പ്രധാനതലക്കെട്ടുകൾ

Lux: സെബിയുടെ ഇൻസൈഡർ ട്രേഡർ ഓർഡറിന് ശേഷം ഒരു തരത്തിലുള്ള ലംഘനവും നടത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

HG Infra: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ലേലത്തിൽ കമ്പനിയെ തിരഞ്ഞെടുത്തു.

Capital Square: കമ്പനിയുടെ 64,95,000 ഓഹരികൾക്കായുള്ള റെെറ്റ് ഇഷ്യു ഫെബ്രുവരി 2ന് ആരംഭിച്ച് 16ന് അവസാനിക്കും.

Raymond:  അനുബന്ധ സ്ഥാപനമായ റെയ്മണ്ട് ലൈഫ്സ്റ്റൈലുമായുള്ള ക്രമീകരണ പദ്ധതിക്ക് അംഗീകാരം നൽകി കമ്പനി.

GE T&D India:  ഗ്ലോബൽ എഞ്ചിനീയറിംഗ് ഓപ്പറേഷൻസ് ഡിവിഷൻ വിൽക്കാൻ കമ്പനി സമ്മതിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഗ്യാപ്പ് ഡൌണിൽ 17022 എന്ന നിലയിൽ ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ച നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടത്തിനൊപ്പം മുകളിലേക്ക് കയറി. ശേഷം 17000ലേക്ക് തിരികെ വന്ന സൂചിക വീണ്ടും മുന്നേറ്റം നടത്തി 17300 രേഖപ്പെടുത്തിയെങ്കിലും ഇത് മറികടക്കാൻ സാധിച്ചില്ല. തുടർന്ന് 129 പോയിന്റുകൾ/ 0.75 ശതമാനം മുകളിലായി 17278 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 36648 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസത്തെ പതനത്തിൽ നിന്നും തിരികെ കയറാൻ ആരംഭിച്ചു. 37300ന് അടുത്ത് സൂചിക പ്രതിസന്ധി നേരിട്ടെങ്കിലും 37000ൽ നിന്നും വീണ്ടും തിരികെ കയറി. അവസാന റാലിയെ തുടർന്ന് 759 പോയിന്റുകൾ/ 2.05 ശതമാനം മുകളിലായി 37707 എന്ന നിലയിൽ  ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ പ്രധാന മേഖലാ സൂചികകളും തിരികെ കയറുന്ന സുചനയാണ് നൽകിയത്. എന്നാൽ നിഫ്റ്റി ഐടി(-0.33%) മാത്രം നഷ്ടത്തിൽ അടച്ചു.

യൂഎസ് വിപണികൾ ആദ്യ ഘട്ടത്തിൽ ലാഭത്തിൽ നിന്നെങ്കിലും ഫെഡ് മീറ്റിംഗിനെ തുടർന്ന് താഴേക്ക് വീണു. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ പാശ്ചാത്യ വിപണികൾക്ക് പിന്നാലെ താഴേക്ക് വീണു. CAC ഒഴികെ യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY
16,950-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

17,050, 17,000, 16,900,16,850, 16,770, 16,700, 16,600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,110,17,180, 17,320, 17,390, 17,420, 17,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  37,500, 37,250, 37,000, 36,800, 36,500,  36,400 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,900, 38,000, 38,200, 38,400, 38,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17500, 17600 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000, 16800 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38,000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് 21.36 ആയി കുറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 7,094 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 4,535 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

ചൊവ്വാഴ്ച യുഎസ് വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നെങ്കിലും വലിയ നേട്ടമോ കോട്ടമോ ഇല്ലാതെ സൂചിക വ്യാപാരം അവസാനിപ്പിച്ചു. സൂചിക ഇന്നലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ഫെഡ് മീറ്റിംഗിനെ തുടർന്ന് ദിവസത്തെ ഉയർന്ന നിലയിൽ നിന്നും താഴേക്ക് വീണു. ഫെഡ് തീരുമാനം പ്രതീക്ഷിച്ചത് പോലെ വന്നിട്ടും വിപണി ഇടിഞ്ഞത് എന്തിനെന്ന് നിങ്ങൾ അതിശയപ്പെടുന്നുണ്ടോ? മാർച്ചിൽ നടക്കുന്ന യോഗത്തിൽ പലിശ നിരക്ക് വർദ്ധിപ്പിക്കും, അതിനുശേഷം നടക്കുന്ന എല്ലാ മീറ്റിംഗുകളിലും നിരക്ക് വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. വിപണി അതിനായി തയ്യാറായി കഴിഞ്ഞിരുന്നു. എന്നാൽ വരും മാസങ്ങളിൽ പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുമെന്നും സാഹചര്യത്തെ ചെറുക്കേണ്ടത് അനിവാര്യമാണെന്നും ജെറോം പവൽ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇതാണ് ഇടിവിന് കാരണമായത്. ഏഷ്യൻ വിപണികളും ഇതിനോട് പ്രതികരിച്ചിട്ടുള്ളതായി കാണാം. ഗ്ലോബൽ ഫ്യൂച്ചറുകളും നഷ്ടത്തിലാണുള്ളത്.



ചൊവ്വാഴ്ച നിഫ്റ്റി മികച്ച മുന്നേറ്റം നടത്തിയെങ്കിലും തിങ്കാളാഴ്ചത്തെ നഷ്ടം നികത്താൻ സൂചികയ്ക്ക് സാധിച്ചില്ല. വിപണി ബെയറിഷായി നിൽക്കുമ്പോഴും 17000ന് താഴേക്ക് വീണതിന് ശേഷം ഉണ്ടായ ബ്രേക്ക് ഔട്ടും ബെെയേഴ്സിന്റെ ആത്മവിശ്വസത്തെ സൂചിപ്പിക്കുന്നു.

ഉക്രെയ്ൻ സംഘർഷത്തെ തുടർന്ന് എണ്ണവില വീണ്ടും ഉയർന്ന നിലയിലെത്തി. പാരീസ് മീറ്റിംഗിൽ റഷ്യയുടെയും ഉക്രെയ്‌ന്റെയും ഉദ്യോഗസ്ഥർ സംഘർഷം പരിഹരിക്കുന്നതിനായി ചർച്ച നടത്തിയിരുന്നു. സമാധാനത്തിലേക്കുള്ള വഴിയായാണ് പാരീസ് യോഗമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഉക്രൈനിൽ വെടിനിർത്തലിന് അവർ സമ്മതിച്ചു.

വിപണി വലിയ ഗ്യാപ്പ് ഡൌണിലാകാം ഇന്ന് വ്യാപാരം ആരംഭിക്കുക. അതിനാൽ തന്നെ ചാഞ്ചാട്ടം രൂക്ഷമായേക്കാം. ബാങ്ക് നിഫ്റ്റി 36400 തകർത്താൽ ശക്തമായ പതനത്തിന് സാക്ഷ്യംവഹിച്ചേക്കാം. നിഫ്റ്റിക്ക് 16850 എന്ന സപ്പോർട്ട് ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement