യൂറോപ്പിലേക്കുള്ള ഇന്ധന കയറ്റുമതി വർധിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്

യൂറോപ്പിൽ ഡീസലിന്റെ വർദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്താൻ ക്രൂഡ് പ്രോസസ്സിംഗ് ഉയർത്തുകയും അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കുകയും ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജാംനഗർ ഫെസിലിറ്റി. കമ്പനി ഇതിനകം തന്നെ യൂറോപ്പിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്നുണ്ട്. ഗുജറാത്തിലെ സമുച്ചയത്തിന് രണ്ട് റിഫൈനറികളിൽ നിന്ന് പ്രതിദിനം 1.36 ദശലക്ഷം ബാരൽ ക്രൂഡ് സംസ്കരിക്കാനും ഇന്ധനത്തിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യാനും കഴിയും.

റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനാൽ വിവിധ ഏഷ്യൻ റിഫൈനർമാർ വിദേശത്തേക്ക് ഡീസൽ കയറ്റുമതി ചെയ്യാൻ ശ്രമിക്കുകയാണ്.

കോൾ ഇന്ത്യയുടെ ആദ്യത്തെ സിംഗിൾ വിൻഡോ ഇ-ലേലത്തിൽ 100% ബുക്കിംഗ്

കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഏകജാലകത്തിലൂടെയുള്ള 5.2 ലക്ഷം ടൺ (എൽടി) കൽക്കരിയുടെ ഇ-ലേലത്തിന് കൽക്കരി ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം. 100% ബുക്കിംഗ് ആണ് രേഖപ്പെടുത്തിയത്. ഒന്നിലധികം ലേല വിൻഡോകൾ ഒരു സോളിറ്ററി ഔട്ട്‌ലെറ്റിലേക്ക് ലയിപ്പിച്ചതിന് ശേഷം രണ്ട് അനുബന്ധ സ്ഥാപനങ്ങളിൽ 2022 മാർച്ച് 3 ന് സിഐഎൽ ഇ-ലേലം നടത്തുകയായിരുന്നു.

ഐബേസ് ടി (iBASEt) യുമായി പങ്കാളികളായി സയന്റ്

ഐബേസ് ടിയുമായി തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ട് സയന്റ്. സങ്കീർണ്ണമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും ലളിതമാക്കുന്ന കമ്പനിയാണ് ഐബേസ് ടി. ഐ ബേസ് ടി യുടെ വ്യവസായ- മാനുഫാക്ചറിംഗ് സോഫ്‌റ്റ്‌വെയർ സൊല്യൂഷനുകൾ, മാനുഫാക്ചറിംഗ് എക്‌സിക്യൂഷൻ സൊല്യൂഷനുകൾ നടപ്പിലാക്കുന്നതിൽ സയന്റിനെ സഹായിക്കും.

ഡൽഹി മെട്രോയിൽ നിന്ന് ഓർഡർ നേടി എൽ ആൻഡ് ടി കൺസ്ട്രക്ഷൻ

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് (ഡിഎംആർസി) സുപ്രധാന ഓർഡർ (1,000-2,500 കോടി രൂപ പരിധിയിൽ) നേടി എൽ ആൻഡ് ടി കൺസ്ട്രക്ഷന്റെ ഹെവി സിവിൽ ഇൻഫ്രാസ്ട്രക്ചർ ബിസിനസ്. ഷീൽഡ് ടണൽ ബോറിംഗ് മെഷീൻ, ഭൂഗർഭ റാമ്പ്, നാല് സ്റ്റേഷനുകൾ എന്നിവ ഉപയോഗിച്ച് 5 കിലോമീറ്റർ ഇരട്ട ടണലിന്റെ രൂപകൽപ്പനയും നിർമ്മാണവുമാണ് ഓർഡർ. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജൈക) ആണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്.

റേറ്റ് ഗെയിൻനെ കണക്റ്റിവിറ്റി പങ്കാളിയായി തിരഞ്ഞെടുത്ത് എക്സ്പീഡിയ

എക്സ്പീഡിയ ഗ്രൂപ്പുമായി പങ്കാളിത്തം പ്രഖ്യാപിച്ച് റേറ്റ് ഗെയിൻ ട്രാവൻ ടെക്ക്നോളജീസ് ലിമിറ്റഡ്. ഫീഡ്‌ബാക്ക് നൽകാനും ഭാവി ഉൽപ്പന്നങ്ങളും സാങ്കേതിക പരിഹാരങ്ങളും രൂപപ്പെടുത്താൻ സഹായിക്കാനും എക്‌സ്‌പീഡിയ ഗ്രൂപ്പിന്റെ നേതൃത്വ ടീമുമായി ചേർന്ന് കമ്പനി പ്രവർത്തിക്കും. ചാനൽ മാനേജർമാർ, പ്രോപ്പർട്ടി മാനേജുമെന്റ് സിസ്റ്റങ്ങൾ, സെൻട്രൽ റിസർവേഷൻ സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെ മുൻനിര കണക്റ്റിവിറ്റി ദാതാക്കളെ എക്സ്പീഡിയ ഗ്രൂപ്പ് കണക്റ്റിവിറ്റി പാർട്ണർ പ്രോഗ്രാം തിരിച്ചറിയുകയും പ്രതിഫലം നൽകുകയും ചെയ്യുന്നു.

564 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി പിഎസ്പി പ്രോജക്ട്സ്

ഗുജറാത്തിലെ ഒരു നിർമ്മാണ പദ്ധതിയുടെ ഏറ്റവും കുറഞ്ഞ (എൽ-1) ലേലക്കാരനായി പിഎസ്പി പ്രോജക്ട്സ് ലിമിറ്റഡ്. അഹമ്മദാബാദിലെ സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ നിർമാണം ഉൾപ്പെടുന്നതാണ് ഉത്തരവ്. 563.99 കോടി രൂപയാണ് പദ്ധതിയുടെ ബിഡ് മൂല്യം. ഇന്ത്യയിലെ വ്യാവസായിക, റെസിഡൻഷ്യൽ, ഗവൺമെന്റ് റെസിഡൻഷ്യൽ പ്രോജക്ടുകൾക്കായി വിപുലമായ നിർമ്മാണവും അനുബന്ധ സേവനങ്ങളും പിഎസ്പി പ്രോജക്ട്സ് വാഗ്ദാനം ചെയ്യുന്നു.

ഒയാലോ ബ്രാൻഡ് , ആർടിഇ ബിസിനസ് എന്നിവ നാഗ ലിമിറ്റഡിന് വിൽക്കാൻ ഹാറ്റ്‌സൺ അഗ്രോ

റെഡി ടു ഈറ്റ് (ആർടിഇ) ബിസിനസും ‘ഒയാലോ’ ബ്രാൻഡും നാഗാ ലിമിറ്റഡിന് 25 കോടി രൂപയ്ക്ക് വിൽക്കാൻ കരാറിൽ ഒപ്പിട്ട് ഹാറ്റ്‌സൺ അഗ്രോ പ്രൊഡക്ട് ലിമിറ്റഡ് (എച്ച്എപിഎൽ). 2022 ഏപ്രിൽ അവസാനത്തോടെ ഇടപാട് പ്രാബല്യത്തിൽ വരും 2021 മാർച്ച് വരെ ആർട്ടിഇയുടെ ആസ്തി 59.87 കോടി രൂപയാണ് (കമ്പനിയുടെ മൊത്തം ആസ്തിയുടെ 5.86%). എച്ച്എപിഎല്ലിന്റെ ആസ്തി 1,021.51 കോടി രൂപയാണ്.

2,032 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കി ജെ.കുമാർ ഇൻഫ്ര

നദീ പുനരുജ്ജീവന പദ്ധതിക്ക് കീഴിൽ ബണ്ട് ഗാർഡൻ ബ്രിഡ്ജ് മുതൽ മുണ്ഡ്‌വ വരെയുള്ള മുല മുത നദിയുടെ വികസനത്തിനായി പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ഓർഡർ നേടി ജെ.കുമാർ ഇൻഫ്രാപ്രോജക്‌ട്‌സ് ലിമിറ്റഡ് പൂനെ. 604.75 കോടി രൂപയുടേതാണ് ഓർഡർ. ഡൽഹി മെട്രോയുടെ നാലാം ഘട്ടത്തിന്റെ ഇരട്ട തുരങ്കങ്ങളും നാല് ഭൂഗർഭ സ്റ്റേഷനുകളും രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമായി 1,426.99 കോടി രൂപയുടെ ഓർഡറും കമ്പനി നേടിയിട്ടുണ്ട്.

ഇൻഡസ് ടവേഴ്‌സിലെ ബാക്കിയുള്ള 21% വിൽക്കാൻ ചർച്ചകൾ നടത്തി വോഡഫോൺ യുകെ

ഇൻഡസ് ടവേഴ്‌സിലെ ശേഷിക്കുന്ന 21% ഓഹരികൾ ബ്ലോക്ക് ഡീലുകളിലൂടെ വിൽക്കാൻ വോഡഫോൺ ഗ്രൂപ്പ്. അമേരിക്കൻ ടവർ കോ, ക്രൗൺ കാസിൽ ഇന്റർനാഷണൽ, ബ്രൂക്ക്ഫീൽഡ് എന്നിവരുമായും മറ്റ് കമ്പനികളുമായും ചർച്ച തുടരുകാണ്. എക്കണോമിക്സ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 11,571 കോടി രൂപയാണ് ഇൻഡസ് ടവേഴ്സിലെ വോഡഫോൺ യുകെയുടെ ശേഷിക്കുന്ന 56.72 ലക്ഷം ഓഹരികളുടെ മൂല്യം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement