ഒന്നാം പാദത്തിൽ ഇന്ത്യയുടെ ത്രൈമാസ ജിഡിപി വളർച്ച 20.1 ശതമാനമായി

ജൂണിലെ ഒന്നാം പാദത്തിൽ ഇന്ത്യയുടെ ത്രൈമാസ ജിഡിപി 20.1 ശതമാനമായി ഉയർന്നു. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് ഇത് സൂചിപ്പിച്ചത്. പോയവർഷത്തെ പതനമാണ് ഒന്നാം പാദത്തിലെ മുന്നേറ്റത്തിന് കാരണമായത്. പോയവർഷം ഇതേകാലയളവിൽ സാമ്പത്തികം -24.4 ശതമാനമായി ചുരുങ്ങിയിരുന്നു.

ചിപ്പ് ക്ഷാമം, ഉത്പാദനം 60 ശതമാനം വെട്ടിക്കുറച്ച് മാരുതി സുസുകി

സെമികണ്ടക്ടർ ക്ഷാമത്തെ തുടർന്ന് സെപ്റ്റംബറിൽ ഉത്പാദനം 60 ശതമാനം വെട്ടിക്കുറച്ച് മരുതി സുസുകി. ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലെ പ്ലാന്റിലെ ഉത്പാദനമാണ് വെട്ടിക്കുറച്ചത്. ചിപ്പ് ക്ഷാമം മൂലം തുടർച്ചയായ രണ്ടാം മാസമാണ് കമ്പനി ഉത്പാദനം വെട്ടിക്കുറയ്ക്കുന്നത്. 

5ജി സേവനങ്ങൾക്കായി റോബിയുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് സുബെക്സ്

5ജി സേവനങ്ങൾക്കായി ടെലികോം ഓപ്പറേറ്ററായ  റോബിയുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് സുബെക്സ്. നിലവിലുള്ള ഐആർഎഎഫ്എം സംവിധാനം വിപുലീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 5ജിയിൽ മികച്ച ഉപഭോക്തൃ അനുഭവം നൽകാൻ റോബിയെ ഇത് സഹായിക്കും.

4:1 അനുപാതത്തിൽ ബോണസ് വിതരണം ചെയ്ത് എസ്.ആർ.എഫ് ഡയറക്ടർ ബോർഡ്

4:1 അനുപാതത്തിൽ ബോണസ് വിതരണം ചെയ്ത് എസ്.ആർ.എഫ് ഡയറക്ടർ ബോർഡ്. ഓഹരി ഒന്നിന് 10 രൂപ മുഖ വിലയ്ക്കാണ് ബോണസ് വിതരണം ചെയ്യുക. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ആർഎഫ്  ലിമിറ്റഡ് സ്പെഷ്യാലിറ്റി ഇന്റർമീഡിയറ്റുകളുടെ നിർമാതാവാണ്. 

ഓല ഐപിഒ 2022 ആദ്യം നടന്നേക്കും

ഓലയുടെ പ്രാരംഭ ഓഹരി വിൽപ്പന 2022 ആദ്യം നടന്നേക്കുമെന്ന് റിപ്പോർട്ട്. ഐപിഒ വഴി 7290 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മോർഗൻ സ്റ്റാൻലി, ഗോൾഡ്മാൻ സാക്സ്, കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ, സിറ്റിഗ്രൂപ്പ്, ജെപി മോർഗൻ എന്നിവയുൾപ്പെടെയുള്ള നിക്ഷേപ ബാങ്കുകൾ കമ്പനിക്കൊപ്പം ഒക്ടോബറോടെ ഐപിഒയ്ക്കായി സെബിക്ക്  അപേക്ഷ സമർപ്പിച്ചേക്കും.


യുഎസിൽ ജനറിക് അൾസർ മരുന്ന് അവതരിപ്പിച്ച് ഡോക്ടർ റെഡ്ഡീ

യുഎസിൽ ക്ലോർഡിയാസെപോക്സൈഡ് ഹൈഡ്രോക്ലോറൈഡ്, ക്ലിഡിനിയം ബ്രോമൈഡ് ടാബ്ലെറ്റുകൾ അവതരിപ്പിച്ച്  ഡോക്ടർ റെഡ്ഡീ. ആമാശയത്തിനുള്ളിലെ അൾസർ രോഗം ചികിത്സിക്കുന്നതിനായാണ് മരുന്ന് ഉപയോഗിക്കുക.

ഗൂഗിളിൽ നിന്നുള്ള നിക്ഷേപം, റിപ്പോർട്ടിനോട് പ്രതികരിക്കാതെ ഭാരതി എയർടെൽ

ഗൂഗിളിൽ നിന്നുള്ള നിക്ഷേപം സംബന്ധിച്ച വാർത്തയോട് പ്രതികരിക്കാതെ ഭാരതി എയർടെൽ. അതേസമയം ഉയർന്ന നിലവാരമുള്ള നിക്ഷേപകരിൽ നിന്ന് താൽപ്പര്യങ്ങൾ സ്വീകരിക്കുന്നതായും കമ്പനി വ്യക്തമാക്കി. ഗൂഗിൾ എയർടെല്ലിൽ 1000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ടെെംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ക്യുഐപി വഴി 2550 കോടി രൂപ സമാഹരിച്ച്  ബാങ്ക് ഓഫ് ഇന്ത്യ

ക്യുഐപി വഴി 2550 കോടി രൂപ സമാഹരിച്ച് ബാങ്ക് ഓഫ് ഇന്ത്യ. ഓഹരി ഒന്നിന് 62.89 രൂപ നിരക്കിൽ 40.54 കോടി ഇക്വിറ്റി ഷെയറുകൾ നൽകുന്നതിന് മൂലധന വിതരണ സമിതി അംഗീകാരം നൽകി. ആഗസ്റ്റ് 25ന് ആരംഭിച്ച വിതരണം ആഗസ്റ്റ് 30ന് അവസാനിച്ചു. 3000 കോടി രൂപ സമാഹരിക്കാനാണ് ബാങ്ക് ശ്രമിച്ചിരുന്നത്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement