പ്രധാനതലക്കെട്ടുകൾ
Venus Remedies: കമ്പനിയുടെ 1.26 ലക്ഷം ഇക്വുറ്റി ഓഹരികൾ പ്രമോട്ടർ പവൻ ചൗധരി ഓപ്പൺ മാർക്കറ്റിലൂടെ സ്വന്തമാക്കി. ഇതോടെ കമ്പനിയിലെ അദ്ദേഹത്തിന്റെ പക്കലുള്ള ഓഹരി വിഹിതം 11.87 ശതമാനത്തിൽ നിന്നുംമ 12.82 ശതമാനമായി ഉയർന്നു.
HFCL: രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരിൽ ഒരാളിൽ നിന്ന് കമ്പനിക്ക് 237.25 കോടി രൂപയുടെ പർച്ചേസ് ഓർഡറുകൾ ലഭിച്ചു. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ കമ്പനി വിതരണം ചെയ്യും. 2022 ഒക്ടോബറോടെ കരാർ നടപ്പാക്കും.
bharat Dynamics: ഇന്ത്യൻ വ്യോമസേനയ്ക്കും ഇന്ത്യൻ നാവികസേനയ്ക്കും ASTRA MK-I ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈലും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രാലയവുമായി 2,971 കോടി രൂപയുടെ കരാറിൽ കമ്പനി ഒപ്പുവച്ചു.
Gujarat Themis Biosyn: ജഗദീഷ് ജി കൗജൽഗി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനം രാജിവച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 16599 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കം മുതലെ ബെയറിഷായി കാണപ്പെട്ടു. ദിവസത്തെ ഉയർന്ന നില മറികടന്ന സൂചിക ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ സൂചിക സമ്മർദ്ദം രേഖപ്പെടുത്തി. തുടർന്ന് രൂക്ഷമായ വിൽപ്പനയക്ക് വിധേയമായ സൂചിക 77 പോയിന്റുകൾക്ക് താഴെയായി 16585 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 35665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി 35850ൽ സമ്മർദ്ദം രേഖപ്പെടുത്തി. അവസാന നിമിഷം ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന് 340 പോയിന്റുകൾ/ 0.95 ശതമാനം താഴെയായി 35487 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ 1.3 ശതമാനം ഉയർന്നു.
യൂഎസ് വിപണി ഇന്നലെ ചാഞ്ചാട്ടത്തിന് വിധേയമായി താഴ്ന്ന നിലയിൽ അടച്ചു. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു. നിക്കി ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16,537- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,535, 16,370, 16,300 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,650, 16,700, 16,750 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,000, 34,800, 34,400, 34,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,750, 36,000, 36,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 20.5 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1800 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ക്രൂഡ് ഓയിൽ വില ഇന്നലെ രാവിലെ കുത്തനെ ഉയർന്നെങ്കിലും ഉച്ചയോടെ അത് കുത്തനെ താഴേക്ക് വീണിരുന്നു. രാത്രിയിലും സമാനമായ വീഴ്ച ഉണ്ടായിരുന്നു. അതിനാൽ തന്നെ ക്രൂഡ് ഓയിൽ വിലയിലേക്ക് ശ്രദ്ധിക്കുക. അതിനൊപ്പം തന്നെ എഫ്.ഐഐയുടെ പ്രവർത്തനങ്ങളിലേക്കും ശ്രദ്ധിക്കുക. മൊത്തം വിൽപ്പന തുക കുറവാണെങ്കിലും മൊത്തം തുക വലുതാണ്. 50000 കോടിക്ക് അടുത്ത് വിൽപ്പനയാണ് നടത്തിയത്.
5 മണിക്കൂറത്തെ നേട്ടം ഇല്ലാതെയാക്കാൻ 1 മണിക്കൂർ തന്നെ ധാരാളമായിരുന്നു. ലാഭമെടുപ്പിന്റെ തീവ്രത അത്രമാത്രം കൂടുതലായിരുന്നു. ഇത് ചാഞ്ചാട്ടത്തിന് കാരണാവുകയും വിക്സ് 20 ആയി കാണപ്പെടുകയും ചെയ്യുന്നു. എന്നാൽ മുമ്പത്തെ ആഴ്ചയെ അപേക്ഷിച്ച് ഇത് കുറവാണ്.
ഇന്ത്യയുടെ പോയ പാദത്തെ ജിഡിപി വളർച്ച 4.1 ശതമാനം ആയി രേഖപ്പെടുത്തി. വാർഷിക വളർച്ച നിരക്ക് 8.7 ശതമാനം ആണ്. ഇത് പ്രതീക്ഷിച്ചിരുന്ന 8.9 ശതമാനത്തേക്കാൾ കുറവാണ്. 9 ശതമാനത്തിന് മുകളിൽ പോകുമെന്നും ചില സാമ്പത്തിക വിദഗ്ദ്ധർ പ്രതീക്ഷിച്ചിരുന്നു. ഇന്ന് വരുന്ന ഓട്ടോ വിൽപ്പന കണക്കുകളിലേക്കും ശ്രദ്ധിക്കുക.
യൂറോസോൺ സിപിഐ പണപ്പെരുപ്പം 8.1 ശതമാനത്തിൽ എത്തി. 1994-ൽ യൂറോ ട്രാക്കിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന റെക്കോർഡ് നിരക്കാണിത്. ജർമ്മൻ പണപ്പെരുപ്പ ഡാറ്റ 50 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.7 ശതമാനത്തിലാണുള്ളത്.
പ്രൈസ് ആക്ഷൻ വളരെ വേഗത്തിൽ നടന്നേക്കാം എന്നാണ് കഴിഞ്ഞ ദിവസത്തെ വിപണി നമ്മൾക്ക് കാട്ടിതരുന്നത്. ഇന്നലെ ഉണ്ടായ ബ്രേക്ക് ഡൌണിന് മുമ്പായി ഷോർട്ട് ചെയ്തവർക്ക് തീർച്ചയായും നല്ല ലാഭം ലഭിച്ചു കാണും. 17530ന് താഴെയായി 170 പോയിന്റുകളുടെ ഗ്യാപ്പ് നിലനിൽക്കുന്നതായി ഓർമ ഉണ്ടാവണം.
നിഫ്റ്റിയിൽ താഴേക്ക് 16500, മുകളിലേക്ക് 16700 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

