ക്രെഡിറ്റ് സ്യൂസുമായുള്ള 24 മില്യൺ ഡോളറിന്റെ സാമ്പത്തിക തർക്കം പരിഹരിച്ച് സ്‌പൈസ് ജെറ്റ്

24 മില്യൺ ഡോളറിന്റെ കുടിശ്ശിക സംബന്ധിച്ച് ക്രെഡിറ്റ് സ്യൂസ് എജിയുമായുള്ള തർക്കം ഒത്തുതീർപ്പാക്കി സ്‌പൈസ്‌ജെറ്റ് ലിമിറ്റഡ്. എയർക്രാഫ്റ്റ് എഞ്ചിനുകളുടെയും ഘടകങ്ങളുടെയും അറ്റകുറ്റപ്പണികൾ, ഓവർഹോളിംഗ് എന്നിവയ്ക്കായി സ്വിറ്റ്സർലൻഡിലെ എസ്ആർ ടെക്നിക്സിന്റെ സേവനം എയർലൈൻ പ്രയോജനപ്പെടുത്തിയതിനെത്തുടർന്നാണ് സ്വിസ് സ്ഥാപനം സ്പൈസ്ജെറ്റിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സേവനങ്ങൾക്ക് ആവശ്യമായ പണം നൽകുന്നതിൽ സ്‌പൈസ് ജെറ്റ് പരാജയപ്പെട്ടിരുന്നു

ബെംഗളൂരുവിലെ ലിഥിയം അയൺ സെൽ യൂണിറ്റിൽ 6,000 കോടി രൂപ നിക്ഷേപിക്കാൻ എക്സൈഡ് ഇൻഡസ്ട്രീസ്

കർണാടകയിലെ അത്യാധുനിക ലിഥിയം അയൺ സെൽ നിർമാണ യൂണിറ്റിൽ 6,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി എക്സൈഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. നൂതന സെൽ കെമിസ്ട്രി സാങ്കേതികവിദ്യയ്ക്കായി കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ ഗിഗാ ഫാക്ടറികളിലൊന്നിനെ നിർദ്ദേശിച്ചിട്ടുണ്ട്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഹരലുരു വ്യവസായ മേഖലയിൽ 80 ഏക്കർ ഭൂമിയാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ കാറുകൾക്ക് തുല്യമാകുമെന്ന് നിതിൻ ഗഡ്കരി

ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. പാർലമെന്റ് വളപ്പിൽ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചാൽ എംപിമാർക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാം. ഇറക്കുമതി ബദൽ, ചെലവ് ലാഭിക്കുക, മലിനീകരണം കുറയ്ക്കുക, തദ്ദേശീയ ഉൽപ്പാദനം എന്നിവയാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിലെ എൻഎച്ച്എഐ റോഡ് പദ്ധതിയുടെ ലെറ്റർ ഓഫ് അവാർഡ് അദാനി റോഡ് ട്രാൻസ്‌പോർട്ടിന്

മഹാരാഷ്ട്രയിലെ ഒരു റോഡ് പദ്ധതിക്കായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും (എൻഎച്ച്എഐ) ലെറ്റർ ഓഫ് അവാർഡ് (LOA) അദാനി റോഡ് ട്രാൻസ്‌പോർട്ടിന് (എആർടിഎൽ) ലഭിച്ചു. എൻഎച്ച് 48 ന്റെ കഗൽ സതാര സെക്ഷൻ ആറുവരിയാക്കുന്നതാണ് പദ്ധതി. 2008.47 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് എആർടിഎൽ.

പുതിയ ബിസിനസ് അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഭാരത് ഡൈനാമിക്‌സ്, യുഎഇ സ്ഥാപനം ധാരണാപത്രം കൈമാറുന്നു

പ്രതിരോധ മേഖലയിൽ പുതിയ ബിസിനസ്സ് അവസരങ്ങൾ കണ്ടെത്തുന്നതിനായി യുഎഇയുടെ തവാസുൻ ഇക്കണോമിക് കൗൺസിലുമായി (ടിഇസി) ധാരണാപത്രം ഒപ്പുവച്ച് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎൽ). ആഗോളതലത്തിലെ ആവശ്യം നിറവേറ്റുന്നതിനായി ഇരു സ്ഥാപനങ്ങളും ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. യുഎഇ സായുധ സേനയുടെ പ്രതിരോധ, സുരക്ഷാ അതോറിറ്റിയാണ് തവാസുൻ.

7 ശതമാനം വരെ വില വർധിപ്പിക്കാന്‌ പദ്ധതിയിട്ട് ബ്രിട്ടാനിയ

ബിസ്‌ക്കറ്റുകളുടെയും കുക്കികളുടെയും വില ഈ വർഷം 7% വരെ വർദ്ധിപ്പിക്കാൻ ഒരുങ്ങി ബ്രിട്ടാനിയ. കഴിഞ്ഞ രണ്ട് വർഷമായി വ്യാപാരം മോശമായിരുന്നു എന്നാണ് മാനേജിംഗ് ഡയറക്ടർ വരുൺ ബെറി പറയുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധവും ഭക്ഷ്യ വിതരണ ശൃംഖലയെ ബാധിച്ചിരുന്നു. ഈ വർഷം ആരംഭത്തിൽ 3% പണപ്പെരുപ്പമായിരുന്നു കമ്പനി കണക്കാക്കിയിരുന്നത്. എന്നാൽ 8-9% വരെയാണ് നിലവിലെ പണപ്പെരുപ്പം.

1,083 കോടി രൂപയുടെ ബൈബാക്ക് പ്ലാൻ പ്രഖ്യാപിച്ച് ഗെയിൽ

1,084.72 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഗെയിൽ (ഇന്ത്യ) ലിമിറ്റഡ്. 5.69 കോടി പൂർണ്ണമായി അടച്ച ഇക്വിറ്റി ഓഹരികൾ ഓഹരി ഒന്നിന് 190 രൂപ നിരക്കിൽ കമ്പനി തിരികെ വാങ്ങും. 10 രൂപ മുഖവിലയുള്ളതാണ് ഓരോന്നും. ബുധനാഴ്ചത്തെ ക്ലോസിംഗ് വിലയായ 153.40 രൂപയേക്കാൾ 24% പ്രീമിയമാണ് ബൈബാക്ക് വില. ഏപ്രിൽ 22 ഓഹരി ഉടമകളുടെ ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള യോഗ്യത കണ്ടെത്തുന്നതിനുള്ള റെക്കോർഡ് തീയതിയായി ഗെയിൽ നിശ്ചയിച്ചിട്ടുണ്ട്.

ടെക് മഹീന്ദ്രയുമായി സഹകരിച്ച് 5G ഉപയോഗ കേസുകൾ വികസിപ്പിക്കാന്‌ ഭാരതി എയർടെൽ

ഇന്ത്യയിൽ 5G ഉപയോഗ കേസുകൾ സഹകരണാടിസ്ഥാനത്തിൽ വികസിപ്പിച്ച് വിപണനം ചെയ്യുന്നതിനായി ടെക് മഹീന്ദ്രയുമായി തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ട് ഭാരതി എയർടെൽ ലിമിറ്റഡ്. ഇന്ത്യൻ, ആഗോള വിപണികൾക്കായി ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉപയോഗ കേസുകൾ വികസിപ്പിക്കുന്നതിനായി ഇരു കമ്പനികളും സംയുക്തമായി 5G ഇന്നൊവേഷൻ ലാബ് സ്ഥാപിക്കും. എയർടെൽ രാജ്യത്ത് 5G ഡെമോകൾക്കും ടെസ്റ്റിംഗിനും നേതൃത്വം നൽകുന്നുണ്ട്. അതേസമയം ടെക് മഹീന്ദ്ര ലോകോത്തര 5G ആപ്ലിക്കേഷനുകളും പ്ലാറ്റ്‌ഫോമുകളും വികസിപ്പിച്ചെടുക്കുന്നു.

ശ്രീലങ്കയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 6,000 മെട്രിക് ടൺ ഡീസൽ പുറത്തിറക്കാൻ ഐഒസിഎൽ

ശ്രീലങ്കയിൽ പവർകട്ടുകളുടെ വർദ്ധനവ് ലഘൂകരിക്കുന്നതിനായി രാജ്യത്തേക്ക് 6,000 മെട്രിക് ടൺ ഡീസൽ നൽകാൻ ഒരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐ‌ഒ‌സി‌എൽ). വിദേശനാണ്യത്തിന്റെ ദൗർലഭ്യം മൂലം കനത്ത സാമ്പത്തിക, ഊർജ പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. രാജ്യത്തിനുള്ള സാമ്പത്തിക സഹായത്തിന്റെ ഭാഗമായി ശ്രീലങ്കയ്ക്ക് 1 ബില്യൺ ഡോളർ വായ്പ നൽകുമെന്ന് ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement