പ്രധാനതലക്കെട്ടുകൾ

Cipla: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 10 ശതമാനം ഉയർന്ന് 370.7 കോടി രൂപയായി. ഇതേകാലയളവിൽ വരുമാനം 14.2 ശതമാനം ഉയർന്ന് 5260 കോടി രൂപയായി.

Vodafone Idea:
മാർച്ച് പാദത്തിൽ കമ്പനിയുടെ നഷ്ടം 6563.1 കോടി രൂപയായി. ഇതേകാലയളവിൽ വരുമാനം 5.4 ശതമാനം ഉയർന്ന് 10239.50 കോടി രൂപയായി.  7,230.9 കോടി രൂപയായിരുന്നു കഴിഞ്ഞ പാദത്തിലെ നഷ്ടം.

Torrent Power: മാർച്ച് പാദത്തിൽ കമ്പനിയുടെ നഷ്ടം  487.4  കോടി രൂപയായി. ഇതേകാലയളവിൽ വരുമാനം 21 ശതമാനം ഉയർന്ന് 3,744 കോടി രൂപയായി.

Gujarat Gas: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 27.6 ശതമാനം ഉയർന്ന് 444.4 കോടി രൂപയായി. ഇതേകാലയളവിൽ വരുമാനം 36.5 ശതമാനം ഉയർന്ന്  4,773.4 കോടി രൂപയായി.

EPL: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 14.2 ശതമാനം കുറഞ്ഞ് 50.1 കോടി രൂപയായി. ഇതേകാലയളവിൽ വരുമാനം 8.6 ശതമാനം ഉയർന്ന് 880.2 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

ഗ്യാപ്പ് ഡൌണിൽ 16257 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ 5 മിനിറ്റിൽ തന്നെ മുകളിലേക്ക് കയറി. പിന്നീട് ശക്തമായ മുന്നേറ്റം നടത്തിയ സൂചിക 16400ന് അടുത്തായി പ്രതിബന്ധം നേരിട്ടു.
ഇവിടെ അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന് 62 പോയിന്റുകൾക്ക് താഴെയായി 16240 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 34245 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. ശേഷം 34700 എന്ന പ്രധാന നിലമറികടന്ന സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചെങ്കിലും നേട്ടം നിലനിർത്താൻ സാധിച്ചില്ല. തുടർന്ന് 207 പോയിന്റുകൾ/ 0.6 ശതമാനം മുകളിലായി 34483 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1 ശതമാനം നഷ്ടത്തിൽ അടച്ചു. മെറ്റൽ 5 ശതമാനം ഇടിഞ്ഞു.

യൂഎസ് വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു.
യൂറോപ്യൻ വിപണികൾ
ഉയർന്ന നിലയിലാണുള്ളത്.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ 0.2 ശതമാനം ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,190-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,150, 16,000, 15,850 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,250, 16,320, 16,400 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  34,000, 33,900, 33,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,800, 35,000, 35,250 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

17000 ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 16000ൽ  ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 34000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 22.3 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4000  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3000 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

16400 നിഫ്റ്റിയിൽ വീണ്ടും നിർണായകമായി. അവസാന മണിക്കൂറിൽ ഒരു ഡബിൾ ടോപ്പ് ഫോർമേഷൻ ഉണ്ടായിരുന്നു, തുടർന്ന് പെട്ടെന്നുള്ള വീഴ്ചയിൽ കനത്ത വിൽപ്പനയും നടന്നിരുന്നു.

രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും ആഗോള വിൽപ്പന രൂക്ഷമാകുന്നതിനാൽ  ഐടി ഓഹരികൾ 1 ശതമാനം താഴേക്ക് വീണു. പലിശ നിരക്ക് വർദ്ധനവ് ബിസിനസിനെ ബാധിക്കും എന്നതിനാൽ മെറ്റൽ വിലയിലും ഇടിവ് സംഭവിക്കുന്നുണ്ട്.

യുഎസിലെ സിപിഐ കണക്കുകൾ ഇന്ന് പുറത്ത് വരും. വൈകിട്ട് ആറ് മണിയോടെ ഇത് പ്രതീക്ഷിക്കാവുന്നതാണ്. ഇത് 8ന് മുകളിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം ഇതിനകം തന്നെ ഉയർന്നുകഴിഞ്ഞുവെന്നും അതിനാൽ ഏപ്രിലിലെ സിപിഐ ഡാറ്റ അപ്രസക്തമാകുമെന്നും നിക്ഷേപകർ കരുതുന്നു.

കണക്കുകൾ മോശമായാൽ വിപണി കൂടുതൽ ബെയറിഷായേക്കും. അല്ലെങ്കിൽ ഷോർട്ട് കവറിംഗ് സംഭവിച്ചേക്കാം.

ഇന്ത്യൻ സിപിഐ കണക്കുകളിലേക്കാണ് ഏവരും ഊറ്റുനോക്കുന്നത്. 7.5 ശതമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേതുടർന്ന് ആഗോള വിപണികൾ തിരികെ കയറിയാലും ഇന്ത്യൻ വിപണി ദുർബലമായി നിന്നേക്കാം.

ആഗോള വിപണികളിൽ നിന്നും വ്യക്തമായ സൂചനകൾ ഒന്നും തന്നെ ലഭ്യമല്ല. എസ്.ജി.എക്സ് സൂചിക താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.  തുടക്കത്തെ പ്രൈസ് ആക്ഷൻ വിപണിയുടെ ദിശ തീരുമാനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.

താഴേക്ക് നിഫ്റ്റിയിൽ 16000, മുകളിലേക്ക് 16400 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement