പ്രധാനതലക്കെട്ടുകൾ

Reliance Retail: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ലോജിസ്റ്റിക്സ്, വെയർ ഹൗസിംഗ് ബിസിനസുകൾ എന്നിവ 24713 കോടി രൂപയുടെ കരാറുമായി ലയിപ്പിക്കുന്നതിന് അംഗീകാരം നേടുന്നതിനായി ഓഹരിയുടമകളെയും കടക്കാരെയും ഉൾപ്പെടുത്തി ഗോയം നടത്താൻ കമ്പനി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി നേടി.

പഞ്ചസാര കയറ്റുമതിക്കുള്ള സബ്സിഡി ടണ്ണിന് 6,000 രൂപയിൽ നിന്ന് 4,000 രൂപയായി കുറച്ച് കേന്ദ്ര സർക്കാർ. ഷുഗർ ഓഹരികളിൽ ശ്രദ്ധിക്കുക.

Union Bank: ക്യുഐപി വഴി ബാങ്ക് 1477 കോടി രൂപ സമാഹരിച്ചു.

Zee Entertainment : മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 272.36 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം കമ്പനി 765.82 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

Hindustan Petroleum Corporation: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം വർദ്ധിച്ച് 3018 കോടി രൂപയായി.



Havells India: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത  അറ്റാദായം 70.95 ശതമാനം വർദ്ധിച്ച് 303.83 കോടി രൂപയായി.

Torrent Power: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത  അറ്റാദായം 398.10 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 273.94 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

NDTV: കമ്പനിയുടെ ഏകീകൃത  അറ്റാദായം രണ്ട് മടങ്ങ് വർദ്ധിച്ച് 24.09 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • JSW Steel
  • SBI
  • Shree Cements
  • Hindalco Industries
  • United Spirits
  • Container Corporation of India
  • Crompton Greaves Consumer
  • Dr Lal Pathlabs
  • Godrej Industries
  • Ircon International
  • Birlasoft

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ  ഗ്യാപ്പ് അപ്പിൽ  15,050ന്  മുകളിലായി  വ്യാപാരം ആരംഭിച്ച നിഫ്റ്റി പെട്ടന്ന് തന്നെ 15000ലേക്ക് വീണു കൊണ്ട് വിപണി ദുർബലമാണെന്ന സൂചന നൽകി. പിന്നീട് 14980നും 15030 ഇടയിലായി അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് ശേഷം 14900ലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഗ്യാപ്പ്  അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക്  നിഫ്റ്റി പിന്നീട് 33600ലേക്ക് കൂപ്പുകുത്തി. ഉച്ചയോടെ 33600 എന്ന സപ്പോർട്ട് തകർത്ത സൂചിക 33270ലേക്ക് വീണ്ടും ഇടിഞ്ഞു. തുടർന്ന് 33300ന് മുകളിലായി സൂചിക വ്യാപാരം അവസാനിപ്പിച്ചു. 

മെറ്റൽ ഓഹരികളിൽ ഇന്നലയും വളരെ വലിയ ചാഞ്ചാട്ടം അനുഭവപ്പെട്ടു. സൂചിക താഴേക്ക് വീഴുന്നതാണ് കാണാനായത്.
ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികൾ എന്നിവയും ദുർബലമായി കാണപ്പെട്ടു.



ക്രിപ്പ്റ്റോ വിപണി തിരികെ കയറുന്നതാണ് കാണാനായത്. കഴിഞ്ഞ ദിവസം ഉണ്ടായ നഷ്ടം ഏറെയും ഇവ നികത്തി. എന്നാൽ, യുഎസ് ഫെഡറൽ റിസർവ് മേധാവി ജെറോം പവൽ ക്രിപ്റ്റോകറൻസികൾക്ക് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചു. ഇത് സാമ്പത്തിക സ്ഥിരതയ്ക്ക് അപകടസാധ്യതയുണ്ടാക്കുന്നുവെന്നും ക്രിപ്റ്റോകറൻസിയുടെ മേൽ  കൂടുതൽ നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം  സൂചിപ്പിച്ചു.

യൂറോപ്യൻ വിപണികൾ ഒരു ശതമാനം മുകളിലായി ലാഭത്തിലാണ്
വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണിയും  തിരികെ കയറി ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

തൊഴിൽ രഹിത  ആനുകൂല്യങ്ങൾക്കായി പുതിയ അപേക്ഷ സമർപ്പിക്കുന്ന അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞ ആഴ്ച 500,000 ൽ താഴെയായി. 2020 മാർച്ചിന് ശേഷമുള്ള ഏവറ്റവും കുറഞ്ഞ കണക്കാണിത്. ഇത് അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് മേൽ ശുഭ സൂചന കാഴ്ചവക്കുന്നു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് കാണപ്പെടുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചറുകൾ ഫ്ലാറ്റായി പോസിറ്റീവായി കാണപ്പെടുന്നു. SGX NIFTY 15,009-ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 



15,000, 14,950, 14,900 എന്നിവിടെ  നിഫ്റ്റിക്ക്   ശക്തമായ സപ്പോർട്ട് ഉള്ളതായി  കാണാം.

15,100, 15,140,15,200,15,270  എന്നിവിടെ  നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

33,600, 33,850, 34,000, 34,400 എന്നിവിടെ ബാങ്ക് നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം കാണപ്പെടുന്നു. 34,400 തകർക്കപെട്ടാൽ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കാം.

33,300, 33,300 എന്നത് ബാങ്ക് നിഫ്റ്റിയിൽ  ശക്തമായ സപ്പോർട്ടായി പ്രവർത്തിക്കും.

15000ൽ അനേകം  കോൾ ബിൾഡ് അപ്പുകൾ ഉള്ളതായി കാണാം. എന്നാൽ നിഫ്റ്റി 15000 കടന്നാൽ ഇത് ഇന്ന് തന്നെ നിഷ്പ്രഭമാകും.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  71 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 876  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

VIX ഇന്ന് വളരെ കുറവായതിനാൽ തന്നെ വിപണിയിൽ സ്ഥിരതയുള്ള നീക്കങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

ആഗോളതലത്തിലും  ആഭ്യന്തരതലത്തിലും പോസിറ്റീവ് സൂചനകൾ ഉള്ളതിനാൽ നിഫ്റ്റി ഇന്ന് 15000 മറികടക്കാനാണ് സാധ്യത. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement