പ്രധാനതലക്കെട്ടുകൾ
Future Retail: വൺ ടൈം റെസല്യൂഷൻ കരാർ പ്രകാരം കൺസോർഷ്യം ബാങ്കുകൾക്കും വായ്പക്കാർക്കും 3,494.56 കോടി രൂപ നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടു. ഡിസംബർ 31ന് ആയിരുന്നു അവസാന തീയതി.
Tata Teleservices: എജിആറുമായി ബന്ധപ്പെട്ട പലിശ ഇക്വിറ്റിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ മാറ്റം വരുത്തി കമ്പനി. 195.22 കോടി രൂപ മാത്രമാണ് ഇക്വിറ്റിയിലേക്ക് മാറ്റാൻ അർഹതയുള്ളുവെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കമ്പനിയെ അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം. കമ്പനി 850 കോടിയാണ് കണക്ക് കൂട്ടിയിരുന്നത്.
PNB Housing: എംഡി, സിഇഒ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ചെയർമാൻ സിഎച്ച് എസ് എസ് മല്ലികാർജുന റാവു രാജിവച്ചു.
Dalmia Bharat: കമ്പനിയുടെ ഒഡീഷയിലെ കട്ടക്കിൽ നിലത്തു ഘടിപ്പിച്ച സോളാർ പവർ പ്ലാന്റിന്റെ ശേഷി 2014ലെ 2.4 മെഗാവാട്ടിൽ നിന്ന് 17.1 മെഗാവാട്ടായി വർദ്ധിപ്പിച്ചു.
Adani Ports: മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 1 ശതമാനം ഇടിഞ്ഞു.
Tech Mahindra: മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ശതമാനം ഉയർന്നു.
ഇന്നത്തെ പ്രധാന ക്യു 3 ഫലങ്ങൾ:
HDFC, Titan
Tata Consumer Products
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17535 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വിൽപ്പന സമ്മർദ്ദത്തെ മറികടന്നിരുന്നു. 17600ൽ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടതിന് പിന്നാലെ സൂചിക താഴേക്ക് നീങ്ങി. വീണ്ടും 17600 പരീക്ഷിച്ച സൂചിക 17250 വരെ താഴേക്ക് വീണു. ശേഷം സൂചിക ശക്തി കെെവരിച്ച് തിരികെ കയറി. തുടർന്ന് 237 പോയിന്റുകൾക്ക് മുകളിലായി 17577 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 38495 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 38800ന് അടുത്തായി നേരത്തെ ഉണ്ടായിരുന്ന പ്രതിബന്ധത്തിൽ ത്രിബിൾ ടോപ്പ് രേഖപ്പെടുത്തിയതിന് ശേഷം സൂചിക താഴേക്ക് വീണു. 37700 എന്ന സപ്പോർട്ടിൽ നിന്നും തിരികെ കയറിയ സൂചിക നേട്ടത്തിൽ അടച്ചു. തുടർന്ന് 530 പോയിന്റുകൾ/ 1.40 ശതമാനം മുകളിലായി 38506 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഓട്ടോ ഓഴികെ എല്ലാ മേഖലാ സൂചികകളും ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി ലാഭത്തിൽ അടച്ചു.
യൂഎസ്, യൂറോപ്യൻ വിപണികളും ഇന്നലെ മുന്നേറ്റം നടത്തി.
പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ ന്യൂ ഇയർ ആയതിനാൽ അവധിയിലാണ്. നിക്കി ലാഭത്തിലാണ് കാണപ്പെടുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു. ഡൌ ഫ്യൂച്ചേഴ്സ് മാത്രം ഫ്ലാറ്റായി കാണപ്പെടുന്നു.
SGX NIFTY 17,725-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,500, 17,430, 17,380, 17,280, 17,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,610, 17,650, 17,700, 17,770, 17,820, 17,880
എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 38,400, 38,350, 38,100, 38,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,620, 38,800, 39,000, 39,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 40,000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 38000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
വിക്സ് 19.98 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 22 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,598 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ട്രേയിഡേഴ്സിന് ബജറ്റ് ദിനം ഏറെ രസകരമായിരുന്നു. ഇന്നലത്തെ റിപ്പോർട്ടിൽ സൂചിപ്പിച്ചത് പോലെ വിഐ വളരെ പ്രധാന ഘടകമായിരുന്നു. ബജറ്റ് പ്രഖ്യാപാനം ആരംഭിച്ചതിന് പിന്നാലെ വിഐ കുത്തനെ ഇടിഞ്ഞു. ഇതിലൂടെ അനേകം ഓപ്ഷൻ സെല്ലേഴ്സിന് ലാഭം നേടാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. കുത്തനെ വീണ വിപണിയിൽ നിന്നും ഓപ്ഷൻ ബെെയേഴ്സും പുട്ട് വാങ്ങി പാണം ഉണ്ടാക്കിയെന്ന് കരുതുന്നു.
ദിവസത്തെ ചാർട്ടിൽ ബാങ്ക് നിഫ്റ്റി നേരിയ നിലയിൽ ബുള്ളിഷായി കാണപ്പെടുന്നു. അടുത്തിടെ ഉണ്ടായ സ്വിങ് ഹെെയാണ് പ്രതിബന്ധം സൃഷ്ടിക്കുന്നത്. ഇക്കാരണത്താൽ തന്നെ ഇവിടെ എത്തുന്ന കാളകൾ ആശങ്കയിലാണ്. ഇത് ഇൻട്രാഡേ ആക്ഷനിലൂടെയും മനസിലാക്കാവുന്നതാണ്. ത്രിബിൾ ടോപ്പ് വരുന്നത് അത്ര ശുഭകരമായ കാര്യമല്ല. നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും വളരെ വലിയ പതനത്തിനാണ് സാക്ഷ്യംവഹിച്ചതെങ്കിലും വളരെ പെട്ടന്ന് തിരികെ കയറി.
മുൻകാല പ്രാബല്യത്തോടെ ഡിജിറ്റൽ ആസ്തികൾക്ക് മേൽ 30 ശതമാനം നികുതി സർക്കാർ കൊണ്ടുവന്നതോടെ 2022 ബജറ്റ് ക്രിപ്‌റ്റോ ലോകത്തിന് ഏറ്റ വൻ തിരിച്ചടിയാണ്. കേന്ദ്ര സർക്കാർ ഡിജിറ്റൽ കറൻസി ഇറക്കാൻ പദ്ധതിയിടുന്നു. മൂലധനച്ചെലവ് 4.5 ട്രില്യണിൽ നിന്ന് 7.5 ട്രില്യൺ രൂപയായി ഉയർത്തി. ദേശീയ പാത 25,000 കിലോമീറ്റർ വികസിപ്പിക്കുന്നതിനായി ഗതിശക്തി പദ്ധതിയും സർക്കാർ കൊണ്ട് വന്നിട്ടുണ്ട്.
ബാങ്ക് നിഫ്റ്റിയിൽ 38800-38860 എന്നിവ ശ്രദ്ധിക്കാവുന്നതാണ്. ഇത് മറികടന്നാൽ 39200 ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

