300 സ്റ്റോറുകൾ അവതരിപ്പിച്ച് രാജ്യത്തെ മികച്ച 100 നഗരങ്ങളിൽ ഇടംപിടിക്കുക എന്നതാണ്  കമ്പനിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

4,667 മെഗാവാട്ട് സോളാർ പദ്ധതി വിതരണം ചെയ്യുന്നതിനായി എസ്ഇസിഐയുമായി കരാർ ഒപ്പിട്ട് അദാനി ഗ്രീൻ

4,667 മെഗാവാട്ട് ഗ്രീൻ പവർ വിതരണം ചെയ്യുന്നതിനായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എസ്ഇസിഐ) കരാർ ഒപ്പിട്ട് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ). ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ പവർ പർച്ചേസ് കരാറാണിത് (പിപിഎ). പ്രവർത്തനക്ഷമവും നിർമ്മാണത്തിലിരിക്കുന്നതുമായ പ്രോജക്ടുകൾ ഉൾപ്പെടെ എജിഇഎൽന് മൊത്തം 20.3 ജിഗാവാട്ടിന്റെ പോർട്ട്‌ഫോളിയോയുണ്ട്. റിന്യൂവബിൾസ് മേഖലയിൽ 50-70 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന് അദാനി ഗ്രൂപ്പ് പ്രതിജ്ഞാബദ്ധരാണ്.

സ്വയം പ്രതിരോധ രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള മരുന്നിനായി അൽമിറാലുമായി കരാറിൽ ഏർപ്പെട്ട് ഗ്ലെൻമാർക്കിന്റെ അനുബന്ധ സ്ഥാപനം

നോവൽ മോണോക്ലോണൽ ആന്റിബോഡി തെറാപ്പി ഐഎസ്ബി 880-ന് ലൈസൻസ് നൽകുന്നതിനായി സ്പെയിൻ ആസ്ഥാനമായുള്ള അൽമിറാലുമായി പ്രത്യേക കരാറിൽ ഏർപ്പെട്ട് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസിന്റെ അനുബന്ധ സ്ഥാപനമായ ഇക്നോസ് സയൻസസ്. സ്വയം പ്രതിരോധ രോഗങ്ങളുടെ ചികിത്സയ്ക്കായാണ് മരുന്ന് ഉപയോഗിക്കുന്നത്. കരാർ പ്രകാരം ഇക്നോസിന് 20.8 മില്യൺ യൂറോ (178.5 കോടി രൂപ) മുൻകൂറായി ലഭിക്കും.

ഹൈദരാബാദിൽ പുതിയ ഡെലിവറി സെന്റർ തുറന്ന് എൽ ആൻഡ് ടി ഇൻഫോടെക്

ഹൈദരാബാദ് നഗരത്തിൽ പുതിയ ഡെലിവറി സെന്റർ തുറന്ന് പ്രവർത്തനം വിപുലീകരിച്ച് ലാർസൻ ആൻഡ് ടൂബ്രോ ഇൻഫോടെക്. 1.1 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് അത്യാധുനിക ഡെലിവറി സെന്റർ. ഇതിൽ 3,000-ത്തിലധികം ജീവനക്കാർക്ക് താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ആഗോളതലത്തിലെ ക്ലയന്റുകൾക്ക് ഡിജിറ്റൽ, ഡാറ്റ, ക്ലൗഡ് സൊല്യൂഷനുകൾ വിതരണം ചെയ്യുന്നതിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും.

ഗോവയിലെ നിർമ്മാണ സൈറ്റിനായി ലുപിന് യുഎസ്എഫ്ഡിഎയിൽ നിന്നും ഇഐആർ

ഗോവയിലെ ഉൽപ്പാദന കേന്ദ്രത്തിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്ന് ലുപിൻ ലിമിറ്റഡിന് എസ്റ്റാബ്ലിഷ്മെന്റ് ഇൻസ്പെക്ഷൻ (ഇഐആർ) റിപ്പോർട്ട് ലഭിച്ചു. ഇഐആർ എന്നാൽ പരിശോധനയുടെ ക്ലോഷർ എന്നാണ് അർത്ഥമാക്കുന്നത്.  2021 സെപ്റ്റംബറിൽ യു‌എസ്‌എഫ്‌ഡി‌എ ഈ കേന്ദ്രം പരിശോധിക്കുകയും 7 നിരീക്ഷണങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഇഐആർ, പ്ലാനിംഗ് പ്ലാറ്റ്‌ഫോമുകൾ പരിവർത്തനം ചെയ്യാൻ  ഇൻഫോസിസിനെ തിരഞ്ഞെടുത്ത് ഓറിയോൺ കോർപ്പറേഷൻ

എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് (ഇആർപി), പ്ലാനിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവ പരിവർത്തനം ചെയ്യാൻ ഇൻഫോസിസ് ലിമിറ്റഡിനെ തിരഞ്ഞെടുത്ത് ഫിൻലാൻഡ് ആസ്ഥാനമായുള്ള ഫാർമ കമ്പനിയായ ഓറിയോൺ കോർപ്പറേഷൻ. ഇൻഫോസിസ് ഓറിയോണിന്റെ ജീവനക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും ബിസിനസ്സ് മൂല്യം സാക്ഷാത്കരിക്കുകയും ചെയ്യും. ഓറിയോണിന്റെ എൻഡ്-ടു-എൻഡ് വിസിബിളിറ്റി കൈവരിക്കുന്നതിനും ബിസിനസ് ചെലവുകൾ കുറയ്ക്കുന്നതിനും ഇൻഫോസിസ് മികച്ച എസ്എപി സമ്പ്രദായങ്ങൾ സ്വീകരിക്കും.

ഡാഷ് ഫാർമസ്യൂട്ടിക്കൽസ് ഏറ്റെടുക്കാൻ പ്രൊപ്പോസലുമായി നാർകോ ഫാർമ

കൃത്യമായ കരാറുകൾക്ക് വിധേയമായി ഡാഷ് ഫാർമസ്യൂട്ടിക്കൽസ് എൽഎൽസി ഏറ്റെടുക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് നാറ്റ്കോ ഫാർമ ലിമിറ്റഡ്. മുൻനിര ഫാർമസ്യൂട്ടിക്കൽ വിൽപ്പന, വിപണനം, വിതരണ സ്ഥാപനമാണ് യുഎസ് ആസ്ഥാനമായുള്ള ഡാഷ് ഫാർമ. ഈ ഏറ്റെടുക്കൽ ലോകത്തിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ വിപണിയായ യുഎസിലെ ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകാൻ നാറ്റ്‌കോയെ അനുവദിക്കും.

ഇന്ത്യൻ സംരംഭങ്ങൾക്കുള്ള 5G അധിഷ്ഠിത പരിഹാരങ്ങൾക്കായി  ക്യാപ്‌ജെമിനുമായി സഹകരിച്ച് ഭാരതി എയർടെൽ

5G അധിഷ്ഠിത എന്റർപ്രൈസ്-ഗ്രേഡ് സൊല്യൂഷനുകൾ ഇന്ത്യൻ വിപണിയിൽ കൊണ്ടുവരാൻ ഫ്രഞ്ച് ഐടി കമ്പനിയായ ക്യാപ്‌ജെമിനുമായി  സഹകരിച്ച് ഭാരതി എയർടെൽ. ഈ പങ്കാളിത്തത്തിന് കീഴിൽ രണ്ട് സ്ഥാപനങ്ങളും 5G സൊല്യൂഷനുകളിലെയും സിസ്റ്റം ഇന്റഗ്രേഷൻ കഴിവുകളിലെയും അനുഭവം ഒരുമിച്ച് കൊണ്ടുവരികയും ഇന്ത്യ കേന്ദ്രീകരിച്ചുള്ള സേവനങ്ങളുടെ ശ്രേണി വികസിപ്പിക്കുകയും ചെയ്യും.

കെട്ടിടങ്ങൾക്കും ഫാക്ടറി ബിസിനസ്സിനുമായുള്ള ഓർഡർ ഉറപ്പാക്കി എൽ ആൻഡ് ടി കൺസ്ട്രക്ഷൻ

ഒഡീഷ സർക്കാരിൽ നിന്ന് കട്ടക്കിലെ ഒരു ആശുപത്രിക്കായി ക്ലിനിക്കൽ ബ്ലോക്കുകളും അനുബന്ധ ഇൻഫ്രാസ്ട്രക്ചറുകളും നിർമ്മിക്കുന്നതിനായുള്ള ഓർഡർ ലാർസൻ ആൻഡ് ടൂബ്രോയുടെ നിർമ്മാണ വിഭാഗത്തിന്. 30 മാസമാണ് പദ്ധതിയുടെ കലാവധി. സംയോജിത സംവിധാനങ്ങളും മറ്റ് അനുബന്ധ കെട്ടിടങ്ങളും അടങ്ങുന്ന നാല് ക്ലിനിക്കൽ ബ്ലോക്കുകളുടെ നിർമ്മാണം പദ്ധതിയിൽ ഉൾപ്പെടുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement