ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് ഡൌണിൽ 16602 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
16650ന് അടുത്തായി പ്രതിബന്ധം രേഖപ്പെടുത്തി. ശേഷം ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 200 പോയിന്റുകൾ സൂചിക താഴേക്ക് വീണു.
എന്നാൽ ഐടി ബാങ്കിംഗ് ഓഹരികളുടെ സഹായത്തോടെ മുന്നേറ്റം നടത്തിയ സൂചിക 16500ന് മുകളിലേക്ക് കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 62 പോയിന്റുകൾ/0.37 ശതമാനം താഴെയായി 16522 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35407 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി. ഉച്ചയ്ക്ക് ശേഷം താഴേക്ക് വീണ സൂചിക കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇവിടെ നിന്നും 450 പോയിന്റുകളുടെ മുന്നേറ്റമാണ് സൂചിക കാഴ്ചവച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 133 പോയിന്റുകൾ/ 0.38 ശതമാനം മുകളിലായി 35620 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി(-1.4%), നിഫ്റ്റി ഫാർമ(-1.2%), നിഫ്റ്റി റിയൽറ്റി(-1.1%) എന്നിവ നഷ്ടത്തിൽ അടച്ചു. മറ്റു മേഖലകൾ എല്ലാം തന്നെ അസ്ഥിരമായി കാണപ്പെട്ടു.
ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
കയറ്റുമതി നികുതി ഉണ്ടെങ്കിലും യൂറോപ്പിലേക്കുള്ള സ്റ്റീൽ കയറ്റുമതി കമ്പനി നിലനിർത്തുമെന്ന് പറഞ്ഞതിന് പിന്നാലെ JSW Steel (+3.3%) ഓഹരി നേട്ടത്തിൽ അടച്ചു.
മെയ് മാസത്തെ വിൽപ്പന കണക്കുകൾ പ്രതീക്ഷിച്ചതിലും മോശമായതിന് പിന്നാലെ Bajaj Auto (-3.7%) ഓഹരി നഷ്ടത്തിൽ അടച്ചു.
അലൂമിനിയം വില ഇടിഞ്ഞതിന് പിന്നാലെ Hindalco (-2.8%) ഓഹരി കുത്തനെ താഴേക്ക് വീണു. National Aluminium (-4%) ഓഹരിയും നഷ്ടത്തിൽ അടച്ചു.
LIC’s (-0.11%) മോശം ഫലങ്ങൾ പുറത്തുവിട്ടത് സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് പ്രതീക്ഷ നൽകി. ഇതേതുടർന്ന് HDFC Life (+1.3%), ICICI Prudential (+5%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.
1500 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ PNC Infra (+3.7%) ഓഹരി നേട്ടത്തിൽ അടച്ചു.
നിക്ഷേപകനായ രാകേഷ് ജുൻജുൻവാല 25 ലക്ഷം ഓഹരികൾ ഓപ്പൺ മാർക്കറ്റ് വഴി വിറ്റുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ Dela Corp (-2.8%) ഓഹരി നഷ്ടത്തിൽ അടച്ചു.
വിൽപ്പന പ്രതീക്ഷിച്ചതിലും 15 ശതമാനം ഉയർന്ന് 53700 യൂണിറ്റ് ആയതിന് പിന്നാലെ M&M (+1.2%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.
വിപണി മുന്നിലേക്ക്
ദിവസങ്ങളുടെ വീണ്ടെടുക്കലുകൾക്ക് ഒടുവിൽ വിപണി അസ്ഥിരമായി നിന്നു.
ബാങ്ക് നിഫ്റ്റി 200 ദിവസത്തെ എക്സ്പോണൻഷ്യൽ മൂവിംഗ് ആവറേജിന് അടുത്തായി പ്രതിബന്ധം നേരിടുന്നു. എങ്കിലും സൂചിക ശക്തി നിലനിർത്താൻ ശ്രമിക്കുന്നതായി കാണാം. നിഫ്റ്റി നഷ്ടത്തിൽ അടച്ചപ്പോഴും ബാങ്ക് നിഫ്റ്റി ലാഭത്തിലാണുള്ളത്.
ഐടി, ഫാർമ ഓഹരികൾ ചേർന്നാണ് വിപണിയെ ഇന്ന് താഴേക്ക് വലിച്ചത്. ദിവസങ്ങളായി മുന്നേറ്റം നടത്തിയിരുന്ന മേഖലാ സൂചികകൾ ശാന്തമാകുന്നതായി കാണാം.
യുഎസ് ഫ്യൂച്ചേഴ്സ് ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ബാങ്ക് നിഫ്റ്റി അവസാന നിമിഷം ശക്തമായി അടച്ചതിനാൽ തന്നെ നാളെയും വിപണി ശക്തമായി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കാം.
എന്നാൽ നാളെ ജൂണിലെ ആദ്യത്തെ ആഴ്ചയിലെ എക്സ്പെയറി ആണ്. മെയിലെ ചാഞ്ചാട്ടത്തിനൊടുവിൽ ലാഭം നേടുന്നതിനായി വിപണിയിൽ വ്യാപാരികൾ കാത്തിരിക്കുകയാണ്. ഇതിനാൽ തന്നെ വിപണിയിൽ നാളെ ചാഞ്ചാട്ടം രൂക്ഷമായേക്കാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

