കൊളംബോ തുറമുഖത്ത് വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കാൻ ഒരുങ്ങി അദാനി പോർട്ട്സ്
അദാനി പോർട്ടുകളും സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും
സംയുക്തമായി കൊളംബോ തുറമുഖത്ത് വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കും. ശ്രീലങ്കൻ മന്ത്രിസഭ ഇതിനായി അംഗീകാരം നൽകി. അതേസമയം 2021 ഫെബ്രുവരിയിൽ 21.12 ദശലക്ഷം മെട്രിക് ടൺ ചരക്ക് അളവ് കൈകാര്യം ചെയ്തതായി കമ്പനി അറിയിച്ചു.
18,699 കോടി രൂപയുടെ സ്‌പെക്ട്രം സ്വന്തമാക്കി ഭാരതി എയര്‍ടെല്‍
ടെലികോം വകുപ്പ് നടത്തിയ സ്‌പെക്ട്രം ലേലത്തില്‍ 18,699 കോടി രൂപയുടെ സ്‌പെക്ട്രം സ്വന്തമാക്കി ഭാരതി എയർടെൽ. സബ് ജിഗാഹെര്‍ട്‌സില്‍ 355.45 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം, മിഡ് ബാന്റ്, 2300 മെഗാഹെര്‍ട്‌സ് ബാന്റ് എന്നിവയാണ് എര്‍ടെല്‍ സ്വന്തമാക്കിയത്.
12 ആസ്തികൾ ബ്ലാക്ക്സ്റ്റോണിന് നൽകാൻ കരാർ ഒപ്പിട്ട് പ്രസ്റ്റീജ് എസ്റ്റേറ്റ്
9,160 കോടി രൂപയുടെ ഇടപാടിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ 12 ആസ്തികൾ വിൽക്കാൻ പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട് ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണുമായി കരാർ ഒപ്പിട്ടു. 2020 നവംബറിലാണ് ഇടപാട് സംബന്ധിച്ച് ആദ്യമായി ഇരു കമ്പനികളും തമ്മിൽ കരാറിൽ ഏർപ്പെടുന്നത്.
അഞ്ച് ടെലികോം സർക്കിളുകളിലായി സ്പെക്ട്രം സ്വന്തമാക്കി വോഡഫോൺ ഐഡിയ
സ്‌പെക്ട്രം ലേലത്തില്‍ വോഡഫോൺ ഐഡിയ ലിമിറ്റഡ് (Vi) ഇന്ത്യയിലെ അഞ്ച് ടെലികോം സർക്കിളുകളിലായി സ്പെക്ട്രം കെെവശപ്പെടുത്തി. വാങ്ങിയ സ്പെക്ട്രത്തിന്റെ അളവോ ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 5 ജി സേവനങ്ങൾക്കായി ന്യായമായ വിലയ്ക്ക് വലിയ അളവിൽ സ്പെക്ട്രം ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി പറഞ്ഞു.
കടത്തിൽ മുങ്ങി നിൽക്കുന്ന റിലയൻസ് നേവൽ & എഞ്ചിനീയറിംഗ് ലിമിറ്റഡ് വാങ്ങാൻ സന്നദ്ധത അറിയിച്ച് ജിൻഡാൽ സ്റ്റീൽ
ജിൻഡാൽ സ്റ്റീലും മറ്റ് രണ്ട് കമ്പനികളും റിലയൻസ് നേവൽ & എഞ്ചിനീയറിംഗ് ലിമിറ്റഡ് വാങ്ങാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ. “ജിൻഡാൽ സ്റ്റീലിനെ സംബന്ധിച്ചിടത്തോളം റിലയൻസ് നേവൽ കമ്പനിയുടെ കപ്പൽ നിർമ്മാണ പ്ലേറ്റുകളുടെ ക്യാപ്റ്റീവ് ക്ലയന്റാകാൻ കഴിയും” ജെ.എസ്.പി.എൽ മാനേജിംഗ് ഡയറക്ടർ വിദ്യാ റട്ടൻ ശർമ പറഞ്ഞു.
സിപ്ലയുടെ സുമാട്രിപ്റ്റൻ നാസൽ സ്പ്രേയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു
സിപ്ലയുടെ സുമാട്രിപ്റ്റൻ നാസൽ സ്പ്രേയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി. മൈഗ്രെയിന്റെ ചികിത്സയ്ക്കായാണ് മരുന്ന് വികസിപ്പിച്ചത്. അതേസമയം ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നാല് ബയോസിമിലാർ മരുന്നുകളുടെ വിപണനത്തിനും വിതരണത്തിനുമായി ഗൾഫ് അനുബന്ധ സ്ഥാപനമായ അൽവോടെക്കുമായി പങ്കാളിത്തം വിപുലീകരിച്ചതായും സിപ്ല പറഞ്ഞു.
താരാപൂർ യൂണിറ്റിലെ പ്രവർത്തനം പുനരാരംഭിക്കുവാൻ ബജാജ് ഹെൽത്ത്കെയർ ലിമിറ്റഡിന് അനുമതി ലഭിച്ചു
മഹാരാഷ്ട്രയിലെ താരാപൂർ യൂണിറ്റിലെ പ്രവർത്തനം പുനരാരംഭിക്കുവാൻ ബജാജ് ഹെൽത്ത്കെയർ ലിമിറ്റഡിന് മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകാരം നൽകി.
ജല മലിനീകരണ നിയന്ത്രണ നിയമം, വായു മലിനീകരണ നിയമം
എന്നിവ ലംഘിച്ചുവെന്നാരോപിച്ച് താരാപൂർ യൂണിറ്റിലെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2021 ജനുവരിയിലാണ് എംപിസിബി കമ്പനിക്ക് നോട്ടീസ് നൽകിയത്.
ഓപ്പൺ റേഡിയോ ആക്സസ് നെറ്റ്‌വർക്കുകൾക്കായി ഒ-റാൻ അലയൻസിൽ അംഗമായി സുബെക്സ്
ഓപ്പൺ റേഡിയോ ആക്സസ് നെറ്റ്‌വർക്കുകളുടെ വികസനത്തിന് പിന്തുണ നൽകുന്നതിനായി ഒ-റാൻ അലയൻസിൽ അംഗമായി മാറിയതായി സുബെക്സ് ലിമിറ്റഡ് അറിയിച്ചു.
ബാലാജി ഹൈവേസ് ഹോൾഡിംഗ്സിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ഗായത്രി ഹൈവേസ് ലിമിറ്റഡ്
ബാലാജി ഹൈവേസ് ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 51% ഓഹരി ഏറ്റെടുത്തതായി ഗായത്രി ഹൈവേസ് ലിമിറ്റഡ് വ്യക്തമാക്കി. ഹൈദരാബാദ് ആസ്ഥാനമായുള്ള ബാലാജി ഹൈവേസ് സംസ്ഥാന, ദേശീയപാതകളുടെ നിർമ്മാണ പദ്ധതികൾ ഏറ്റെടുത്തു നടത്തിവരുന്നു.

