പ്രധാനതലക്കെട്ടുകൾ


SAIL: ഓഹരി ഒന്നിന് 2.5 രൂപ വീതം കമ്പനി രണ്ടാം ഘട്ട ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

Adani Power: 1200 മെഗാവാട്ട് പവർ പ്ലാന്റിനായി 4,250 കോടി രൂപയ്ക്ക് എസ്സാർ പവർ എംപി ലിമിറ്റഡിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി കമ്പനി.

NXT Digital: ഹിന്ദുജ ലെയ്‌ലാൻഡ് ഫിനാൻസിനെ ലയിപ്പിക്കുന്നതിന് അനുമതി നൽകി കമ്പനി.

Zydus Lifesciences: ഗുജറാത്തിൽ കാപ്‌റ്റീവ് വിൻഡ്-സോളാർ ഹൈബ്രിഡ് പവർ പ്രോജക്ട് സ്ഥാപിക്കുന്നതിനായി എഎംപി എനർജി ഗ്രീൻ നൈനിന്റെ 11.86 ശതമാനം ഓഹരികൾ സ്വന്തമാക്കാനുള്ള ഓഹരി വാങ്ങൽ കരാറിൽ കമ്പനി ഒപ്പുവച്ചു.

JSW Energy: പുനരുപയോഗ, താപവൈദ്യുതി ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി കമ്പനി.

Mahindra and Mahindra: കാർനോട്ട് ടെക്‌നോളജീസിലെ തങ്ങളുടെ ഓഹരി 15.6 ശതമാനത്തിൽ  നിന്ന് 52.69 ശതമാനമായി  വർദ്ധിപ്പിക്കാൻ ഒരുങ്ങി കമ്പനി.

ഇന്നത്തെ വിപണി സാധ്യത

കഴിഞ്ഞ ദിവസം ഗ്യാപ്പ് അപ്പിൽ 16856 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. 16935ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണ സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി. അവസാന നിമിഷം മുന്നേറ്റം നടത്തിയതിന് മുമ്പ് വരെ 90 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് സൂചിക വ്യാപാരം നടത്തിയത്. തുടർന്ന് 312 പോയിന്റുകൾ/1.87 ശതമാനം മുകളിലായി 16975 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഇന്നലെ ഗ്യാപ്പ് അപ്പിൽ 35462 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 35800 വരെ മുന്നേറ്റം നടത്തി.ദിവസത്തെ ഉയർന്ന താഴ്ന്ന നിലയ്ക്കുള്ളിലായി വ്യാപാരം നടത്തിയ സൂചിക അവസാന നിമിഷം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. തുടർന്ന് 726 പോയിന്റുകൾ/ 2.07 ശതമാനം മുകളിലായി 35748 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ഇന്നലെ ലാഭത്തിൽ അടച്ചു.

യൂഎസ് വിപണികൾ ചാഞ്ചാട്ടത്തിലും ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ്  എന്നിവ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

SGX NIFTY  17,270 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,935, 16,840, 16,800, 16,700 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,000, 17,050, 17,100, 17,190, 17,350, 17,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  35,700, 35,500, 35,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,800, 36,000, 36,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. 17000ലും അനേകം കോൾ ഒഐ കാണപ്പെടുന്നുണ്ട്.

ബാങ്ക് നിഫ്റ്റിയിൽ 36500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ്  24.1 ആയി കുറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 300 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 700 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

ഉക്രൈനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് റഷ്യൻ പ്രതിനിധി കഴിഞ്ഞ ദിവസം 2.50 ഓടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിപണി ശക്തമായ മുന്നേറ്റം നടത്തിയത്. ഓസ്ട്രിയയുടെയും സ്വീഡന്റെയും കാര്യത്തിലെന്നപോലെ ഉക്രെെനും റഷ്യ ഒരു നിഷ്പക്ഷ മാതൃക നിർദ്ദേശിച്ചു. എന്നിരുന്നാലും, നാറ്റോ അംഗത്വത്തെക്കുറിച്ച് സ്വീഡൻ സജീവമായി ചർച്ച ചെയ്യുന്നുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്. യുദ്ധത്തിനുശേഷം ലോകം എങ്ങനെ ധ്രുവീകരിക്കപ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും നിലവിലെ സാഹചര്യം ലോകമെമ്പാടുമുള്ള ബിസിനസ്സുകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും റഷ്യ  മുന്നറിയിപ്പ് നൽകി.

റിലയൻസ് ഓഹരി 2400 എന്ന സുപ്രധാന നിലയിലാണുള്ളത്. ഇവിടെ ആദ്യഘട്ടത്തിൽ പ്രതിബന്ധം അനുഭവപ്പെട്ടെങ്കിലും വിപണി പോസിറ്റീവ് ആയതോടെ ഓഹരി പിന്നീട് ഇവ മറികടന്ന് വ്യാപാരം അവസാനിപ്പിച്ചു. 

ഏറെ നാളുകൾക്ക് ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങിയതായി കാണാം. ഫെബ്രുവരി 11നാണ് അവസാനമായി ഇവർ ഓഹരി വാങ്ങിയിരുന്നത്. എഫ്.ഐഐയുടെ പിന്തുണയോടെ വിപണി മുന്നേറുകയും നിഫ്റ്റി ഫ്യൂച്ചർ 17000ന് മുകളിൽ വ്യാപാരം നടത്തുകയും ചെയ്തു.

പ്രതീക്ഷിച്ചത് പോലെ 25 പോയിന്റ് ബെസിസിൽ ഫെഡ് പലിശ നിരക്ക് ഉയർത്തി. 2018ന് ശേഷം ഇത് ആദ്യമായണ് നടക്കുന്നത്. 10 വർഷത്തെ യുഎസ് ബോണ്ട് വരുമാനം 2019ന് ശേഷമുള്ള എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. ആറ് തവണ കൂടി ഇത്തരത്തിൽ നിരക്ക് വർദ്ധിപ്പിക്കുമെന്ന് കരുതപ്പെടുന്നു. ലോകം ഇപ്പോൾ സ്തംഭനാവസ്ഥയിൽ ആശങ്കാകുലരാണെന്ന് ജെറോം പവൽ പറഞ്ഞു. പണപ്പെരുപ്പം വർദ്ധിക്കുകയും  അതേസമയം സാമ്പത്തിക വളർച്ച മന്ദഗതിയിലാകുന്നതുമായ അവസ്ഥയാണിത്.

ഉക്രൈൻ അധിനിവേശം സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണപ്പെരുപ്പ നിരക്ക് 2 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് മടങ്ങാൻ കൂടുതൽ സമയമെടുക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബുധനാഴ്ച നൽകേണ്ട ബോണ്ട് പേയ്‌മെന്റിൽ റഷ്യ വീഴ്ച വരുത്തി. നിക്ഷേപകർക്ക് ഡോളറിന്റെ പലിശയായി 117 മില്യൺ ഡോളറാണ് അവർ നൽകേണ്ടിയിരുന്നത്. അന്താരാഷ്ട്ര ഉപരോധങ്ങളാൽ റഷ്യയുടെ വിദേശ നാണയ ശേഖരം മരവിപ്പിച്ചതിനാൽ, അവർക്ക് പണമടയ്ക്കാൻ കഴിയാതെ വന്നത് ചരിത്രപരമായ ഒരു സ്ഥിരസ്ഥിതിയിലേക്ക് രാജ്യത്തെ നയിച്ചു.  അതേസമയം  ഇതിനകം ഓർഡർ നൽകിയിട്ടുണ്ടെന്നും എന്നാൽ  പേയ്‌മെന്റ് പ്രോസസ്സ് ചെയ്യാൻ കഴിയുമോ എന്ന് വ്യക്തമാക്കേണ്ടത് യുഎസ് അധികാരികളാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. പണം അടച്ചില്ലെങ്കിൽ ആഗോള സമ്പദ് വ്യവസ്ഥയിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. 30 ദിവസത്തെ ഗ്രേസ് പിരീഡ് ഉണ്ട്.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതിയുമായി മുന്നോട്ട് പോകാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ യുഎസ് വിയോജിപ്പ് പ്രകടിപ്പിച്ചു എങ്കിലും ഇത് ഉപരോധത്തിന്റെ ലംഘനമല്ലെന്ന്  വ്യക്തമാക്കി. അതേസമയം ഇന്ത്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഇറക്കുമതി ചെയ്യുന്നതിന് യൂറോപ്യൻ യൂണിയൻ സബ്‌സിഡി വിരുദ്ധ തീരുവ ചുമത്തി.

ഗ്യാപ്പ് അപ്പിന് ശേഷം വിപണി ലാഭമെടുപ്പിന് വിധേയമാകുമോ എന്ന് നോക്കി കാണേണ്ടതുണ്ട്. എക്സ്പെയറി ആയതിനാൽ തന്നെ വിപണി രൂക്ഷമായ ചാഞ്ചാട്ടത്തിന് സാക്ഷ്യംവഹിച്ചേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement