ഇന്നത്തെ വിപണി വിശകലനം

14,996 എന്ന നിലയിൽ ഗ്യാപ്പ്  ഡൗണിൽ തുറന്ന നിഫ്റ്റി
മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും ദിവസത്തെ ഏറ്റവും ഉയർന്ന നിലകെെവരിച്ച ശേഷം താഴേക്ക് വീണു. ഏറെ നേരം  അസ്ഥിരമായി നിന്ന സൂചിക പിന്നീട്  സെെഡിലേക്ക് നീങ്ങി. യൂറോപ്യൻ വിപണികൾ തുറന്നതിന് പിന്നാലെ  ഉച്ചയോടെ നിഫ്റ്റി 170  പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142.65  പോയിന്റുകൾ/ 0.95% താഴെയായി 14,933 എന്ന നിലയിൽ സൂചി വ്യാപാരം അവസാനിപ്പിച്ചു.

35,222  എന്ന നിലയിൽ ഗ്യാപ്പ് ഡൗണിൽ തുറന്ന ബാങ്ക് നിഫ്റ്റി അസ്ഥിരമായി കാണപ്പെട്ടു. സെെഡിലേക്ക് വ്യാപാരം തുടർന്ന സൂചിക 35000 എന്ന നിർണായക  നില തകർത്ത് താഴേക്ക് പോയെങ്കിലും പിന്നീട് മുകളിലേക്ക് കയറി. അസ്ഥിരമായി നിന്ന സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ  574.35  പോയിന്റ്/ 1.60 ശതമാനം  താഴെയായി 35228 എന്ന നിലയിൽ  വ്യാപാരം അവസാനിപ്പിച്ചു.  

എൻ.എസ്.ഇയിലെ  എല്ലാ മേഖല സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പി.എസ്.യു ബാങ്ക്സ് ഇന്ന് 4 ശതമാനവും നിഫ്റ്റി മെറ്റൽ 2.7 ശതമാനവും നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപെട്ടു.

എല്ലാ  ഏഷ്യൻ യൂറോപ്യൻ വിപണികളും ഇന്ന്  നഷ്ട്ത്തിലാണ്  വ്യാപാരം  നടത്തിയത്. 

നിർണായക വാർത്തകൾ 

ക്രൂഡ് ഓയിൽ വില വീണ്ടും വർദ്ധിച്ചതിനെ തുടർന്ന് ONGC GAIL  എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അന്താരാഷ്ട്ര വിപണിയിൽ  14 മാസത്തിലെ ഏറ്റവും ഉയർന്ന  വിലയിലാണ്  ക്രൂഡ് ഓയിൽ.

കഴിഞ്ഞ ആഴ്ചത്തെ ശക്തമായ മുന്നേറ്റത്തിന് ശേഷം മെറ്റൽ ഓഹരികൾ ഇന്ന് താഴേക്ക് വീണു. ഒഡീഷയുമായി ചേർന്ന് കൊണ്ട് ഉരുക്ക് നിലയത്തിനായി  50,000 കോടി രൂപ മുതൽമുടക്കാൻ  ആർസെലർ മിത്തൽ പദ്ധതിയിടുന്നു.

1.45 ബില്യൺ ഡോളറിന്  ക്യാപ്‌കോ ഏറ്റെടുക്കുമെന്ന് പ്രഖ്യപിച്ചതിന് പിന്നാലെ  Wipro ഓഹരികളിൽ ഇന്ന് 4 ശതമാനം ഇടിവ് രേഖപ്പെടുത്തി. 10000 കോടി രൂപയുടെ ഏറ്റെടുക്കലായതിനാൽ ഇത് കമ്പനിയുടെ അറ്റാദായത്തെ ബാധിച്ചേക്കാം.

ബാങ്കിംഗ് ഓഹരികളിൽ KOTAK BANK മാത്രമാണ് ഇന്ന് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യൻ കരസേന അംഗങ്ങളുടെ ശമ്പള അക്കൗണ്ട് കെെകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട്  ബാങ്ക്  കരാറിൽ ഏർപ്പെട്ടിരുന്നു. 


യുകെയിലെ  ജാഗ്വാർ-ലാൻഡ് റോവറിന്റെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ Tata Motors  ഓഹരികളിൽ ഇന്ന് 2.67 ശതമാനം ഇടിവ് രേഖപ്പെടുത്തി.

സ്വർണ വില 9 മാസത്തെ ഏറ്റവും താഴ്ന്ന നിലരേഖപ്പെടുത്തി. 11 ശതമാനത്തിന്റെ ഇടിവാണ് സ്വർണത്തിൽ രേഖപ്പെടുത്തിയത്. ഇതോടെ Muthoot  Finance 1.89 ശതമാനവും Manappuram Finance 4.22 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

India VIX ഇന്ന് 6 ശതമാനം ഉയർന്നു. കഴിഞ്ഞ ദിവസം 10 ശതമാനം ഉയർന്നിരുന്നു.

ഐ.പി.ഒയുടെ ഭാഗമായി  627 രൂപയ്ക്ക് വിതരണം ചെയ്തിരുന്ന Heranba ഓഹരി ഇന്ന്  900 രൂപയ്ക്ക് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. 825 രൂപയ്ക്ക് ഓഹരി വ്യാപാരം അവസാനിപ്പിച്ചു. MTar IPO ഇന്ന് അവസാനിക്കും.

ICICI General Insurance ഓഹരികൾ ഇന്ന് 1 ശതമാനത്തിന് മുകളിൽ നേട്ടംകെെവരിച്ചു. കമ്പനി ഓഹരി ഒന്നിന് 4 രൂപ ഇടക്കാല ലാഭവിഹിതം അനുവദിച്ചിരുന്നു. 

വിപണി മുന്നിലേക്ക് 

സ്വർണ്ണ വില ഇടിയുന്നത് ഗോൾഡ് ലോൺ കമ്പനികളെ സാരമായി ബാധിച്ചതായി കാണാം. ഇതിനാൽ തന്നെ അത്തരം കമ്പനികളിലെ നിക്ഷേപകർ ഭയപെട്ടുകൊണ്ട് നിക്ഷേപങ്ങൾ പിൻവലിച്ചേക്കാം. സ്വർണ വില കുറയുന്നത് ഇത്തരം കമ്പനികളെ എങ്ങനെ ബാധിക്കുമെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്?

ഉദാഹരണത്തിന് നിങ്ങൾ 60000 രൂപയുടെ സ്വർണം പണയംവച്ച് 50000 രൂപ ലോൺ എടുത്തുവെന്ന് കരുതുക. സ്വർണത്തിന്റെ വില 40000 ആയി കുറഞ്ഞാൽ നിങ്ങൾ ആ സ്വർണം തിരികെ എടുക്കാൻ തയ്യാറാകുമോ?  ഇക്കാരണത്താലാണ് മണപ്പുറം, മുത്തൂറ്റ് എന്നി കമ്പനികളെ  നിക്ഷേപകർ ഭയപ്പെടുന്നത്. ബാങ്കുകൾക്കും സമാനമായ പ്രതിസന്ധി ഉണ്ടായേക്കാം. എന്നാൽ ബാങ്കുകൾ സ്വർണത്തെ അധികം ആശ്രയിക്കാറില്ല എന്നതാണ് സത്യം. അതേസമയം മുത്തൂറ്റിന്റെ 90 ശതമാനം ആസ്തികളും സ്വർണപണയത്തിൽ നിന്നുമാണ്.

ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങൾ കൂടുതൽ ഉത്പാദനം നടത്തുമെന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വില നേരത്തെ കുറഞ്ഞിരുന്നു. എന്നാൽ  ഉത്പാദനം കൂട്ടില്ലെന്ന് അവർ വ്യക്തമാക്കിയതോടെ ക്രൂഡ് ഓയിൽ വില ഇനി ഉയർന്നേക്കാം. ഇതിനാൽ തന്നെ ഇന്ത്യയിലെ പെട്രോൾ വില ഈ അടുത്ത കാലത്ത് കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ല.

വിപണിയിൽ ഒരാഴ്ച കൂടികടന്ന് പോകുമ്പോൾ ഏവരും ലാഭത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ നിങ്ങൾക്ക് മാർക്കറ്റ്ഫീഡ്  ആപ്പിലെ  ട്രെയിഡ്ബുക്ക് എന്ന സൌജന്യം സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

യുഎസിലെ ബോണ്ടുകളുടെ കുതിച്ചുകയറ്റം ഇനിയും അധിക നാൾ ഉണ്ടാകുമെന്ന് കരുതാനാകില്ല. കഴിഞ്ഞ വെള്ളിയാഴ്ച നിഫ്റ്റി ശക്തമായ ഒരു പതനത്തിന് സാക്ഷ്യം വഹിച്ചിരുന്നു. വരും ആഴ്ചകളിൽ വിപണി നേരിയ തോതിൽ പിന്നിലേക്ക് പോയേക്കാം. അതേസമയം നിഫ്റ്റി സ്മോൾ ക്യാപ്പ് ആഴ്ചയിൽ  നാല് ശതമാനം നേട്ടവും നിഫ്റ്റി മിഡ് ക്യാപ്പ് 3.5 ശതമാനം നേട്ടവും കെെവരിച്ചു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement