പ്രധാനതലക്കെട്ടുകൾ

Eicher Motors: 2022 മെയിൽ കമ്പനി 63643 യൂണിറ്റ് റോയൽ എൻഫീൽഡുകളാണ് വിറ്റഴിച്ചത്. മുൻ മാസത്തെ അപേക്ഷിച്ച് 133 ശതമാനത്തിന്റെ വർദ്ധനവാണ് വിൽപ്പനയിൽ ഉണ്ടായത്.

Knowledge Marine & Engineering Works: ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 12 മാസത്തേക്ക് ‘മാംഗ്‌റോൾ ഫിഷിംഗ് ഹാർബർ മൂന്നാം ഭാഗം ബിയിലെ ക്യാപിറ്റൽ ഡ്രെഡ്ജിംഗിനായി’ കമ്പനിക്ക് കരാർ ലഭിച്ചു. 67.85 കോടി രൂപയാണ് കരാർ മൂല്യം.

Mishtann Foods:  മിഷ്ടാൻ പിങ്ക് റോക്ക് സാൾട്ടിന് മികച്ച പ്രതികരണം ലഭിച്ചു, കൂടാതെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് 1700 മെട്രിക് ടണ്ണിനുള്ള ഓർഡറുകൾ കമ്പനി സ്വന്തമാക്കി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 16622 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
കഴിഞ്ഞ് ദിവസത്തെ താഴ്ന്ന നിലവരെ മുകളിലേക്ക് കയറി. ദിവസത്തെ ഉയർന്ന നിലമറികടക്കാൻ സാധിക്കാത്തതിനെ തുടർന്ന്
സൂചിക താഴേക്ക് വീണു. ശേഷം 62 പോയിന്റുകൾക്ക് താഴെയായി 16522 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഫ്ലാറ്റായി 35407 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. 35700ൽ സമ്മർദ്ദം രേഖപ്പെടുത്തിയ സൂചിക പിന്നീട് കുത്തനെ താഴേക്ക് വീണു. തുടർന്ന് 133 പോയിന്റുകൾ/ 0.38 ശതമാനം മുകളിലായി 35621 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.4 ശതമാനം ഇടിഞ്ഞു.

യൂഎസ് വിപണി
നേരിയ വീണ്ടെടുക്കൽ നടത്തി അവസാന നിമിഷം താഴ്ന്ന നിലയിൽ അടച്ചു. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.  യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,437- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

16,440, 16,360, 16,240 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,570, 16,630, 16,700 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 35,300, 35,000, 34,800, 34,400, 34,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,750, 36,000, 36,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17000, 16800 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 16000, 16500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 20.8 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1900 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1000 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ചൊവ്വാഴ്ചത്തെ ശ്രദ്ധേയമായ കാര്യം എന്നത് അവസാന നിമിഷത്തെ വിൽപ്പനയാണ്. അവസാനത്തെ 30 മിനിറ്റിൽ ഉണ്ടായ ഹെവി ബൈയ്യിംഗും നിഫ്റ്റിയെ 16500ന് മുകളിലേക്ക് ഉയർത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും അവസാന മണിക്കൂറിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നു.

യുഎസ് വിപണികളുടെ പ്രാരംഭ തകർച്ച, വലുതല്ലെങ്കിലും, ശക്തമായ ഫാക്ടറി ഡാറ്റയോടുള്ള പ്രതികരണമായിരിക്കാം, ഇത് ഡിമാൻഡ് ഇപ്പോഴും ഉയർന്നതിനാൽ നമ്മൾ മാന്ദ്യത്തിലേക്ക് വീണേക്കില്ല എന്നതിന്റെ സൂചനയാകാം. ഇത് പലിശ നിരക്ക് വീണ്ടും ഉയർത്തുന്നതിന് കാരണമാകും.

ഓട്ടോ വിൽപ്പന കണക്കുകൾ കൂടുന്നതായി കാണാം. എന്നാൽ ട്രാക്ടറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയുടെ വിൽപ്പന മെച്ചപ്പെട്ടിട്ടില്ല. ഓട്ടോ മേഖല ഫ്ലാറ്റായി അടച്ചു.

ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ മാസത്തിൽ നിന്നും 16 ശതമാനം കുറവാണ്. എന്നാൽ ഇത് നല്ലതാണെന്ന്.

മെയിലെ നിർമാണ പിഎംഐ 54.6 ശതമാനമാണ്. ഇത് പുരോഗതി കൈവരിക്കുന്നത് കാണാം. നമ്മൾക്ക് വ്യത്യസ്ത ഡാറ്റകളും സൂചനകളും ഉണ്ടെങ്കിലും, അവയിൽ പലതും പരസ്പര വിരുദ്ധമായി കാണപ്പെടുന്നു.

കഴിഞ്ഞ ആഴ്ചയിലെ എക്സ്പെയറി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായിരുന്ന കാര്യം നിങ്ങൾക്ക് ഓർമ ഉണ്ടെന്ന് കരുതുന്നു. നിങ്ങളുടെ ട്രേഡിൽ കൃത്യമായി എസ്.എൽ വച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

നിഫ്റ്റിയിൽ താഴേക്ക് 16400 ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement