പ്രധാനതലക്കെട്ടുകൾ
Coal India: നവംബറിൽ കമ്പനിയുടെ പ്രതിവർഷ ഉത്പാദനം 4.1 ശതമാനം വർദ്ധിച്ച് 53. എംടി ആയി. പോയ വർഷം ഇത് .51.7 എംടി മാത്രമായിരുന്നു.
Infosys: മുൻനിര എഐ, ഓട്ടോമേഷൻ സൊല്യൂഷനുകൾ ഉപയോഗിച്ച് ഐടി ആപ്ലിക്കേഷനുകൾ ഡിജിറ്റലായി രൂപാന്തരപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രോക്സിമസുമായുള്ള തന്ത്രപരമായ സഹകരണം വിപുലീകരിച്ച് ഐടി കമ്പനി.
Maruti Suzuki: നവംബറിൽ കമ്പനിയുടെ മൊത്തം ഉത്പാദനം 3.10 ശതമാനം ഇടിഞ്ഞ് 145560 യൂണിറ്റായി. പോയവർഷം ഇത് 150221 യൂണിറ്റായിരുന്നു.
Raymond: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജെകെ ഫയൽസ് & എഞ്ചിനീയറിംഗ് ഡയറക്ടർ ബോർഡ് 800 കോടി രൂപയുടെ ഓഫർ ഫോർ സെയിൽ അടങ്ങുന്ന ഐപിഒ ഓഫറിന് അംഗീകാരം നൽകി.
Reliance New Energy Solar: ചൈന നാഷണൽ ബ്ലൂസ്റ്റാർ (ഗ്രൂപ്പ്) കോ ലിമിറ്റഡിൽ നിന്ന് ആർഇസി സോളാർ ഹോൾഡിംഗ്‌സ് എഎസിന്റെ 100 ശതമാനം ഷെയർഹോൾഡിംഗ്സും കമ്പനി ഏറ്റെടുത്തു.
JMC Projects(India): കമ്പനി 1795 കോടി രൂപയുടെ പുതിയ ഓർഡർ സ്വന്തമാക്കി. 1,085 കോടി രൂപയുടെ ജലവിതരണ പദ്ധതികളും 710 കോടി രൂപയുടെ ബി ആൻഡ് എഫ് പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17105 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. 17200ന് അടുത്ത് അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന് വീണ്ടും 17100ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക 17200 പരീക്ഷിച്ചു കൊണ്ട് വീണ്ടും താഴേക്ക് വീണു. വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായി കാണപ്പെട്ടു. തുടർന്ന് 184 പോയിന്റുകൾക്ക് മുകളിലായി 17167 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഇന്നലെ നിഫ്റ്റിയേക്കാൾ ശക്തമായി കാണപ്പെട്ടു. ഗ്യാപ്പ് അപ്പിൽ 35834 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക 36200, 36350 എന്നിവിടങ്ങളിൽ സമ്മർദ്ദം രേഖപ്പെടുത്തി. അവസാന നിമിഷം താഴേക്ക് വീണ് 36000 രേഖപ്പെടുത്തിയ സൂചിക ഇവിടെ നിന്നും തിരികെ കയറി നേട്ടത്തിൽ അടച്ചു. തുടർന്ന് 670 പോയിന്റുകൾ/ 1.88 ശതമാനം മുകളിലായി 36365 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഫാർമ(-1.62%) ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്നലെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് വിപണികൾ ലാഭത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും രാജ്യത്ത് ആദ്യ ഒമൈക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ താഴേക്ക് വീണു. 1.5 ശതമാനമാണ് ശരാശരി ഓരോ സൂചികയും വീണത്. അതേസമയം യൂറോപ്യൻ വിപണികൾ 2 ശതമാനത്തിന് മുകളിൽ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു.യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,145-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,100, 17,000, 16,915, 16,880, 16,850, 16,780 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,200, 17,250, 17,325, 17,375, 17,450 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 36,350, 36,000, 35,500, 35,300, 35,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,500, 36,650, 36,770, 37,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
17,500, 17400 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000, 16500, 17100 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36000 ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
വിക്സ് 19.45 ആയി കുറഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,766 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3,467 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
കുറഞ്ഞ വിലയിൽ നിക്ഷേപകർ ഓഹരികൾ വാങ്ങികൂട്ടാൻ ആരംഭിച്ചതോടെ യുഎസ് സൂചികകൾ മുകളിലേക്ക് ഉയർന്നെങ്കിലും രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നതോടെ ഡൌ ജോൺസ് 1000 പോയിന്റുകളുടെ ഇൻട്രാഡേ പതനത്തിന് സാക്ഷ്യംവഹിച്ചു. രോഗം ബാധിച്ചയാൾ വാക്സിൻ കുത്തിവയ്പ്പ് നടത്തിയിരുന്നു എന്നതും ആശങ്ക വർദ്ധിക്കാൻ കാരണമായി.
ഫെഡറൽ ചെയർ ജെറോം പവൽ ഹൗസ് കമ്മിറ്റിയിൽ ടാപ്പറിംഗ് സംബന്ധിച്ച തന്റെ പ്രസ്താവന ആവർത്തിച്ചു. ബോണ്ട് വാങ്ങലുകൾ വളരെ ഉയർന്ന വേഗതയിൽ കുറയ്ക്കണമെന്ന് സെനറ്റ് കമ്മിറ്റിയിൽ അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പണപ്പെരുപ്പം സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടേപ്പറിംഗ് പരിഹരിക്കാൻ ഡിസംബർ പകുതിയോടെ ഫെഡറൽ യോഗം ചേരും.
S&P VIX 30 കടന്നു എന്നത് സൂചിക രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമാണെന്ന സൂചന നൽകുന്നു. അതേസമയം വിക്സ് ഫ്യൂച്ചേഴ്സ് താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. കൊവിഡ് സംബന്ധിച്ച ആശങ്കകൾ മാറിയാൽ വിപണി വീണ്ടും സ്ഥിരത കെെവരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഒമൈക്രോൺ, ടാപ്പറിംഗ് ആശങ്കകൾ ഇന്ത്യൻ വിപണിയെ അസ്ഥിരതയിലേക്ക് നയിക്കും, വിദേശ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ദിശ നിശ്ചയിക്കാൻ സജീവമായി മത്സരിക്കുന്നത് കാണാം. ചാഞ്ചാട്ടത്തെ തുടർന്ന് വിപണിയിൽ പങ്കെടുക്കുന്നവർ ആശങ്കയിൽ അകപ്പെടുമെന്നത് തീർച്ചയാണ്. താഴേക്ക് 17000, മുകളിലേക്ക് 17250 എന്നിങ്ങനെ ശ്രദ്ധിക്കാവുന്നതാണ്. 17325 ശക്തമായ പ്രതിബന്ധമായി നിലകൊള്ളും. താഴേക്ക് വീണാൽ 16780 ശക്തമായ സപ്പോർട്ടായി പ്രവർത്തിക്കും.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

