പ്രധാനതലക്കെട്ടുകൾ
Coal India: ആഗസ്റ്റിൽ കമ്പനിയുടെ കോൾ ഉത്പാദനം മുൻ വർഷത്തെ അപേക്ഷിച്ച് 14.6 ശതമാനം വർദ്ധിച്ച് 42.6 മില്യൺ ടണ്ണായി.
Vedanta: ഓഹരി ഒന്നിന് 18.5 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി. സെപ്റ്റംബർ 9 റെക്കോർഡ് ദിവസമായി പ്രഖ്യാപിച്ചു.
Hindustan Zinc: വേദാന്തയുടെ അനുബന്ധ സ്ഥാപനം രാജസ്ഥാനിലെ ലെഡ് സിങ്ക് സ്മെൽറ്ററിലെ റോസ്റ്ററുകളിലൊന്നിന്റെ അടച്ചുപൂട്ടൽ തുടരും. ഇത് 25000 ടൺ സിങ്കിന്റെ നഷ്ടം വരുത്തിവയ്ക്കും.
Power Grid: കടപത്ര വിതരണത്തിലൂടെ 6000 കോടി രൂപ സമാഹരിക്കുന്നതിനായി നിക്ഷേപകരുടെ അനുമതി നേടാൻ ഒരുങ്ങി കമ്പനി.
NMDC: ഏപ്രിൽ- ആഗസ്റ്റ് കാലയളവിൽ കമ്പനിയുടെ പ്രതിവർഷ ഇരുമ്പയിര് ഉത്പാദനം 44 ശതമാനം വർദ്ധിച്ച് 15.02 മില്യൺ ടണ്ണായി.
Minda Corporation: അനുബന്ധ സ്ഥാപനത്തിലൂടെ ചാർജിംഗ് സോലുഷ്യൻ സ്റ്റർട്ടപ്പായ ഇവിക്യുപോയിന്റിൽ 26 ശതമാനത്തിന്റെ നിക്ഷേപം നടത്തി കമ്പനി.
Kitex Garments: കമ്പനിയുടെ വികസനത്തിനായി തെലങ്കാന സർക്കാർ 1000 കോടി രൂപ അനുവദിച്ചു.
Aditya Birla Fashion: കടപത്രവിതരണത്തിലൂടെ 400 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി കമ്പനി.
Axis Bank,State Bank of India: ഡെറ്റ് ഉപകരണങ്ങളിലൂടെ ധനസമാഹരണം പൂർത്തിയാക്കി ബാങ്കുകൾ.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 17250 സ്വന്തമാക്കിയ നിഫ്റ്റി പിന്നീട് സെൽ ഓഫിനെ തുടർന്ന് താഴേക്ക് വീണ് 17076 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി ഇന്നലെ ബ്രേക്ക് ഔട്ടിന് ശ്രമിച്ച് 37000 സ്വന്തമാക്കിയെങ്കിലും പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് സൂചിക 36574 എന്ന നിലയിൽ ലാഭത്തിൽ അടച്ചു.
ഐടി ഓഹരികൾ, മെറ്റൽ എന്നിവയിൽ ഇന്നലെയും സെൽ ഓഫ് അരങ്ങേറി.
യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു. യുഎസ് വിപണി വശങ്ങളിലേക്ക് നീങ്ങി ഫ്ലാറ്റായി അടച്ചു.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ കയറിയിറങ്ങി നേരിയ ലാഭത്തിൽ കാണപ്പെടുന്നു. യൂറോപ്യൻ , യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണുള്ളത്.
SGX NIFTY നേരിയ ഉയരത്തിൽ 17112-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
നിഫ്റ്റി ഇന്നലെ രാവിലെ തന്നെ ട്രെൻഡ് ലെെൻ ബ്രേക്ക് ചെയ്ത് കൊണ്ട് താഴേക്ക് വീണിരുന്നു. സൂചികയുടെ ബുള്ളിഷ് നീക്കം താത്ക്കാലികമായി കഴിഞ്ഞതായി തോന്നുന്നു.
ബാങ്ക് നിഫ്റ്റി ഇന്നലെ 600 പോയിന്റുകളുടെ ഇൻട്രാഡേ നീക്കം നടത്തി ബുള്ളിഷായി കാണപ്പെട്ടു. 37000ൽ പ്രതിരോധം അനുഭവപ്പെട്ടതിനെ തുടർന്ന് സൂചിക താഴേക്ക് വന്നു. ഇന്ന് 36800, 37000 എന്നീ നിലകൾ സൂചികയ്ക്ക് നിർണായകമാണ്.
ബാങ്ക് നിഫ്റ്റിയിൽ 36200, 36000, 35750 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. ഇന്നലെ 36500 എന്ന സപ്പോർട്ട് പരീക്ഷിച്ചു കൊണ്ടാണ് ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. 36500 നിലയിൽ അനേകം കോൾ പുട്ട് റെെറ്റിംഗുകൾ കാണാം. വിപണി ഇവിടെ അസ്ഥിരമായേക്കും.
എയു ബാങ്കിന്റെ പിന്നിലെ ആശങ്കയെ തുടർന്ന് വിപണി ഇന്നലെ ചാഞ്ചാട്ടത്തിന് വിധേയമായിരുന്നു. ഹെവിവെയിറ്റ് ഓഹരികളായ HDFC Bank, Kotak Mahindra Bank എന്നിവയിൽ ശ്രദ്ധിക്കുക.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 666.66 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,287.87 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഡിഐഐഎസ് ഇപ്പോൾ ലാഭമെടുപ്പ് തുടർന്നിരിക്കുകയാണ്. എങ്കിലും കൂടുതൽ ബെെയിംഗ് പ്രതീക്ഷിക്കാം.
റിലയൻസ് ഓഹരി രണ്ട് ദിവസമായി അസ്ഥിരമായി നിൽക്കുകയാണ്. വിപണി ഇന്നലെ നഷ്ടത്തിൽ അടച്ചിട്ടും റിലയൻസ് താഴേക്ക് വീഴാതെ പിടിച്ചു നിന്നു. ഇന്നലത്തെ ഉയർന്ന നിലയ്ക്ക് മുകളിൽ ഓഹരിയിൽ ശ്രദ്ധകേന്ദ്രീകരിക്കുക.
വിപണി ഇന്നും നേരിയ നഷ്ത്തിൽ ബെയറിഷായി തുടരാനാണ് സാധ്യത. ട്രെൻഡ് ലെെൻ ബ്രേക്ക് ചെയ്തതിനാൽ തന്നെ അടുത്ത റാലിക്ക് മുമ്പായി വിപണി അൽപ്പനേരം ശാന്തമായി തുടർന്നേക്കാം. ഇന്ന് ആഴ്ചയിലെ എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

